Jump to content

വെള്ളസിംഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്‌ട്രേലിയയിലെ ദേശീയ മൃഗശാലയിലും അക്വേറിയത്തിലും ഉള്ള ഒരു വെള്ളസിംഹം
സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവ മൃഗശാലയിൽ
ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ ഒരു കൗമാര സിംഹം
സെർബിയയിലെ ബെൽഗ്രേഡ് മൃഗശാലയിൽ

സിംഹങ്ങളുടെ ജനിതക ഘടനയിൽ ഉണ്ടായ ഒരു അപൂർവമായ വർണ്ണമാറ്റഫലമായി ജന്മംകൊണ്ട വലിയ പൂച്ചകളിലെ ഒരു വിഭാഗമാണ് വെള്ളസിംഹം.[1] ആഫ്രിക്കയിലെ ടിംബാവതി പ്രദേശത്തിൽ വെള്ളസിംഹങ്ങൾ നൂറ്റാണ്ടുകളായി തദ്ദേശീയമായി ജീവിച്ചിരുന്നവയാണെന്ന് കരുതപ്പെടുന്നു, എന്നിരുന്നാലും ഈ പ്രദേശത്ത് ആദ്യമായി വെള്ളസിംഹത്തെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് 1938 ലാണ്. ചില പുരാതന ആഫ്രിക്കൻ സംസ്കാരങ്ങളിൽ വെള്ളസിംഹങ്ങളെ ദൈവികമായി കണക്കാക്കിയിരുന്നു എന്ന് 1977-ലെ ദി വൈറ്റ് ലയൺസ് ഓഫ് ടിംബാവതി എന്ന പുസ്തകത്തിലൂടെയാണ് ലോകം അറിയുന്നത്.[2]

വെള്ളസിംഹങ്ങൾ ആൽബിനോകളല്ല വെളുത്ത കടുവകൾക്ക് കാരണമാകുന്ന ജീനിൽ നിന്ന് വ്യത്യസ്തമായ ഒരു ആൽബിനിസത്തിന് കാരണമാകുന്ന അതേ ജീനിലെ തീവ്രത കുറഞ്ഞ മ്യൂട്ടേഷനിൽ നിന്ന് ഉരുത്തിരിഞ്ഞ ല്യൂസിസം എന്നറിയപ്പെടുന്ന മാന്ദ്യ സ്വഭാവമാണ് ഇവയുടെ വെളുത്ത നിറത്തിന് കാരണം. ഈ നിറം ഇവരുടെ നിലനിൽപ്പിന് ഒരു പോരായ്മയായി കാണുന്നില്ല.[3] 1992 നും 2004 നും ഇടയിൽ വെള്ളസിംഹങ്ങൾ സാങ്കേതികമായി വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെട്ടു. ഇതിനെ തടയാൻ ഗ്ലോബൽ വൈറ്റ് ലയൺ പ്രൊട്ടക്ഷൻ ട്രസ്റ്റ് അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് വെള്ളസിംഹങ്ങളെ ആദ്യമായി വിജയകരമായി പുനരധിവസിപ്പിച്ചിരുന്നു.[4] ഇവ കാട്ടിൽ വേട്ടയാടുകയും വിജയകരമായി പ്രജനനം നടത്തുകയും ചെയ്തതായും കണ്ടെത്തലുകൾ ലഭിച്ചിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. Schofield, A. (2013). White Lion: Back to the Wild. BookBaby. ISBN 978-0620570053.[പ്രവർത്തിക്കാത്ത കണ്ണി]
  2. McBride, C. (1977). The White Lions of Timbavati. New York: Paddington Press. ISBN 9780448226774.
  3. Turner, Jason A.; Vasicek, Caroline A.; Somers, Michael J. (2015-05-08). "Effects of a colour variant on hunting ability: the white lion in South Africa". Open Science Repository Biology. Online (open–access): e45011830. doi:10.7392/openaccess.45011830. Archived from the original on 2021-05-14. Retrieved 2022-08-19.
  4. 4.0 4.1 "Key White Lion Facts". Global White Lion Protection Trust (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-26.
"https://ml.wikipedia.org/w/index.php?title=വെള്ളസിംഹം&oldid=4108127" എന്ന താളിൽനിന്ന് ശേഖരിച്ചത്