Jump to content

വുമൺ വിത് എ പാരസോൾ - മാഡം മോണറ്റ് ആന്റ് ഹെർ സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
French: La Femme à l'ombrelle — Madame Monet et son fils
കലാകാരൻClaude Monet
വർഷം1875
തരംOil
MediumCanvas
അളവുകൾ100 cm × 81 cm (39 ഇഞ്ച് × 32 ഇഞ്ച്)
സ്ഥാനംNational Gallery of Art, Washington, DC

1875-ൽ ക്ലോദ് മോനെറ്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദി സ്‌ട്രോൾ (French: La Promenade) എന്നുമറിയപ്പെടുന്ന വുമൺ വിത് എ പാരസോൾ - മാഡം മോണറ്റ് ആന്റ് ഹെർ സൺ. 1871 മുതൽ 1877 വരെയുള്ള കാലഘട്ടത്തിൽ ചരിത്രകലാകാരൻ അദ്ദേഹത്തിന്റെ ഭാര്യ കാമില്ലെ മോണറ്റിനെയും അവരുടെ മകൻ ജീൻ മോണറ്റിനെയും അർജന്റീനിയൂളിൽ താമസിക്കുന്നതിനിടയിലാണ് ചിത്രീകരിക്കുന്നത്.[1]

വിവരണം

[തിരുത്തുക]

മോണറ്റിന്റെ മൃദുവായ, സ്വതസ്സിദ്ധമായ ബ്രഷ് വർക്ക് നിറങ്ങളുടെ സ്പ്ലാഷുകൾ സൃഷ്ടിക്കുന്നു. മിസ്സിസ് മോണറ്റിന്റെ മൂടുപടവും അവളുടെ വെളുത്ത വസ്ത്രവും കാറ്റിനാൽ ഉലയുന്നു. അതുപോലെ തന്നെ കാറ്റിനാൽ പുൽമേടിലെ ഇളകുന്ന പുല്ല് അവളുടെ ചെറുശീലക്കുടയുടെ പച്ച അടിവശം പ്രതിധ്വനിക്കുന്നു. ഇളംനീലിമയാർന്ന ആകാശത്തിലെ മൃദുവായ വെളുത്ത മേഘങ്ങൾക്ക് താഴെ നിൽക്കുന്നതുപോലെ അവളെ കാണുന്നു. മോനെറ്റ്സിന്റെ ഏഴുവയസ്സുള്ള മകനായ കുട്ടിയെ കൂടുതൽ അകലെ നിലത്തുനിന്നുള്ള ഉയർച്ചയ്ക്ക് പിന്നിൽ മറഞ്ഞതുപോലെ നിൽക്കുന്നു. അരയ്ക്കുമുകൾഭാഗം മാത്രം ദൃശ്യമാകുന്നു. ഇത് ആഴത്തിലുള്ള ഒരു ബോധം സൃഷ്ടിക്കുന്നു.

ഔദ്യോഗിക ഛായാചിത്രമല്ല, ദൈനംദിന കുടുംബ രംഗത്തിന്റെ ഒരു ചിത്രമാണ് ഈ ചിത്രം. പുറത്ത്‌ ചിത്രീകരിച്ച ഈ ചിത്രം, ഒരുപക്ഷേ ഏതാനും മണിക്കൂറിനുള്ളിൽ വരച്ചതായിരിക്കാം. [1] 100 × 81 സെന്റീമീറ്റർ (39 × 32 ഇഞ്ച്) വലിപ്പമുള്ള ഈ ചിത്രം, 1870 കളിലെ മോണറ്റിന്റെ ഏറ്റവും വലിയ ചിത്രമാണ്. ഇതിന്റെ ചുവടെ വലത് കോണിൽ "മോനെറ്റ്" 75 " എന്ന് ഒപ്പുവച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

1876 ഏപ്രിലിൽ പോൾ ഡ്യുറാൻഡ്-റുവലിന്റെ ഗാലറിയിൽ നടന്ന രണ്ടാമത്തെ ഇംപ്രഷനിസ്റ്റ് എക്സിബിഷനിൽ മോനെറ്റ് പ്രദർശിപ്പിച്ച 18 ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. പത്ത് വർഷത്തിന് ശേഷം, മോനെറ്റ് സമാനമായ ഒരു വിഷയം ചിത്രീകരിച്ചു. 1886-ൽ തന്റെ രണ്ടാമത്തെ ഭാര്യയുടെ മകളായ സുസെയ്ൻ മോണറ്റിന്റെ ഗിവർണിയിലെ പുൽമേട്ടിൽ ഒരു ചെറുശീലക്കുടയുമായി നിൽക്കുന്ന ഒരു ജോടി രംഗങ്ങൾ ചിത്രീകരിച്ച അവ മ്യൂസി ഡി ഓർസയിലാണ് സംരക്ഷിരിക്കുന്നത്. ജോൺ സിംഗർ സാർജന്റ് 1876-ൽ എക്സിബിഷനിൽ ചിത്രം കാണാനിടയാകുകയും തുടർന്ന് സമാനമായ ഒരു ചിത്രം 1889-ൽ റ്റു ഗേൾസ് വിത് പാരസോൾസ് അറ്റ് ഫ്ലാഡ്‌ബറി സൃഷ്ടിക്കാൻ ഇത് പ്രചോദനമായി.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Woman with a Parasol - Madame Monet and Her Son". Retrieved December 1, 2019.