വിസ്താര എയർലൈൻസ്
പ്രമാണം:Vistara logo.svg | ||||
| ||||
തുടക്കം | 2013 | |||
---|---|---|---|---|
തുടങ്ങിയത് | 9 ജനുവരി 2015 | |||
ഹബ് | Indira Gandhi International Airport (Delhi) | |||
��്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | Club Vistara | |||
Fleet size | 8 | |||
ലക്ഷ്യസ്ഥാനങ്ങൾ | 12 | |||
ആപ്തവാക്യം | Fly the new feeling | |||
മാതൃ സ്ഥാപനം | Tata Sons (51%) | |||
ആസ്ഥാനം | One Horizon Center, Golf Course Road, Sec-43, Gurgaon, India | |||
പ്രധാന വ്യക്തികൾ | Prasad Menon (Chairman) Phee Teik Yeoh (CEO) Giam Ming Toh (CCO) | |||
തൊഴിലാളികൾ | 650 (As of August 2015)[1] | |||
വെബ്‌സൈറ്റ് | www |
ഗുരുഗ്രാം ആസ്ഥാനമാക്കിയുള്ള ഒരു ഇന്ത്യൻ എയർലൈനാണ് വിസ്താര. വിസ്താരയുടെ ഹബ് ഡൽഹി – ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ്. ടാറ്റാ സൺസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുടെ സംയുക്ത സംരംഭമായ[2] ഈ എയർലൈൻ ജനുവരി 9, 2015-ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ വിമാനം ഡൽഹിയിൽനിന്നും മുംബൈ യിലേക്ക് ആയിരുന്നു സർവീസ് നടത്തിയത്. ഓഗസ്റ്റ് 2015 വരെ എയർലൈൻ 500,000-ൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. നവംബർ 2015-ലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് 8 എയർബസ് എ320-232 വിമാനങ്ങൾ ഉപയോഗിച്ചു ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ച്ചയിൽ 297 സർവീസുകൾ നടത്തുന്നു. ഇന്ത്യയിലെ ആഭ്യന്തര സർവീസ് റൂട്ടുകളിൽ ആദ്യമായി പ്രീമിയം എകനോമി സീറ്റുകൾ കൊണ്ടുവന്നത് വിസ്താരയാണ്.
ചരിത്രം
[തിരുത്തുക]ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സൺസിൻറെയും സിങ്കപ്പൂർ എയർലൈൻസിൻറെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവർ രണ്ടുപേരും 1990 മദ്ധ്യകാലത്ത് ഫുൾ സർവീസ് [3]എയർലൈൻ തുടങ്ങാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ സർക്കാർ അനുമതി നൽകിയില്ല. എന്നാൽ 2012-ൽ ഇന്ത്യൻ സർക്കാർ വ്യോമയാന രംഗത്ത് 49% നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ടാറ്റാ സൺസും സിങ്കപ്പൂർ എയർലൈൻസും സംയുക്ത സംരംഭം ആരംഭിക്കാൻ വീണ്ടും തീരുമാനിച്ചു. ഈ സംയുക്ത സംരംഭമായ ടാറ്റാ എസ്ഐഎ എയർലൈൻസ് ലിമിറ്റഡ് (ടിഎസ്എഎൽ), ഇന്ത്യൻ വ്യോമയാന രംഗത്തെ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ് യാത്രികരുടെ ആവശ്യങ്ങൾ എത്തിച്ചുകൊടുക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് 2013-ൽ ഈ സംയുക്ത സംരംഭത്തിനു അനുമതി നൽകി, എയർലൈനിൻറെ 49% ഓഹരികൾ സിങ്കപ്പൂർ എയർലൈൻസിനാണ്. ഇരു കമ്പനികളുംകൂടി 100 മില്യൺ യുഎസ് ഡോളറുകൾ നിക്ഷേപിക്കാൻ തീരുമാനിച്ചു, 51% ടാറ്റാ സൺസും, 49% സിങ്കപ്പൂർ എയർലൈൻസും. അങ്ങനെ ഇത് 1930 കാലഘട്ടത്തിലെ ടാറ്റാ എയർലൈൻസിനു ശേഷം ടാറ്റായുടെ എയർലൈൻ രംഗത്തെ രണ്ടാമത്തെ വലിയ സംരംഭമായി (എയർഏഷ്യ ഇന്ത്യയിലും ടാറ്റായ്ക്ക് ചെറിയ ഓഹരി പങ്കാളിത്തമുണ്ട്). ടാറ്റാ എയർലൈൻസ് പിന്നീട് എയർ ഇന്ത്യയായി ദേശസാൽക്കരിക്കപ്പെട്ടു.
ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]2015 നവംബറിലെ തൽസ്ഥിതി അനുസരിച്ചു വിസ്താര എയർലൈൻസ് സർവീസ് നടത്തുന്ന ഇന്ത്യയിലെ 12 ലക്ഷ്യസ്ഥാനങ്ങൾ[4] ഇവയാണ്:
സംസ്ഥാനം | നഗരം | എയർപോർട്ട് |
---|---|---|
അസം | ഗുവാഹത്തി | ലോക്പ്രിയ ഗോപിനാഥ് ബോർദോലെ ഇന്റർനാഷണൽ എയർപോർട്ട് |
ഡൽഹി | ഡൽഹി | ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് |
ഗോവ | ദാബോലിം | ഗോവ ഇന്റർനാഷണൽ എയർപോർട്ട് |
ഗുജറാത്ത് | അഹമദാബാദ് | സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് |
കർണാടക | ബാംഗ്ലൂർ | കെമ്പെഗൌഡ ഇന്റർനാഷണൽ എയർപോർട്ട് |
മഹാരാഷ്ട്ര | മുംബൈ | ചത്രപ്പതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് |
മഹാരാഷ്ട്ര | പൂനെ | പൂനെ ഇന്റർനാഷണൽ എയർപോർട്ട് |
ഒഡീഷ | ഭുബനേശ്വർ | ബിജു പട്നായിക് ഇന്റർനാഷണൽ എയർപോർട്ട് |
തെലങ്കാന | ഹൈദരാബാദ് | രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് |
ഉത്തർപ്രദേശ് | ലക്നൌ | ചൌന്ധരി ചരൻ സിംഗ് ഇന്റർനാഷണൽ എയർപോർട്ട് |
ഉത്തർപ്രദേശ് | വാരണാസി | ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് |
പശ്ചിമ ബംഗാൾ | സിലിഗുരി | ബഗ്ദോഗ്ര എയർപോർട്ട് |
കോഡ്ഷെയർ ധാരണകൾ
[തിരുത്തുക]നിലവിൽ വിസ്താര എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ താഴെപ്പറയുന്നു[5] [6].
- സിങ്കപ്പൂർ എയർലൈൻസ്
- ബ്രിട്ടീഷ് എയർവേസ്
- ജപ്പാൻ എയർലൈൻസ്
- ലുഫ്താൻസ
- യുണൈറ്റഡ് എയർലൈൻസ്
അവലംബം
[തിരുത്തുക]- ↑ "'People first' :Vistara's top executives spending time with employees on the ground & tackling issues". The Economic Times. 21 August 2015. Retrieved 21 August 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "SIA partners Tata group to set up new airline in India". straitstimes.com. Retrieved 20 November 2015.
- ↑ "Vistara Airlines Services". cleartrip.com. Retrieved 20 November 2015.
- ↑ "Where We Fly". airvistara.com. Archived from the original on 2015-07-08. Retrieved 20 November 2015.
- ↑ "Vistara signs inter-line(codeshare) agreement with Singapore Airlines, SilkAir". livemint.com. Retrieved 20 November 2015.
- ↑ "Codeshare Partners Vistara". airvistara.com. Archived from the original on 2022-07-10. Retrieved 18 ജൂൺ 2022.