വില്ലാമെറ്റ് താഴ്വര
വില്ലാമെറ്റ് താഴ്വര | |
Farmscape in northern Polk County
| |
രാജ്യം | ഐക്യനാടുകൾ |
---|---|
സംസ്ഥാനം | Oregon |
Borders on | Cascade Range (East) Oregon Coast Range (West) Calapooya Mountains (South) |
Side valleys | |
- ഇടത് | Tualatin Valley |
River | Willamette River |
Population | 2.9 million |
Geology | alluvial plain |
Orogeny | Catastrophic Ice Age Flooding |
Period | several |
The Willamette Valley contains most of Oregon's population; it extends from Portland in the North to Eugene in the South
|
വില്ലാമേറ്റ് താഴ്വര (/wᵻˈlæmᵻt/) അമേരിക്കൻ ഐക്യനാടുകളിലെ വടക്കുപടിഞ്ഞാറൻ പസഫിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 150 മൈൽ (240 കിലോമീറ്റർ) നീളമുള്ള ഒരു താഴ്വരയാണ്. താഴ്വരയുടെ പൂർണ്ണമായ നീളത്തിനു സമാന്തരമായി വില്ലാമെറ്റ് നദിയും മറ്റു മൂന്നു വശങ്ങൾ പർവ്വതനിരകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കിഴക്ക് കാസ്കേഡ് പർവ്വതനിരകളും പടിഞ്ഞാറ് ഒറിഗോൺ കോസ്റ്റ് പർവ്വതനിരകളും തെക്കുവശം കലാപൂയ മലനിരകളുമാണുള്ളത്. ഈ പ്രദേശം ഒറിഗോണിൻറെ സാംസ്കാരിക രാഷ്ട്രീയ ഹൃദയഭൂമിയും കൂടിയാകുന്നു. ഒറിഗോൺ സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും ഈ പ്രദേശത്തു വസിക്കുന്നു. ഏറ്റവും വലിയ പട്ടണമായ പോർട്ട്‍ലാൻറ്, സംസ്ഥാന തലസ്ഥാനമായ സേലം എന്നിവ വില്ലാമെറ്റ് താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. താഴ്വരയിലെ അസംഖ്യം ജലമാർഗ്��ങ്ങൾ പ്രധാനമായി വില്ലാമെറ്റ് നദി ഒരിഗോണിൺ സംസ്ഥാനത്തിൻറെ സാമ്പത്തികവ്യവസ്ഥയെ സാരമായി സ്വാധീനിക്കുന്നു. നദികളും മറ്റു ജലമാർഗ്ഗങ്ങളും ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണ് പരന്നു വിസ്തൃതമായിക്കിടക്കുന്ന സമതലപ്രദേശത്ത് നിക്ഷേപിക്കപ്പെട്ട് ഈ പ്രദേശത്തെ മുഴുവൻ ഫലഭൂയിഷ്ടമാക്കുന്നു. താഴ്‍വര മുഖ്യമായും ഒരു കാർഷിക മേഖലയാണ്. 1820 കാലഘട്ടത്തിൽ ഫലഭൂയിഷ്ടമായ ഈ പ്രദേശത്ത് കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമുണ്ടായി. ഈ താഴ്‍വര ഇന്ന് “ഒറിഗോൺ വൈൻ കണ്ട്രി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇവിടെ 19,000 ഏക്കർ (7,700 ഹെക്ടർ) മുന്തിരിത്തോട്ടങ്ങളും 500+ വീഞ്ഞുനിർമ്മാണശാലകളുമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ഭൂവിജ്ഞാനീയം
[തിരുത്തുക]ഹിമയുഗത്തിൽ മൊണ്ടാനയിലെ മിസൌള തടാകത്തിൽ നിന്നുണ്ടായ ഏതാനും വൻ വെള്ളപ്പൊക്കങ്ങളാണ് വില്ലാമെറ്റ് താഴ്വരയുടെ ഫലഭൂയിഷ്ടിക്ക് മുഖ്യകാരണം. ഇക്കാലത്ത് കിഴക്കൻ വാഷിങ്ടൺ പ്രദേശത്തെ മേൽമണ്ണ് കൊളമ്പിയ നദിയിലൂടെ മലയിടുക്കുകൾ വഴി ഈ പ്രദേശത്തേയ്ക്ക് ഒഴുകി. പ്രളയജലം വൃക്ഷത്തടികളും മഞ്ഞുകട്ടകളും മറ്റും ചേർന്ന് തെക്കുപടിഞ്ഞാറൻ വാഷിങ്ടണിനു സമീപം തടസപ്പെട്ട് വില്ലാമെറ്റ് താഴ്വരഉടനീളം സമുദ്ര നിരപ്പിനെക്കാൾ 300 മുതൽ 400 അടി വരെ ഉയരത്തിൽ (91 മുതൽ 122 മീറ്റർ വരെ) പ്രളയജലത്താൽ മൂടപ്പെടുകയും ചെയ്തു. അവസാന ഹിമയുഗത്തിൽ ഈവിധം വില്ലാമെറ്റ് താഴ്വര പലതവണ പ്രളയജലത്താൽ മൂടപ്പെട്ടുവെന്നു ചില ഭൌമശാസ്ത്രജ്ഞന്മാർ സമർത്ഥിക്കുന്നു. 2010 ലെ കണക്കുകൾ പ്രകാരം സമുദ്രനിരപ്പിൽ നിന്ന് 20 അടി (6.1 മീറ്റർ) ഉയരത്തിലുള്ള പോർട്ട്ലാൻറിൽ ഇത്രയും വ്യാപ്തിയിൽ പ്രളയജലം നിറഞ്ഞാൽ വെസ്റ്റ് ഹിൽസ്, ടബോർ പർവ്വതം, റോക്കി ബട്ട്, കെല്ലി ബട്ട്, സ്കോട്ട് പർവ്വതം എന്നിവയുടെ മുകൾഭാഗം മാത്രമേ കാണുവാൻ സാധിക്കുകയുള്ളുവത്രേ. താഴ്വരയിലെ മറ്റു പട്ടണങ്ങളുടെ ഔന്നത്യം ഇപ്രകാരമാണ്. ന്യൂബർഗ്ഗ് 175 അടി (53 മീറ്റർ), ഒറിഗോൺ പട്ടണം -138 അടി (42 മീറ്റർ), മൿമിൻവില്ലെ -157 അടി (48 മീറ്റർ), സേലം -154 അടി (47 മീറ്റർ), കോർവാല്ലിസ് -235 അടി (72 മീറ്റർ), യൂജിൻ - 430 അടി (130 മീറ്റർ) എന്നിങ്ങനെയാണ്. പ്രളയഫലമയി രൂപപ്പട്ട തടാകം ക്രമേണ വെള്ളം വാർന്നു പോവകയും അടുക്കായി രൂപപ്പെട്ട എക്കൽ മണ്ണ് താഴ്വരയിൽ കടൽനിരപ്പിന് ഏകദേശം 180 മുതൽ 200 വരെ (55 മുതൽ 61 മീറ്റർ വരെ) ഉയരത്തിൽ ബാക്കിയാവുകയും ചെയ്തു. ഇത് ടൌളാറ്റിൻ, യാംഹിൽ, വില്ലാമെറ്റ് താഴ്‍വരകളിലുടനീളം വ്യാപനം ചെയ്തിരുന്നു.