വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-04-2015
ദൃശ്യരൂപം
ആർത്രോപോഡകളുടെ വിഭാഗമായ അരാക്നിഡ ക്ലാസിൽ ഉൾപ്പെട്ട ഒരു ജീവിയാണ് ഒപീലിയൺ. ഇവയെ ഹാർവെസ്റ്റ്മെൻ (ഇംഗ്ലീഷ്: Harvestmen) എന്നും വിളിക്കുന്നു. 2011 ഡിസംബർ വരെ 6,500 തരം ഒപീലിയണുകളെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം സംഭവിച്ച ഒപീലിയണുകളെ കൂടി കൂട്ടിയാൽ ഏകദേശം 10,000 ഇൽ അധികം ആകും ഇവയുടെ ഇനങ്ങൾ. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പകർത്തിയ ഒപീലിയണുകളുടെ കൂട്ടത്തിന്റെതാണ് ചിത്രം.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ