Jump to content

വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
അന്നപൂർണ്ണേശ്വരി
അന്നപൂർണ്ണേശ്വരി
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം is located in Kerala
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
വാഴപ്പള്ളി അന്നപൂർണ്ണേശ്വരിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°27′23″N 76°31′32″E / 9.45639°N 76.52556°E / 9.45639; 76.52556
പേരുകൾ
മറ്റു പേരുകൾ:അമ്മൻകോവിൽ
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:വാഴപ്പള്ളി, ചങ്ങനാശ്ശേരി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:അന്നപൂർണ്ണേശ്വരി
പ്രധാന ഉത്സവങ്ങൾ:ഉത്സവം (മേട വിഷു)

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴപ്പള്ളി അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ടകൾ പാർവ്വതി ദേവിയുടെ അവതാര ഭാവങ്ങളായ ശ്രീ മധുരൈമീനാക്ഷിയും ശ്രീ അന്നപൂർണേശ്വരിയും ആകുന്നു.[1]

ചരിത്രം

[തിരുത്തുക]

വാഴപ്പള്ളിക്ഷേത്രത്തിലെ പുനഃരുദ്ധാരണ ജോലികൾക്കായി പത്തില്ലത്തിൽ പോറ്റിമാർ കേരളത്തിന്റെ തെക്കൻ പ്രദേശത്തു നിന്നും ശില്പികളെ കൊണ്ടുവന്നിരുന്നു.അവരുടെ മൂലകുടുംബസ്ഥാനം പഴയ തെക്കൻ വേണാടിന്റെ ഭാഗവും ഇന്ന് തിരുനെൽവേലി ജില്ലയിൽ പെട്ടതുമായ ശങ്കരനായനാർ കോവിൽ/ശങ്കരൻകോവിൽ എന്ന സ്ഥലമാണ്. അവർ വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്ക് പ്രദേശങ്ങളിലും പുഴവാതിലുമായി താമസമാക്കി. അവർ അവരുടെ കുടുംബങ്ങളിൽ വെച്ചാചരിച്ചിരുന്ന തമിഴ് കുലാചാര മൂർത്തികളായ കുലദേവതമാർക്കായി അമ്മൻകോവിൽ പണിതീർക്കുകയും പിന്നീട് കുലദേവതമാർക്കൊപ്പം അന്നപൂർണ്ണേശ്വരിയെ കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നപൂർണ്ണേശ്വരിയമ്മയേയും മധുരൈമീനാക്ഷിയമ്മനേയും ഈ ക്ഷേത്ര സമുച്ചയത്തിൽ തുല്യപ്രാധാന്യത്തോടെ ആചരിക്കുന്നു..........

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

കേരളീയ വാസ്തു സമ്പ്രദായം

പ്രധാന പ്രതിഷ്ഠാമൂർത്തികൾ

[തിരുത്തുക]
  • മധുരൈമീനാക്ഷിയമ്മൻ
  • അന്നപൂർണ്ണേശ്വരി

മധുരൈമീനാക്ഷിയമ്മയുടെ ഉപദേവതമാർ

[തിരുത്തുക]
  • ശ്രീ മുത്താരമ്മൻ
  • ശ്രീ ഉച്ചിമാകാളിയമ്മൻ
  • ശ്രീ വടുകഭൈരവർ
  • ആൽത്തറ ശ്രീ മഹാഗണപതി

പരിവാരദേവതകൾ

[തിരുത്തുക]
  • പേച്ചിയമ്മൻ
  • ചുടലമാടൻതമ്പുരാൻ

അന്നപൂർണ്ണേശ്വരിയുടെ ഉപദേവതമാർ

[തിരുത്തുക]
  • മഹാഗണപതി
  • വേണുഗോപാലമൂർത്തി
  • യക്ഷിയമ്മ
  • ബ്രഹ്മരക്ഷസ്
  • നാഗങ്ങൾ
  • ഉഷഃപൂജ
  • ഉച്ചപൂജ
  • അത്താഴപൂജ

ക്ഷേത്രത്തിൽ എത്തിചേരാൻ

[തിരുത്തുക]

ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്നും 2 കി.മി ദൂരെ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. എം.സിറോഡിലെ മതുമൂലയിൽ നിന്നും വരുമ്പോൾ വാഴപ്പള്ളി ടെമ്പിൾ റോഡിൽ നിന്നും അമ്മൻ കോവിൽ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ അര കി.മി. യാത്ര ചെയ്തു ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്താം.

വാഴപ്പള്ളിയിലെ ക്ഷേത്രങ്ങൾ

[തിരുത്തുക]
വാഴപ്പള്ളി മഹാക്ഷേത്രം പതിനെട്ടു ഉപക്ഷേത്രങ്ങൾ
ദേവി ക്ഷേത്രങ്ങൾ കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം
കണ്ണമ്പേരൂർ ശ്രീ ദുർഗ്ഗാദേവീക്ഷേത്രം
ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
കോണത്തോടി ദേവിക്ഷേത്രം
കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ഭഗവതിക്ഷേത്രം
കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം
വിഷ്ണു ക്ഷേത്രങ്ങൾ തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം
വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ശിവ ക്ഷേത്രങ്ങൾ ദേവലോകം മഹാദേവക്ഷേത്രം
ശാലഗ്രാമം മഹാദേവക്ഷേത്രം
തൃക്കയിൽ മഹാദേവക്ഷേത്രം
ശാസ്താ ക്ഷേത്രം വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
ഗണപതി ക്ഷേത്രം നെൽപ്പുര ഗണപതിക്ഷേത്രം
ഹനുമാൻ ക്ഷേത്രം പാപ്പാടി ഹനുമാൻസ്വാമിക്ഷേത്രം

അവലംബം

[തിരുത്തുക]
  1. ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) -- പ്രൊഫ. രാമചന്ദ്രൻ നായർ