വാക്കുകളും വസ്തുക്കളും
ദൃശ്യരൂപം
കർത്താവ് | ബി. രാജീവൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2010 |
2011 ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ബി. രാജീവൻ രചിച്ച വാക്കുകളും വസ്തുക്കളും. ഡി.സി. ബുക്ക്സാണ് പ്രസാധകർ.
വാക്കുകളും വസ്തുക്കളും, മാറുന്ന മാർക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ലേഖനങ്ങളെല്ലാം ഇതിനുമുമ്പ് പലേടങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
വാക്കുകളും വസ്തുക്കളുമെന്ന ഒന്നാം ഖണ്ഡത്തിൽ ബഷീർ , തകഴി, വിജയൻ , വി.കെ.എൻ , കെ.ജി. ശങ്കരപ്പിള്ള, കടമ്മനിട്ട, കെ. സച്ചിദാനന്ദൻ എന്നിവരുടെ രചനകളെ സവിശേഷമായ പഠനത്തിന് വിധേയമാക്കിയിരിക്കുന്നു.
ഫെലിക്സ് ഗെത്താരി, സ്പിനോസ, ആന്റോണിയോ നെഗ്രി, മിഷേൽ ഹാർഡ് എന്നിവരുടെ ദർശനങ്ങളെ ഈ ഗ്രന്ഥം വിശദമായി പരിചയപ്പെടുത്തുന്നു.
പുരസ്കാരം
[തിരുത്തുക]- 2011 ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
അവലംബം
[തിരുത്തുക]അധിക വായനയ്ക്ക്
[തിരുത്തുക]- പ്രതിസന്ധിയുടെ യുഗം; പ്രത്യാശയുടെയുംഡോ. അനിൽ ചേലേമ്പ്ര
- വിമർശനത്തിന്റെ പുതുവഴികൾ -വാക്കുകളും വസ്തുക്കളും Archived 2016-03-05 at the Wayback Machine.