ല്യൂബോവ് ദസ്തയേവ്സ്കായ
ല്യൂബോവ് ദസ്തയേവ്സ്കായ | |
---|---|
ജന്മനാമം | Любовь Достоевская |
ജനനം | Lyubov Fyodorovna Dostoevskaya 14 സെപ്റ്റംബർ 1869 ഡ്രെസ്ഡെൻ, കിങ്ഗം ഓഫ് സാക്സണി, നോർത്ത് ജർമ്മൻ കോൺഫെഡറേഷൻ |
മരണം | 10 നവംബർ 1926 Gries, Bolzano, Kingdom of Italy | (പ്രായം 57)
തൊഴിൽ | എഴുത്തുകാരി |
ദേശീയത | റഷ്യൻ |
ശ്രദ്ധേയമായ രചന(കൾ) | Dostoyevsky According to His Daughter (1920) |
ബന്ധുക്കൾ | Fyodor Dostoevsky (father), Anna Dostoevskaya (mother) |
ല്യൂബോവ് ഫിയോദോറോവ്ന ദസ്തയേവ്സ്കായ (Russian: Любо́вь Фёдоровна Достое́вская; 1869-1926), ഐമി ദസ്തയേവ്സ്കായ എന്നും അറിയപ്പെടുന്ന ഒരു റഷ്യൻ സാഹിത്യകാരിയും[1] ഓർമ്മക്കുറിപ്പുകാരിയും പ്രശസ്ത സാഹിത്യകാരനായിരുന്ന ഫിയോദോർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ പത്നി അന്നയുടെയും രണ്ടാമത്തെ മകളുമായിരുന്നു. അവരുടെ ആദ്യത്തെ കുട്ടിയായിരുന്ന സോന്യ 1868 ൽ ജനിക്കുകയും അതേ വർഷം മരണമടയുകയും ചെയ്തു.
ല്യൂബോവ് ഒരിക്കലും വിവാഹിതയായിരുന്നില്ല. പിന്നീടു��്ള ജീവിതത്തിൽ അവർ മാതാവിൽ നിന്ന് അകന്ന് അവരുടെ വീട്ടിൽ നിന്ന് മാറിത്താമസിച്ചു.[2] 1913 -ൽ, വൈദ്യചികിത്സയ്ക്കായി നടത്തിയ ഒരു വിദേശയാത്രയ്ക്ക് ശേഷം, അവിടെ തുടരാൻ തീരുമാനിച്ച ല്യൂബോവ് 1926 -ൽ മരിക്കുന്നതുവരെ വിദേശത്ത് താമസിച്ചു.[3] ആ കാലയളവിൽ അവർ ഐമി ദസ്തയേവ്സ്കായ (Russian: Эме Достоевская) എന്ന പേരിലും അറിയപ്പെട്ടു.[4] മാരകമായ അനീമിയ രോഗം കാരണം അവർ ഇറ്റലിയിൽവച്ച് അന്തരിച്ചു.[5]
ല്യൂബോവ് ദസ്തയേവ്സ്കായ ഒരു ഓർത്തഡോക്സ് മതവിശ്വാസി ആയിരുന്നെങ്കിലും ശവസംസ്കാര ചടങ്ങുകൾ അബദ്ധവശാൽ കത്തോലിക്കാ വിശ്വാസികളുടേതിന് തുല്യമായാണ് നടത്തപ്പെട്ടത്.[6] പിന്നീട് ശവക്കല്ലറയിലെ ഒരു ലളിതമായ തടി കൊണ്ടുള്ള കുരിശ് മാറ്റി ഉടൻ ഒരു ചെറിയ പോർഫിറി ശവക്കല്ലറ സ്ഥാപിക്കപ്പെട്ടു. 1931 -ൽ ഇറ്റാലിയ ലെറ്ററേറിയ മാസിക നിർദ്ദേശിച്ചത്, ദസ്തയേവ്സ്കയയെ ഇറ്റലിയിൽ അടക്കം ചെയ്തതിനാൽ, ഒരു സ്മാരകം സ്ഥാപിക്കേണ്ടത് ഇറ്റാലിയൻ സർക്കാരിന്റെ കടമയാണെന്നാണ്.[7] 1931 ഡിസംബറിൽ വെനീസ ട്രിഡന്റീന മാസികയുടെ എഡിറ്റർ എഴുതിയ ഒരു ശിലാഫലകം ഉപയോഗിച്ച് ഒരു ഗ്രാനൈറ്റ് അടിത്തറ നിർമ്മിക്കപ്പെട്ടു.[8] സെമിത്തേരിയുടെ പുനർനിർമ്മാണത്തിനുശേഷം ഗ്രൈസിലെ ഫിയോദോർ ദസ്തയേവ്സ്കിയുടെ മകളുടെ അന്തിമവിശ്രമ സ്ഥലം സംരക്ഷിക്കപ്പെട്ടു.[9] അവരുടെ ശവകുടീരം ബോൾസാനോ നഗരത്തിലെ സെമിത്തേരിയിലേക്ക് മാറ്റി സ്ഥാപിച്ചു.
കൃതികൾ
[തിരുത്തുക]മൂലകൃതിയായി 1920 ൽ മ്യൂണിക്കിൽ പ്രസിദ്ധീകരിച്ച ‘ദസ്തയേവ്സ്കി ആസ് പോർട്രേയ്ഡ് ബൈ ഹിസ് ഡോട്ടർ’ (ജർമ്മൻ: Dostoejewski geschildert von seiner Tochter, ദസ്തയേവ്സ്കി അക്കോഡിംഗ് ടു ഹിസ് ഡോട്ടർ എന്നും അറിയപ്പെടുന്നു) എന്ന പുസ്തകത്തിന്റെ പേരിൽ ല്യൂബോവ് ദസ്തയേവ്സ്കായ കൂടുതൽ അറിയപ്പെടുന്നു.[10] ഫ്രഞ്ച് ഭാഷയിൽ എഴുതി ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകരിച്ച അവളുടെ ഓർമ്മക്കുറിപ്പുകൾ പിന്നീട് മറ്റ് യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.[11] 1920 -ൽ ഡച്ച് ഭാഷയിൽ (അർൻഹെം നഗരത്തിൽ) പുറത്തിറങ്ങിയ ഈ പുസ്തകം അടുത്ത വർഷം സ്വീഡിഷിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യപ്പെടുകയും 1922 -ൽ അമേരിക്കയിലും ഇറ്റലിയിലും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.[12] വളരെ സംഗ്രഹിച്ച ഒരു റഷ്യൻ ഭാഷാ പതിപ്പ്, 1922 -ൽ ഗോസുദർസ്ത്വെംനൊഇ ഇസ്ഡാടെൽസ്റ്റ്വോ (സെന്റ് പീറ്റേഴ്സ്ബർഗ്) "Достоевский в изображении его дочери Л. Достоевской" എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[13]പിതാന്റെ മരണസമയത്ത് ല്യൂബോവിന് 11 വയസ്സ് മാത്രമുള്ളതിനാലും, മാതാവിൽനിന്നുള്ള കഥകളെ അടിസ്ഥാനമാക്കിയുള്ള ഓർമക്കുറിപ്പുകളായതിനാലും ഭാഗികമായി ഈ കൃതിയിൽ നിരവധി വസ്തുതാവിരുദ്ധതകൾ അടങ്ങിയിരിക്കുന്നു.[14][15][16] ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിയ ഇസായേവയും തമ്മിലുള്ള ബന്ധത്തിന്റെ വിവരണത്തിൽ അവളുടെ പക്ഷപാതപരമായ വിവരണം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് പല ഗവേഷകരും ഈ ഓർമ്മക്കുറിപ്പ് ഭാവനാത്മകവും വിശ്വാസയോഗ്യമല്ലാത്തതുമായി കാണുന്നു.[17] ല്യൂബോവും മാതാവ് അന്നയും ഇസയേവയോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു.[18] അവരുടെ മറ്റ് കൃതികളിൽ ബോൾനി ദേവുഷ്കി (Russian: Больные девушки; 1911) എന്ന ചെറുകഥാസമാഹാരവും എമിഗ്രാന്റ്ക (Эмигрантка; 1912), അഡ്വൊക്കട്ക (Адвокатка; 1913) എന്നീ നോവലുകളും ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Shadursky, Julia (June 1, 2006). "Dostoevsky: Into the Depths of the Human Soul". NevaNews. Archived from the original on 26 November 2010. Retrieved 5 October 2010.
- ↑ Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
- ↑ Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
- ↑ Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Archived from the original on 2011-07-16. Retrieved 5 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ Kazakov, Alexey (August 31, 2000). "Lyubov Dostoyevskaya: confessions album. A unique book about the daughter of the great Russian writer was published in Italy" [Любовь Достоевская: альбом признаний Уникальная книга о дочери великого русского писателя издана в Италии на трех языках] (in Russian). Chelyabinskiy Rabochiy. Archived from the original on 2011-07-16. Retrieved 5 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.

: CS1 maint: unrecognized language (link) - ↑ Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. p. 103. ISBN 0-313-30384-3.
- ↑ "Dostoevsky According to His Daughter" (in Russian). Gramota.ru. Retrieved 4 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Russian life. An exhibition dedicated to the 500th anniversary of Dostoevsky family" [Русская жизнь. Выставка к 500-летию рода Достоевских] (in Russian). Hrono.info. Retrieved 5 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Dostoevsky According to His Daughter L. Dostoyevskaya" [Достоевский в изображении его дочери Л. Достоевской] (in Russian). Ozon.ru. Retrieved 4 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ Catteau, Jacques (1989). Dostoyevsky and the process of literary creation. Cambridge University Press. p. 467.
- ↑ Carr, E (1930). "Was Dostoyevsky an Epileptic?". The Slavonic and East European Review. UCL School of Slavonic and East European Studies.
- ↑ http://golosasibiri.narod.ru/downloads/kuz_ven_dost_1.pdf
- ↑ Scanta, Olivia. "From Bolzano with love. The fate of Fyodor Dostoyevsky's daughter in Italy" [С любовью из Больцано. О судьбе дочери Ф.М.Достоевского в Италии] (in Russian). Russkoye Voskreseniye. Archived from the original on 2016-03-03. Retrieved 6 October 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ http://golosasibiri.narod.ru/downloads/kuz_ven_dost_1.pdf