ലോനാർ ഗർത്തം
ലോനാർ ഗർത്തം | |
---|---|
സ്ഥാനം | Buldana district, Maharashtra |
നിർദ്ദേശാങ്കങ്ങൾ | 19°58′36″N 76°30′30″E / 19.97667°N 76.50833°E |
Type | impact crater lake, salt lake |
Basin countries | India |
ഉപരിതല വിസ്തീർണ്ണം | 1.13 km2 |
ശരാശരി ആഴം | 150 meters |
ഇന്ത്യയിൽ മഹാരാഷ്ട്രയിലെ ലോനാറിലുള്ള ഒരു തടാകമാണ് ലോനാർ ഗർത്ത തടാകം അല്ലെങ്കിൽ ലോനാർ ഗർത്തം. പുരാതനകാലത്ത് ഒരു ചിന്നഗ്രഹം പതിച്ചാണ് ഇത് രൂപം കൊണ്ടത്. തടാകത്തിൽ ഉപ്പ് കലർന്ന വെള്ളമാണ്.ക���ഷ്ണശിലയിൽ തീർക്കപ്പെട്ടിരിക്കുന്നതും ഉപ്പുവെള്ളം നിറഞ്ഞതുമായ ലോകത്തെ ഒരേയൊരു തടാകം എന്നാണ് ലോനാർ തടാകം വിളിക്കപ്പെടുന്നത്. ചരിത്രാതീത കാലത്ത് കൂറ്റൻ ഒരു ഉൽക്ക വന്നുപതിച്ചതേത്തുടർന്നുണ്ടായ ഗുഹാമുഖമാണ് ലോനാർ. ഏതാണ്ട് 52000 വർഷങ്ങൾ മുമ്പാണ് ഇത് സംഭവിച്ചത്
കാലങ്ങൾ കഴിഞ്ഞുപോയതോടെ ഈ ഗുഹാമുഖം ഒരു തടാകമായി രൂപപ്പെടുകയായിരുന്നു. കനത്ത കാടിനാൽ ചുറ്റപ്പെട്ടുകിടക്കുകയാണ് ലോനാർ തടാകമിന്ന്. ഈ കാടുകളിൽ നിരവധി പക്ഷിമൃഗാദികളെ കാണാം. മൂങ്ങ, താറാവ്, മയിൽ തുടങ്ങിയവയാണ് ഇവിടെ അധികമായും കാണപ്പെടുന്ന പക്ഷികൾ. തടാകത്തിനുള്ളിൽ ജീവജാലങ്ങളോ സസ്യലതാദികളോ ഇല്ല. (enwiki says:The lake is a haven for a wide range of plant and animal life.) മനോഹരമായ ലേക്കിനരികിൽ സായന്തനം കാണാനായി മാത്രം നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. മൂന്ന് കിലോമീറ്റർ അകലത്തിലായി കമൽജ മാതാ ക്ഷേത്രവും ലോനാർ സരോവരവും കാണാം