Jump to content

ലീ യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈനീസ് നാടകകൃത്തും,നോവലിസ്റ്റുമായിരുന്ന ലി ലിവെങ് എന്ന ലീ യു , മിങ് രാജവംശത്തിന്റെ അവസാനകാലത്തും ക്യുയി വംശത്തിന്റെ ആദ്യകാലത്തുമാണ് ജിയാങ്സു പ്രവിശ്യയിൽ ജീവിച്ചിരുന്നത്.(1610–1680 AD).ജീവിതകാലത്ത് ലീ യു ഒരു നാടകനടനായും,സംവിധായകനായും സ്വന്തം കലാസംഘത്തോടൊപ്പം നാടു ചുറ്റുകയുണ്ടായി.അക്കാലത്തെ കലാരംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ ഒരു പ്രധാന സംഘാടകനായി അദ്ദേഹം വിലയിരുത്തപ്പെട്ടിട്ടുണ്ട്.[1] The Carnal Prayer Mat (സെക്സും സെന്നും) [2]എന്ന രതിപ്രധാന ഹാസ്യ കൃതിയുടെ രചയിതാവ് ലീ യു ആണ് എന്നു കരുതുന്നു.[3] ഇതു കൂടാതെ അനേകം ചെറുകഥകളും ലീ യു രചിച്ചിട്ടുണ്ട്. പന്ത്രണ്ട് ഗോപുരങ്ങൾ എന്നത് മറ്റൊരു പ്രധാന കൃതിയാണ്. ആഹാരരീതികളടക്കം നാനാവിഷയങ്ങളെക്കുറിച്ച് ഉപന്യാസങ്ങൾ രചിച്ചിട്ടുള്ള ലീ യു അക്കാലത്ത് ഏറ്റവും കൂടുതൽ വായിയ്ക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനായിരുന്നു.[4]

അവലംബം

[തിരുത്തുക]
  1. Chun-shu Chang Shelley Hsueh-lun Chang, Crisis and Transformation in Seventeenth-Century China: Society, Culture, and Modernity in Li Yü's World (Ann Arbor: University of Michigan Press, 1992), 48, 60–71, 161.
  2. സെക്സും സെന്നും-ലീ യു. മലയാള പരിഭാഷ-പാപ്പിയോൺ
  3. Chang and Chang, Crisis and Transformation in Seventeenth-Century China: Society, Culture, and Modernity in Li Yü's World. 16, 232–38, doubt Li's authorship.
  4. Yutang Lin, The Importance of Living (New York: John Day: Reynal & Hitchcock, 1937), 43.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീ_യു&oldid=1904466" എന്ന താളിൽനിന്ന് ശേഖരിച്ചത്