Jump to content

ലിയാഖത്-നെഹ്രു സന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയാഖത്ത്–നെഹ്രു കരാർ
Agreement Between The Government of India and Pakistan Regarding Security and Rights of Minorities
Type of treaty Mutual understanding of protecting rights
Drafted 2 April 1950
Signed
Location
8 ഏപ്രിൽ 1950; 74 വർഷങ്ങൾക്ക് മുമ്പ് (1950-04-08)
New Delhi, India
Expiration 8 ഏപ്രിൽ 1956 (1956-04-08)
Signatories Jawahar Lal Nehru
(Prime Minister of India)
Liaquat Ali Khan
(Prime Minister of Pakistan)
Parties  ഇന്ത്യ
 പാകിസ്താൻ
Ratifiers Parliament of India
Parliament of Pakistan
Languages *Hindi

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിയായിരുന്നു ലിയാഖത്ത്–നെഹ്രു കരാർ (ഡൽഹി കരാർ). 1950 ഏപ്രിൽ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും ചേർന്ന് ഡൽഹിയിൽ വച്ചാണ് ഈ കരാർ ഒപ്പുവെച്ചത്. [1]

വ്യവസ്ഥകൾ

[തിരുത്തുക]

അഭയാർഥികൾക്ക് തങ്ങളുടെ സ്വത്തുവകകൾ ക്രയവിക്രയം ചെയ്യുവാനും, നിർബന്ധിതമായി പലായനം ചെയ്യപ്പെട്ടവരെ തിരിച്ചെത്തിക്കാനും അനുവാദം നൽകുന്ന ഉടമ്പടിയായിരുന്നു ഇത്. [2] വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ആറു ദിവസത്തെ ചർച്ച നടത്തുകയും അനന്തരം ഈ ഉടമ്പടി രൂപപ്പെടുത്തുകയും ചെയ്തു. [3] ഈ കരാറിലെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകൾ ആരംഭിച്ചു. [4] പ്രത്യേകിച്ചും കിഴക്കൻ പാകിസ്താനിൽ നിന്ന് (ഇപ്പോൾ ബംഗ്ലാദേശ്) ഇന്ത്യയിലെ പശ്ചിമ ബംഗാളിലേക്ക് ഒരു ദശലക്ഷത്തിലധികം അഭയാർഥികൾ കുടിയേറിയ പശ്ചാത്തലത്തിൽ. [5]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിയാഖത്-നെഹ്രു_സന്ധി&oldid=3257746" എന്ന താളിൽനിന്ന് ശേഖരിച്ചത്