ലിബറാച്ചി
ലിബറാച്ചി | |
---|---|
ജനനം | Władziu Valentino Liberace മേയ് 16, 1919 West Allis, Wisconsin, U.S. |
മരണം | ഫെബ്രുവരി 4, 1987 Palm Springs, California, U.S. | (പ്രായം 67)
മരണകാരണം | ന്യൂമോണിയ (brought on by HIV/AIDS) |
അന്ത്യ വിശ്രമം | Forest Lawn, Hollywood Hills Cemetery |
മറ്റ് പേരുകൾ | Walter Busterkeys Walter Liberace Lee The Glitter Man Mr. Showmanship |
തൊഴിൽ(s) | Pianist, singer, entertainer, actor |
സജീവ കാലം | 1936–1986 |
Musical career | |
വിഭാഗങ്ങൾ | Easy listening |
ഉപകരണ(ങ്ങൾ) | പിയാനോ, vocals |
ലേബലുകൾ | Columbia Dot |
പിയാനിസ്റ്റ്, ഗായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ലിബറാച്ചി[1] (1 മേയ് 16, 1919 - ഫെബ്രുവരി 4, 1987-വിസ്കോൺസിൻ). വ്ലാഡിസ്യൊ വാലന്റിനോ ലിബറാച്ചി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.നാലു പതിറ്റാണ്ടുകളോളം സംഗീതകച്ചേരികൾ, റെക്കോർഡിങ്ങുകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രം,എന്നീ രംഗങ്ങളിൽ ലിബറാച്ചി നിറഞ്ഞുനിന്നു.1950 മുതൽ 1970 വരെയുള്ള പ്രശസ്തിയുടെ ഉച്ചാവസ്ഥയിൽ ലിബറാച്ചി വിനോദവ്യവസായ രംഗത്ത് ഏറ്റവും പ്രതിഫലം കൈപറ്റുന്ന കലാകാരന്മാരിലൊരാളായിരുന്നു.[2]അദ്ദേഹത്തിന്റെ പിതാവ് സാൽവത്തോർ ലിബറാച്ചി മദ്ധ്യഇറ്റലിയിലുള്ള ഫോർമാസിയയിൽ നിന്നുമുള്ള ഒരു കുടിയേറ്റക്കാരനും അദ്ദേഹത്തിന്റെ മാതാവ് ഫ്രാൻസിസ് ഷുകോവ്സ്ക പോളിഷ് വംശജയുമാണ്. 1987 ൽ കാലിഫോർണിയയിലെ പാം സ്പ്രിങ്ങ്സിൽ വച്ച് എയ്ഡ്സ് ബാധയെത്തുടർന്നുള്ള ന്യൂമോണിയ ബാധിച്ച് ലിബറാച്ചി അന്തരിച്ചു. [3]
അവലംബം
[തിരുത്തുക]- ↑ He pronounced his full name as follows: /ˈvwɑːdʒuː vælənˈtiːnoʊ lɪbəˈrɑːtʃi/, VWAH-joo val-ən-TEE-noh lib-ə-RAH-chee.[2] He was informally known as "Lee" to his friends and "Walter" to his family.[3]
- ↑ Barker, 2009, p. 367
- ↑ Coroner Cites AIDS in Liberace Death. The New York Times, February 10, 1987