റ്റുറാനോസെററ്റോപ്സ്
ദൃശ്യരൂപം
Turanoceratops | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Superfamily: | †Ceratopsoidea |
Genus: | †Turanoceratops Nesov et al., 1989 |
Species: | †T. tardabilis
|
Binomial name | |
†Turanoceratops tardabilis Nesov et al., 1989
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് റ്റുറാനോസെററ്റോപ്സ്. ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
ഫോസിൽ
[തിരുത്തുക]ഹോളോ ടൈപ്പ്CCMGE No. 251/12457 ആയിട്ടുള്ള സ്പെസിമെൻ ഒരു ഭാഗികമായ മാക്സിലാ ആണ്. തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. കണ്ണ് പിരികത്തിനു മുകളിലായി കൊമ്പുകളും ഉണ്ടായിരുന്നു.
ശരീര ഘടന
[തിരുത്തുക]രണ്ടു മീറ്റർ മീറ്റർ നീളവും 175 കിലോ ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
[തിരുത്തുക]സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.[2]
അവലംബം
[തിരുത്തുക]- ↑ Nessov L.A., 1988, "[Assemblages of vertebrates of the late Mesozoic and Paleocene of Middle Asia]", Trudy XXXI Sess. Vsesoyuz Paleont. Obshchestva. Nauka, Leningrad, pp 93–101
- ↑ L.A. Nessov, F. Kaznyshkina, & G.O. Cherepanov, 1989, "Ceratopsian dinosaurs and crocodiles of the middle Mesozoic of Asia", In: Bogdanova & Khozatsky (eds.) Theoretical and applied aspects of modern paleontology, pp 142-149