റാഹത്ത് ഇൻഡോരി
റാഹത്ത് ഇൻഡോരി | |
---|---|
ജനനം | റാഹത്ത് ഖുറേഷി ജനുവരി 1, 1950 |
മരണം | ഓഗസ്റ്റ് 11, 2020 ഇൻഡോർ, മധ്യപ്രദേശ് | (പ്രായം 70)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഉറുദു കവി |
അറിയപ്പെടുന്നത് | ഗസൽ, ചലച്ചിത്ര ഗാനങ്ങൾ |
അറിയപ്പെടുന്ന കൃതി | എം ബോലെ തോ (മുന്നാ ഭായി എം.ബി.ബി.എസ്) |
ഉറുദു കവിയായിരുന്നു റാഹത്ത് ഇൻഡോരി (ജീവിതകാലം: 1 ജനുവരി 1950 – 11 ഓഗസ്റ്റ് 2020). അൻപതു വർഷത്തോളം ഉറുദു മുഷായിരാകളിൽ (കവിയരങ്ങ്) സജീവമായിരുന്നു. ലോകമെമ്പാടും സംഘടിപ്പിക്കപ്പെട്ട മുഷായിരാകളിൽ അദ്ദേഹം പങ്കെടുത്തു.[1][2] ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് അദ്ദേഹം രചന നിർവഹിച്ചിട്ടുണ്ട്.[3]
ജീവിതരേഖ
[തിരുത്തുക]1950ൽ ഇൻഡോറിലായിരുന്നു ജനനം. ഉർദു ഭാഷയിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്.[4][5] കുറെ കാലം ഉർദു പ്രൊഫസറും ചിത്രകാരനുമായിരുന്നു. മധ്യപ്രദേശ് ദേവി അഹ്‍ലിയ സർവകലാശാലയിൽ ഉറുദു സാഹിത്യത്തിലും എഡ്യുക്കേഷനിലും അദ്ധ്യാപകനായും പ്രവർത്തിച്ചു. അര നൂറ്റാണ്ടുകാലം ഉർദു സാഹിത്യ രംഗത്ത് സജീവമായിരുന്ന റാഹത്ത് ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട്. 2003ൽ പുറത്തിറക്കിയ ബോളിവുഡ് ചിത്രമായ മുന്നാ ഭായി എം.ബി.ബി.എസിലെ 'എം ബോലെ തോ' എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1998ൽ പുറത്തിറങ്ങിയ കരീബിലെ ചോരി ചോരി ജബ് നസ്രേ മിലി, 1996ൽ ഇറങ്ങിയ ഖാതകിലെ കോയി ജായേ തോ ലെ ആയേ തുടങ്ങിയ ഗാനങ്ങളും റാഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നതാണ്. അടുത്തിടെ അദ്ദേഹം രചിച്ച 'ഭുലാതി ഹെ മഗർ ജാനെ കാ നഹി' എന്ന കവിത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.[6][7]
“ | എല്ലാവരുടെയും രക്തം ഇവിടെ ഈ മണ്ണിലുണ്ട് ഇന്ത്യ ആരുടെയും |
” |
പ്രസിദ്ധ ഗാനങ്ങൾ
[തിരുത്തുക]- ചോരി ചോരി ജബ് നസ്രേ മിലി (കരീബ്)
- കോയി ജായേ തോ ലെ (ഖാതക്)
കൃതികൾ
[തിരുത്തുക]- റൂത്ത്
- ദോ കദർ ഒർ സഹി
- മേരേ ബാദ്
- ധൂപ് ബഹൂത് ഹൈ
- ചാന്ദ് പാഗൽ ഹൈ
- മജൂദ്
- നരാസ്
മരണം
[തിരുത്തുക]70ാം വയസ്സിൽ കൊവിഡ് ബാധിച്ച് മരിച്ചു. .
അവലംബം
[തിരുത്തുക]- ↑ "Top Urdu poets are arriving in Dubai for a poetic evening on April 25".
- ↑ "राहत इंदौरी जन्मदिन विशेष: हमारे पांव का कांटा हमीं से निकलेगा". January 2018.
- ↑ "ഉർദ് കവി റാഹത്ത് ഇൻഡോരി കോവിഡ് ബാധിച്ച് മരിച്ചു". മാധ്യമം. August 11, 2020. Retrieved August 12, 2020.
- ↑ Barkatullah University Bhopal Archived 6 October 2006 at the Wayback Machine.
- ↑ "14 Exceptional Shayris By Rahat Indori That Are Full Of Wisdom" (in അമേരിക്കൻ ഇംഗ്ലീഷ്). 30 July 2016. Archived from the original on 2016-08-03. Retrieved 31 July 2016.
- ↑ "बुलाती है मगर जाने का नहीं//कवि सम्मेलन// dr.rahat indori shayari _bulati hai Magar jaane ka nahi". www.youtube.com. Ratangarh news pro no.1 channel. Retrieved 5 March 2020.
- ↑ Indori, Rahat. "Dr. Rahat Indori - Bulaati hai magar jaane ka nai". www.youtube.com. Dr. Rahat Indori. Retrieved 5 March 2020.