റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്
റഷ്യൻ സോവിയറ്റ് സംയകുതഭരണ സമാജ്വാദ ഗണതന്ത്രം Российская Советская Федеративная Социалистическая Республика | |
---|---|
1917–1991 | |
മുദ്രാവാക്യം: സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ! Пролетарии всех стран, соединяйтесь! പ്രൊളെറ്റാറി വിസ്യെഹ് സ്ത്രാൻ സയെദിന്യാതെസ്! | |
ദേശീയ ഗാനം: (1917–1918) Рабочая Марсельеза റബോചയ മർസെല്യേസ ("Worker's Marseillaise") (1918–1944) Интернационал ഇന്റ്റർനാറ്റ്സിയോനാൽ ("സാർവ്വദേശീയ ഗാനം") (1990–1991) Патриотическая песня പാട്രിയോട്ടിചെസ്കയ പെസ്ന്യ ("The Patriotic Song") | |
തലസ്ഥാനം | പെട്രോഗ്രാഡ് (1917–1918) മോസ്കോ (1918–1991) |
ഏറ്റവും വലിയ city | മോസ്കോ |
ഔദ്യോഗിക ഭാഷകൾ | റഷ്യൻ |
മതം | മതേതര രാജ്യം (നിയമപ്രകാരം) സംസ്ഥാന നിരീശ്വരവാദം (യഥാർത്ഥത്തിൽ) റഷ്യൻ ഓർത്തഡോക്സ് സഭ (ഭൂരിപക്ഷം) |
ചരിത്രം | |
• സ്ഥാപിതം | 1917 |
• ഇല്ലാതായത് | 1991 |
നാണയവ്യവസ്ഥ | സോവിയറ്റ് റൂബിൾ (руб) (SUR) |
സമയ മേഖല | (UTC +2 മുതൽ +12 വരെ) |
റഷ്യൻ സോവിയറ്റ് സംയകുതഭരണ സമാജ്വാദ ഗണതന്ത്രം അഥവാ റഷ്യൻ സോവിയറ്റ് ഫെഡറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (Russian: Российская Советская Федеративная Социалистическая Республика, tr. റസ്സീസ്കയ സവ്യത്സ്കയ ഫെദറാതീവ്നയ സോറ്റ്സിയാലിസ്തിചെസ്കയ റെസ്പുബ്ലിക) അഥവാ ആർ.എസ്.എഫ്.എസ്.ആർ, 1917 മുതൽ 1922 വരെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാജ്യമായിരുന്നു, അതിനുശേഷം 1922 മുതൽ 1991 വരെ സോവിയറ്റ് യൂണിയന്റെ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളിൽ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതുമായ ഒരു റിപ്പബ്ലിക്കായി. ആർ.എസ്.എഫ്.എസ്.ആറിന്റെ തലസ്ഥാനം മോസ്കോ ആയിരുന്നു. റഷ്യക്കാരായിരുന്നു ഏറ്റവും വലിയ വംശീയ വിഭാഗം.
1990 മുതൽ 1991 വരെ (സോവിയറ്റ് യൂണിയന്റെ നിലനിൽപ്പിന്റെ അവസാന രണ്ട് വർഷങ്ങൾ) യൂണിയൻ തലത്തിലുള്ള നിയമനിർമ്മാണത്തെക്കാൾ റഷ്യൻ നിയമങ്ങളുടെ മുൻഗണനയോടെ ആർ.എസ്.എഫ്.എസ്.ആർ, തങ്ങളുടെ പരമാധികാരം പ്രഖ്യാപിക്കുകയും ഉണ്ടായിരുന്നു.[1]
റഷ്യൻ റിപ്പബ്ലിക്കിൽ ഇവയും ഉൾക്കൊള്ളുന്നു-
- സ്വയംഭരണ റിപ്പബ്ലിക്കുകളുടെ പതിനാറ് ചെറിയ ഘടക യൂണിറ്റുകൾ,
- അഞ്ച് സ്വയംഭരണ ഓബ്ലാസ്റ്റുകൾ,
- പത്ത് സ്വയംഭരണ ഒക്രുഗുകൾ,
- ആറ് ക്രായ്കൾ,
- നാൽപത് ഓബ്ലാസ്റ്റുകൾ[1]
റഷ്യൻ സോവിയറ്റ് റിപ്പബ്ലിക്ക് 1917 നവംബർ 7 ന് (ഒക്ടോബർ വിപ്ലവം) ഒരു പരമാധികാര രാജ്യമായും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ഭരണഘടനാപരമായ സോഷ്യലിസ്റ്റ് രാഷ്ട്രമായും പ്രഖ്യാപിക്കപ്പെട്ടു. സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ യൂണിയൻ രൂപീകരിക്കുന്നതിന് സോവിയറ്റ് യൂണിയൻ സൃഷ്ടിക്കുന്നതിനുള്ള ഉടമ്പടിയിൽ 1922 ൽ ആർ.എസ്.എഫ്.എസ്.ആർ ഒപ്പുവച്ചു.
1991 ഓഗസ്റ്റിൽ സോവിയറ്റ് അട്ടിമറി ശ്രമത്തിൽ, പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിനെ താൽക്കാലിക ഹ്രസ്വ തടങ്കലിലിട്ട കാലത്ത് സോവിയറ്റ് യൂണിയൻ അസ്ഥിരമായി. അസ്ഥിരമായ സോവിയറ്റ് യൂണിയനിൽ, 1991 ഡിസംബർ 8 ന് റഷ്യ, ഉക്രെയ്ൻ, ബെലാറസ് തലവന്മാർ ബെലവേഷ കരാറിൽ[2] ഒപ്പുവക്കുകയുണ്ടായി.കരാർ പ്രകാരം, സോവിയറ്റ് യൂണിയൻ തകർന്നതായി, യഥാർത്ഥ സ്ഥാപക രാജ്യങ്ങൾ പ്രഖ്യാപിച്ചു.കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) ഒരു അയഞ്ഞ കോൺഫെഡറേഷനായി സ്ഥാപിച്ചു.
1991 ഡിസംബർ 25 ന് ഗോർബചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് (സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറി) രാജിവച്ചതിനെത്തുടർന്ന് ആർ.എസ്.എഫ്.എസ്.ആറിനെ റഷ്യൻ ഫെഡറേഷൻ എന്ന് പുനർനാമകരണം ചെയ്തു.[3]
ഭൂമിശാസ്ത്രം
[തിരുത്തുക]മൊത്തം 1,71,25,200 കിലോമീറ്റർ (6,612,100 ചതുരശ്ര മൈൽ), ആർഎസ്‌എഫ്‌എസ്ആർ, സോവിയറ്റ് യൂണിയന്റെ പതിനഞ്ച് റിപ്പബ്ലിക്കുകളിൽ ഏറ്റവും വലുതാണ്. കസാഖ് എസ്.എസ്.ആർ. ആയിരുന്നു രണ്ടാം സ്ഥാനത്ത്.
ആർ.എസ്.എഫ്.എസ്.ആർ, വിസ്തൃതിയുടെ ഏതാണ്ട് 70% വിശാലമായ സമതലങ്ങളും, മദ്ധ്യ ഏഷ്യയിലും കിഴക്കൻ ഏഷ്യയിലും, സൈബീരിയയിലും പർവത മേഖലയാണ്.
പെട്രോളിയം, പ്രകൃതിവാതകം ഉൾപ്പെടെയുള്ള ധാതു വിഭവങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം.[4]
ആർഎസ്‌എഫ്‌എസ്‌ആറിന്റെ അന്താരാഷ്ട്ര അതിർത്തികൾ-
[തിരുത്തുക]- പടിഞ്ഞാറിൽ പോളണ്ട്
- വടക്കുപടിഞ്ഞാറിൽ നോർവേയും, ഫിൻലൻഡും
- കിഴക്കൻ ഏഷ്യയിൽ ഉത്തര കൊറിയ, മംഗോളിയൻ പീപ്പിൾസ് റിപ്പബ്ലിക്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന(1911–1949 വരെ റിപ്പബ്ലിക്ക് ഓഫ് ചൈന)
സോവിയറ്റ് യൂണിയനുള്ളിൽ,മറ്റു റിപ്പബ്ലിക്കുകളുമായി അതിർത്തി-
[തിരുത്തുക]- ഉക്രേനിയൻ എസ്എസ്ആർ (ഇന്നത്തെ ഉക്രെയ്ൻ),
- ബെലാറസ് എസ്എസ്ആർ (ഇന്നത്തെ ബെലാറസ്)
- എസ്റ്റോണിയൻ എസ്എസ്ആർ (ഇന്നത്തെ എസ്റ്റോണിയ),
- ലാത്വിയൻ എസ്എസ്ആർ (ഇന്നത്തെ ലാത്വിയ),
- ലിത്വാനിയൻ എസ്എസ്ആർ (ഇന്നത്തെ ലിത്വാനിയ)
- അസർബൈജാൻ എസ്എസ്ആർ (ഇന്നത്തെ അസർബൈജാൻ),
- ജോർജിയൻ എസ്എസ്ആർ (ഇന്നത്തെ ജോർജ്ജിയ),
- കസാഖ് എസ്എസ്ആർ (ഇന്നത്തെ കസാക്കിസ്ഥാൻ)[1]
സർക്കാർ
[തിരുത്തുക]കൗൺസിൽ ഓഫ് പീപ്പിൾസ് കമ്മീസാഴ്സ് (1917–1946), കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് (1946–1991) എന്നാണ് സർക്കാർ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നത്. ആർഎസ്‌എഫ്‌എസ്ആറിന്റെ കൗൺസിൽ ഓഫ് പീപ്പിൾസ് കമ്മീസാർമാരുടെ ചെയർമാനായി വ്‌ളാഡിമിർ ലെനിൻ ആയിരുന്നു ആദ്യത്തെ സർക്കാരിനെ നയിച്ചത്.
1991 ഓഗസ്റ്റ് അട്ടിമറി വരെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആർഎസ്‌എഫ്‌എസ്ആറിനെ നിയന്ത്രിച്ചിരുന്നത്.
പതാക
[തിരുത്തുക]-
1917–1918
-
1918–1937
-
1937–1954
-
1954–1991
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 The Free Dictionary Russian Soviet Federated Socialist Republic Archived 13 ഓഗസ്റ്റ് 2011 at the Wayback Machine Encyclopedia2.thefreedictionary.com. ശേഖരിച്ചത് 22 June 2011.
- ↑ യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകൾ (സോവിയറ്റ് യൂണിയൻ) "ഫലപ്രദമായി" നിലനിൽക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) അതിന്റെ സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്ത കരാരാണ് ബെലവേഷ കരാർ.
- ↑ റഷ്യൻ ഫെഡറേഷൻ, റഷ്യ എന്നീ പേരുകൾ 1993 ഡിസംബർ 25 മുതൽ തുല്യമാണ്
- ↑ "Russia the Great: Mineral resources". Russian Information Network. Retrieved 2021-07-13.
- ↑ Resolution of the Supreme Soviet of the Russian SFSR from 22 August 1991 "On the national flag of the Russian SFSR" Archived 10 ജൂൺ 2017 at the Wayback Machine
- ↑ Law "On Amendments and Additions to the Constitution (Basic Law) of the Russian SFSR" Archived 16 ജൂലൈ 2011 at the Wayback Machine from 1 November 1991