Jump to content

രാജേന്ദ്ര സിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജേന്ദ്ര സിങ്ങ് അൽവാറിൽ, സെപ്റ്റ്ംബർ 2014
ജനനം1959 ആഗസ്റ്റ് 6
ദൗല,ബഗപത്,ഉത്തർ പ്രദേശ്
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഇന്ത്യയുടെ ജല മനുഷ്യൻ
കലാലയംഭാരതീയ റിഷികുല ആയുർവേദിക് മഹാവിദ്യലയ കോളേജ്,
തൊഴിൽജല സംരക്ഷകൻ
പ്രസ്ഥാനംതരുൺ ഭാരത് സംഘ്
പുരസ്കാരങ്ങൾമാഗ്സസെ അവാർഡ്,സ്റ്റോക്ക്ഹോം പുരസ്ക്കാരം
വെബ്സൈറ്റ്http://tarunbharatsangh.in/ tarunbharatsangh.in

രാജേന്ദ്ര സിങ്ങ് ഇന്ത്യയുടെ ജലമനുഷ്യൻ എന്നാണു അദ്ദേഹം അറിയപ്പെടുന്നത്. ജലത്തിന്നുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന സ്റ്റോക്ക്ഹോം പുരസ്ക്കാരം അദ്ദേഹം 2015ൽ നേടി. മുൻപ് ജലസംരക്ഷണത്തിനും അദ്ദേഹം നേതൃത്വം നല്കുന്ന ജല സമിതി എന്നിവയുടെ പ്രവർത്ത���ത്തിനു 2001ൽ അദ്ദേഹം രാമൊൻ മാഗ്സസെ അവാർഡ് നേടിട്ടുണ്ട്.1975ൽ രൂപീകൃതമായ തരുൺ ഭാരത് സംഘ് എന്ന സംഘടന ഇദ്ദേഹം നയിക്കുന്നുണ്ട്.സരിസ്ക ടൈഗർ റിസർവിനടുത്ത് കിഷോരി- ബികമ്പുര എന്ന ഗ്രാമത്തിലെ മൈനിങ്ങ് ലോബിക്ക് കൂട്ട് നില്ക്കുന്ന ഉദ്യ്യോഗസ്ഥർക്കെതിരെയും,താർ മരുഭൂമിക്ക് അടുത്ത് സ്ഥി��ി ചെയ്യുന്ന തരിശ് ഭൂമിയിൽ ജൊഹാദും,മഴവെള്ള സംഭരണിയും,ചെക്ക് ഡാമും,വഴി തടഞ്ഞ് വെള്ളം സംഭരിക്കുന്ന പ്രവർത്തനകൾക്ക് ഈ സംഘടന മുന്നിൽ നില്ക്കുന്നു.1985ൽ ഒരു ഗ്രാമത്തിൽ തുടങ്ങിയ സംഘടന ഇന്ന് 8600 ജൊഹാദുകളും വരൾച്ച കാലത്തെക്ക് മഴ വെള്ള സംഭരണവും,മറ്റ് ജല സംരക്ഷണ പദ്ധതികളും തയ്യറക്കി.ഇവരുടെ ശ്രമഫലമായി രാജസ്ഥാനിൽ അർവാരി,രുപരെൽ,സർസ,ബഗനി,ജഹജവാലി തുടങ്ങിയ 5 നദികൾ 1000 ഗ്രാമങ്ങളിലൂടെ വീണ്ടും ഒഴുകാൻ തുടങ്ങി.[1][2][3]

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ദേശീയ ഗംഗ നദീതട അതോറിറ്റിയിൽ 2009 മുതൽ ഒരു അഗമാണു അദ്ദേഹം.[4]ദി ഗാർഡിയൻ ഇദ്ദേഹത്തെ ഭൂമിയെ രക്ഷിക്കൻ സാധിക്കുന്ന 50 പേരിൽ ഒരാളായി ഇദ്ദേഹത്തേ തിരഞ്ഞെടുത്തിരുന്നു.[3]

പഴയകാല ജീവിതവും വിദ്യാഭ്യസവും

[തിരുത്തുക]

രാജേന്ദ്ര സിങ്ങ് ഉത്തർപ്രദേശിലെ മീററ്റിനടുത്ത് ബഗപത് ജില്ലയിലെ ദൗലയിലാണു ജനിച്ചത്.സമീന്ദാരി പാരമ്പര്യത്തിലെ രജപുത്ര കുടുംബത്തിൽ ,ഏഴ് മക്കലിൽ മൂത്തവനായാണു അദ്ദേഹം വളർന്നത്.അദ്ദേഹത്തിന്റെ പിതാവ് ഒരു കർഷകനായിരുന്നു.ഗ്രാമത്തിൽ അദ്ദേഹത്തിനു 60 ഏക്കർ സ്ഥലതാണു ക്രിഷി നടത്തീരുന്നത്.[5] \\\\\ 1974ൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രധാന സംഭവം നടക്കുന്നത്.ഗാന്ധി പീസ് ഫൗൻഡേഷൻ അംഗമായ രമേഷ് ശർമ മീററ്റിലെ അദ്ദേഹത്തിന്റെ വീട് സന്ദ്ര്ശിച്ചു.അങ്ങനെ യുവവായ രാജേന്ദ്രന്റെ മനസ്സ് ഗ്രാമത്തിന്റെ ഉന്നമനത്തിനായി തിരിഞ്ഞു.രമേഷ് ശർമ ഗ്രാമത്തിന്റെ ശുചീകരണാ പ്രവർത്തങ്ങൾ തുടങ്ങി,അദ്ദേഹം ഒരു vahnalaya[വായനശാല] തുടങ്ങി.പിന്നെ പ്രദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് തുടങ്ങി.പെട്ടെന്ന് തന്നെ രാജേന്ദ്രനെ കൂടി മദ്യ വിരുദ്ധ പരിപാടികളിൽ ഉൾക്കൊളിച്ചു.മറ്റൊരു പ്രധാന സ്വാധീനം,സ്ക്കൂളിലെ ഇഗ്ളീഷ് അദ്ധ്യപകനയ പ്രതാപ് സിങ്ങായിരുന്നു.അദ്ദേഹം ക്ളസ്സിനു ശേഷം രാഷട്രീയ സാമൂഹിക പ്രശ്നങ്ങളെ പറ്റി ചർച്ച ചെയ്യുമായിരുന്നു.1975ലെ അടിയന്തരാവസ്ഥക്കലത്ത് അദ്ദേഹത്തിന്നു ജനാധിപത്യത്തിനെ പറ്റിയും സ്വതന്ത്ര കാഴ്ചപ്പടിനും രൂപം വന്നു.[5]ഹൈസ്ക്കൂൾ കഴിഞ്ഞ് അദ്ദേഹം ബഗ്പത് ജില്ലയിലെ ബരൗതിൽ‘ഭാരതീയ റിഷികുല ആയുർവേദിക് മഹാവിദ്യലയ കോളേജിൽ നിന്നും ആയുർവേദിക് മെഡിസിനും സർജറിയിൽ ബിരുദം നേടി.അതിനു ശേഷം ബരൗതിലെ മറ്റൊരു കോളേജിൽ നിന്നും അലഹബാദ് സർവകലശാല അഫിലിയേഷനുള്ള ഹിന്ദി സാഹിത്യത്തിൽ ബിരുദാനാന്താരബിരുദവും നേടി.അദ്ദേഹം പിന്നേട് ജയപ്രകാശ് നാരായൺ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് സ്ഥപിച്ച ഛാത്ര യുവ സംഘർഷ് വാഹിനി chatra Yuva Sangarsh Vahini

പ്രവർത്തനങ്ങൾ

[തിരുത്തുക]

വിദ്യാഭ്യാസത്തിനു ശേഷം,അദ്ദേഹം 1980ൽ സർക്കർ സേവനത്തിൽ പ്രവേശിച്ചു.ജയ്പൂർ നേഷണൽ സർവീസ് വോളന്റീയറയി പ്രവർത്തിച്ചു.അതിനുശേഷം രാജസ്ഥാനിലെ ദൗസ ജില്ലയിൽ മുതിർന്നവർക്കുള്ള സ്ക്കൂളിൽ നിയമിതനായി[5] അങ്ങനെയാണു തരുൺ ഭാരത് സംഘ്[യൌങ്ങ് ഇന്ദിയ അസ്സൊകിയറ്റയോൻ] അഥവ ട്ബ്ബ്ശ് ൽ അംഗമാകുന്നത്. മൂന്ന് വർഷത്തിനു ശേഷം അദ്ദേഹം സംഘടനയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.അദ്ദേഹം സംഘടനയുടെ പ്രവർത്തനത്തേ ചോദ്യം ചെയ്തു. അദ്ദേഹവുമായുള്ള അഭിപ്രാറയ ഭിന്നതയിൽ 1984ൽ മുഴുവൻ ബോർഡ് അംഗങ്ങളും സംഘടനയിൽ നിന്ന് രാജിവച്ചു.അദ്ദേഹം ആദ്യം ചെയ്തതിൽ ഒന്ന്,അദ്ദേഹം കുറച്ച് കൊല്ലാന്മരെ കൂടെ കൂട്ടി ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു എല്ലപേർക്കും ചെറിയ സഹായങ്ങൾ നല്കി.ജനങ്ങളുമായി അടുത്ത് ഇടപെഴകുവാൻ ഇത് അദ്ദേഹത്തിനു പ്രചോദനം നല്കി.അതിനു ശേഷം അദ്ദേഹം തിരിച്ച് ജോലിയിൽ കയറി.വികസനപ്രവർത്തങ്ങളിൽ മേലുദ്യോഗസ്ഥ്രുടെ അലംഭാവം അതുകാരണം ഒന്നും തനിക്ക് ചെയ്യൻ സാധിക്കത്തതും അദ്ദേഹത്തിനു നിരാശ വർദ്ധിപ്പിച്ചുക്കൊണ്ടിരുന്നു.1984ൻ അദ്ദേഹം ജോലി രാജിവച്ചു.അദ്ദേഹം തന്റെ വീട്ടു സാധനങ്ങൾ 23000 രൂപയ്ക്ക് വിറ്റ് അവസാന സ്റ്റോപ്പിലേക്ക് ബസ്സ് കയറി.അദ്ദേഹത്തോടൊപ്പം തരുൺ ഭാരത് സംഘിലെ 4 സുഹ്രുത്തുക്കളും ഉണ്ടായിരുന്നു.ആ ബസ്സ് അവസ്സാന സ്റ്റോപ്പ് ചെന്ന് നിന്നത് അല്വാർ ജില്ലയിലെ കിഷോരി ഗ്രാമത്തിലെ തനാഗാസി റ്റെഹ്സിൽ എന്നയിടത്താണു.അന്ന് ഒക്ടോബർ 2,1985 ആയിരുന്നു.തുടക്കത്തിലെ അപ്രിചിത്തത്വത്തിനു ശേഷം ,ഗ്രാമത്തിന്റെ അയൽ ഗ്രാമമയ ബികമ്പുര അവരെ സ്വീകരിച്ചു.അവിടെ അവർ താമസിക്കൻ ഒരു സ്ഥലം കണ്ടെത്തി.ഗോപല്പുരക്കടുത്ത് അദ്ദേഹം ഒരു ചെറിയ ആയുർവെദ മെഡിസിൻ പ്രാക്റ്റീസ് ആരംഭിച്ചു.ഇദ്ദേഹത്തിന്റെ കോളേജ് സഹപാഠികൽ ഗ്രാമത്തിൽ വിദ്യാഭ്യസം പ്രൊൽസാഹിപ്പിക്കൻ പുറപ്പെട്ടു.[5]

അല്വാർ ജില്ല പണ്ട് ചന്തയയിരുന്നു പിന്നേട് അവിടം വൾച്ചയും തരിശുമായി മാറി.വനനശീകരണവും,മൈനിങ്ങും ജലത്തിന്റെ ഈർപ്പം ഇല്ലതാക്കി.മഴവെള്ളം വെള്ളപൊക്കമായിമായി ഒഴുകി പോയി.മറ്റൊരു കാരണം പരംബരാഗത ജല സംരക്ഷന മാർഗങ്ങളായ ചെക്ക് ഡാം നിർമ്മാണം,ജൊഹാദ് എന്നിവ ഒഴിവാക്കുകയും,ആധുനിക കുഴൽ കിണർ നിർമ്മാണം എന്നിവ ഭൂഗർഭ ജലത്തെ വറ്റിച്ചു.തുടർച്ചയായ കുഴൽ കിണർ ഉപയോഗം വീണ്ടും വീണ്ടും ആഴത്തിൽ കുഴ്യൂക്കൻ കാരണമാവുകയും ആരവല്ലിയിലെ മണു വരണ്ട് പൊട്ടുകയും ചെയ്യൻ തുദങ്ങി.ഈ സമയതാനു അദ്ദേഹം ഗ്രാമതിലെ മുതിർന്ന വ്യക്തികളിൽ ഒരാളയ മൻഗു ലാൽ പട്ടേൽ കണ്ടത് അദ്ദേഹം പറഞ്ഞു രാജസ്ഥാൻ കുഗ്രാമത്തിൽ ജനങ്ങൾക്ക് വിദ്യാഭ്യാസത്തേക്കാൾ ആവശ്യം ജലമനു[3].അദ്ദേഹത്തിൽ നിന്നണു രാജേന്ദ്ര സിങ്ങ് ജൊഹാദിനെ പറ്റിയും ചെക്ക് ഡാമിനെ പറ്റിയും മനസ്സിലാക്കുന്നത് .കഴിഞ്ഞ കുരച്ച് കാലമായി പരബരാഗത ജല സംരക്ഷനതെ ഒഴിവാക്കുന്നതു കൊണ്ടാണു ഭൂഗർഭ ജലം കുറയുന്നറ്റെന്നും അദ്ദേഹം മനസ്സിലാക്കി. കഴിഞ്ഞ 5 വർഷമായി ഭൂഗർഭ ജലമില്ലാത്തതിനാൽ ഔദ്യോഗികമായി സ്ഥലം ഡാർക്ക് സോണായി പ്രഖ്യാപിച് .അതോടെ രാജേന്ദ്ര മറ്റ് പരംബരാഗത ജല സംരക്ഷണ മാർഗങ്ങളെ പറ്റി സ്ഥലത്���് കർഷകരോട് ചോദിച്ച് മനസ്സിലാക്കി.അദ്ദേഹവും സുഹ്ര്ത്തുക്കളൂം ഇതിനായി പണി തുടങ്ങി.കുറച്ച് കഴിഞ്ഞ് അവിടത്തേ കുറച്ച് യുവാക്കളും ചേർന്ന് വർഷങ്ങളയി ഉപയോഗശൂന്യമായിരുന്ന ഗോപൽ പുര ജൊഹാദ് പുനർനിർമ്മിച്ചു.ആ വർഷത്തേ മൺസൂൺ വന്നു, ജൊഹാദ് നിറഞ്ഞതോടൊപ്പം വർഷങ്ങളായി വരണ്ട് കിടന്നിരുന്ന അവരുടെ കിണറുകളും നിറഞ്ഞു. അടുത്ത മൂന്ന് വർഷം കൊണ്ട് 15 അടി ജലമായി ഉയർന്നു.[5][1] ഈ മാർഗങ്ങൾ ഭൂഗർഭ ജലമുയർത്താനും വൈറ്റ് സോണാക്കനും സാധിച്ചു.ഇത്തരം നടപടികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പാർക്കിന്റെ മേനേജ്മെന്റിന്റെ പ്രവർത്തനത്തിന്നു ക്ഷണിച്ചു. സരിസ്ക വന്യജീവിസങ്കേതതിനടൂത്ത് തനഗാസിയിലെ തരുൺ ആശ്രം പിന്നേട് തരുൺഭാരത് സംഘിന്റെ പ്രധാന കാര്യാലയമായി.അദ്ദേഹത്തിന്റെ ആദ്യത്തേ പദയാത്ര[വല്കതൊൻ]ഗ്രാമങ്ങളിലൂടെ 1986ൽ ആയിരുന്നു.ഗ്രാമങ്ങലിലെ പഴയ ചെക്ക് ഡാം പുനർ നിർമ്മിക്കൻ പഠിപ്പിക്കാനയിരുന്നു ഇത്.എന്നൽ അവരുടെ വലിയ വിജയം വരാനിരിക്കുന്നതെയുണ്ടയിരുന്നുള്ളു.പദയാത്രയിൽ പ്രചോദരായി ഗോപല്പുരക്ക് 20കി.മീ അപ്പുറത്ത് 1986ൽ ബനൊട്ട-കൊല്യല[ബ്ഭനൊറ്റ-ക്കൊല്യല]ഗ്രാമത്തിലെ ശ്രമദാൻ സംഘടന പ്രവർത്തകരും തരുൺ ഭാരത് സംഘ് ചേർന്ന് വരണ്ട അർവാരി നദിയിൽ ജൊഹാദ് നിർമ്മിച്ചു.നദീ ജലം ചെന്നെത്തുന്ന ഒരു സ്ഥലത്ത് ചെറിയ ഡാമുകൾ നിർമ്മിച്ചു .ഇതിൽ വിസ്തൃതമായ 244മീ നീളവും 7മീ ഉയരവുമുള്ള കോൺക്രീറ്റ് ഡാം ആരവല്ലി കുന്നുകളിൽ നിർമ്മിചു അവസാനം ഡാമുകളുടെ എണ്ണം 375 ആയത്തോടെ നദി 1990ൽ പിന്നെയും ഒഴുകാൻ തുടങ്ങി.[1]60 വർഷങ്ങൾക്ക് ശേഷം.അതോടെ യുദ്ധങ്ങൾക്ക് അവസാനമായി.ജൊഹാദ് നിർമ്മിച്ചതോടെ നദികളിലെയും തടാകങ്ങളിലേയും ജലത്തിന്റെ അളവ് ഉയർന്നു.സരിസ്കയിലും മറ്റൊന്നല്ല സംഭവിച്ചത്,മൈനിങ്ങ് സ്ഥലങ്ങളിൽ നിന്നും നീരാവിയായ ജലം കണ്ടതോടെ ഖനി ഉടമകൾ ഖനികളിലെ പ്രവർത്തനങ്ങൾ വിട്ട് പോവുകയും നിയമയുദ്ധം തുടരുകയും ചെയ്തു.1991ൽ പൊതുജന താല്പര്യാർഥം ആരവല്ലിയിൽ മൈനിങ്ങ് നിരോധിക്കണമെനാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപെട്ടു.1992 മെയ്യിൽ വന-പരിസ്ഥിതി മന്ത്രാലയം ആരവല്ലിയിൽ മൈനിങ്ങ് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.470 മൈനിങ്ങ് പ്രവർത്തന സ്ഥലങ്ങളും സരിസ്ക വന്യജീവിസങ്കേതവും ബഫർ സോണിനകത്താണന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നു.കാലക്രമേണ,ട്ബ്ബ്ശ് നിർമ്മിച്ച 115 ഭൗമ നിർമ്മിതികളും കോൺക്രീറ്റ് നിർമ്മിതികളും വന്യജീവി സങ്കേതത്തിനകത്തായി.600ലധികം മറ്റ് നിർമ്മിതികൾ ബഫർ സോണിനകത്തും.ഇവരുടെ പരിശ്രമം വിഫലമായില്ല,1995ൽ അർവാരി തുടർച്ചയായി ഒഴുകാൻ തുടങ്ങി[1].[6]ഈ നദി 2000 മാർച്ചിൽ അന്താരാഷൃറ്റ നദീ പുരസ്ക്കാരം[റിവെർ പ്പ്രിശെ‘ നേടി.പിന്നേട് രാഷ്ട്രപതി കെ.ആർ.നാരായണൻ ഇവിടം സന്ദർശിച്ച് ഗ്രാമീനർക്’[ റ്റൊ ഏർത്-ജ്ജൊസെഫ്. ക്. ജ്ജൊഹ്ൻ ആവർദ്‘]നല്കി. അതിനുശേഷം രുപരെൽ,ബഗനി,ജഹജ് വാലി തുടങ്ങിയ നദികൾ പതിറ്റണ്ടുകളുടെ വരൾച്ചക്കു ശേഷം ഒഴുകൻ തുടങ്ങി.അനവധി ഗ്രാമങ്ങൾ ജനവാസം വർധിക്കുകയും അവരുടെ സ്ഥലങ്ങളിൽ ക്രിഷി പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാവുകയും ചെയ്തു.ദൗസ,സവൈ മധൊപുർ,ഭരത്പുർ,കരൗലി തുടങ്ങിയ നൂറു കനക്കിനു ജയ്പുറിന്റെ അയൽ ഗ്രാമങ്ങളിൽ ട്ബ്ബ്ശ്ന്റെ പ്രവർത്തനങ്ങൾ വ്യാപിച്ചു. 2001ൽ,ട്ബ്ബ്ശ് അവരുടെ പ്രവർത്തനം 6,500ക്ക്മ്മ് വ്യാപിച്ചു അതിൽ മധ്യപ്രദേശ്,ഗുജറത്ത്,ആന്ദ്രാപ്രദേശ് തുടങ്ങിയസംസ്ഥാനങ്ങ്ലും ഉൽ പ്പെടും.അവർ 4,500 ഭൗമ ചെക്ക് ഡാമൊ ജൊഹാദൊ നിർമ്മിച്ചിടുണ്ട് രാജസ്ഥാനിലെ 11 ജില്ലകളിലെ 850ഓളം ഗ്രാമത്തിൽ മഴ വെള്ളം സംഭരിച്ചു.ആ വർഷത്തേ സമൂഹ നേതൃത്വത്തിന്നുള്ള് മാഗ്സസെ അവാർഡ് രാജേന്ദ്ര സിങ്ങിനെ തേടി എത്തി.വനവല്ക്കരണം പല ഗ്രാമങ്ങളും നടപ്പിലാക്കൻ തുടങ്ങി .ഗ്രാമസഭകൾ ജൈവസമ്പത്തിനെക്കുറിച്ച് ശ്രദ്ധിക്കാൻ തുടങ്ങി.അതിനൊരു ഉദാഹരണമാണു ബൈരൊൺ ദേവ് ലൊക് വന്യജീവ് അഭയാരാന്യ[ബ്ഭൈരൊന്ദെവ് ളൊക് വ്വന്യജീവ് ആഭ്യരന്യ[പിയപ്ലെ‘സ് സൻക്റ്റുര്യ്]ഭനോറ്റ-കൊല്യലക്ക് 12ക്ം അടുത്ത് ആരവി നദിക്ക് മുകളിൽ അദ്ദേഹം തന്നെ രൂപീകരിച്ച പാനി പജായ്ത്ത് അഥവ ജല പാർലമെന്റ് രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളിൽ പാരംബര്യ ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.ഭൂഗർഭ ജലപുനർനിർമ്മാണത്തിന്റെ പ്രസക്ത്തിയും ഭൂഗർഭ ശുചീകരണവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവക്ക് 2005ൽ ഇദ്ദേഹത്തിനു ജമ്നാലാൽ ബജാജ് അവാർഡ് ലഭിച്ചു.\\\\\ ഗങ്ങ നദിക്ക് മുകളിലൂടെ ഒഴുകുന്ന ഭഗീരഥിക്ക് കുറുകെ ലൊഹറിനാഗ് പാല ഹൈഡ്രൊ പവർ പ്രോജക്റ്റ്[ളൊഹരിനഗ് പ്പല ഃയ്ദ്രൊ പ്പൊവെർ പ്പ്രൊജെക്റ്റ്] വരുന്നതു തടയുന്നതിൽ ഇദ്ദേഹത്തിനു പ്രധാന പങ്ക് നിസ്തുലമാനു.ഇതുമായിബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ ജി.ഡി.ആഗർവാൾ ഐ ഐ റ്റി കാൻപൂരിൽ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു. 2009ൽ ഇദ്ദേഹം നയിച്ച പദ യാത്രയിൽ പരിസ്ഥിതി പ്രവർതകരും സംഘടനകളും അണിനിരന്നു .പദയാത്ര മുംബൈ നഗരത്തിലെ അപകടത്തിലായ മിതി[mithi] നദിക്കുവെണ്ടിയായിരുന്നു.2014ൽ ഗോദാവരി ന്ദീ തീരത്തിലൂടെ ത്രിംബകേശ്വർമുതൽ പൈത്താൻ വരെ നദീ മലിനീകരനം വിമുക്തമാക്കൻ ജനങ്ങളോട് ആഹ്വാനം നടത്തി പരിക്രമണം ചെയ്തു.

വർഗ്ഗം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
  • "The Rediff Interview/ Magsaysay Award winner Rajendra Singh". Rediff.com. August 15, 2001.
  • Rajendra Singh, Profile[പ്രവർത്തിക്കാത്ത കണ്ണി] at Tarun Bharat Sangh
  • Ramon Magsaysay Award Citation (2001) Archived 2012-11-22 at the Wayback Machine.
  • Water man of Rajasthan
Interviews

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "The water man of Rajasthan". Frontline (magazine), Volume 18 - Issue 17. Aug 18–31, 2001.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tri എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 "50 people who could save the planet". The Guardian. January 5, 2008.
  4. p.2. Composition of the Authority: Archived 2012-07-10 at Archive.is Ministry of Environment.
  5. 5.0 5.1 5.2 5.3 5.4 "Biography of Rajendra Singh" (PDF). Magsaysay Award website. 2001. Archived from the original (PDF) on 2012-09-15. Retrieved 2015-04-13.
  6. "Charles lauds the `water warriors'". The Hindu. Nov 3, 2003. Archived from the original on 2003-11-17. Retrieved 2015-04-13.
"https://ml.wikipedia.org/w/index.php?title=രാജേന്ദ്ര_സിങ്ങ്&oldid=3971076" എന്ന താളിൽനിന്ന് ശേഖരിച്ചത്