രവീഷ് കുമാർ
രവീഷ് കുമാർ | |
---|---|
ജനനം | ജിത്വാർപൂർ, ഈസ്റ്റ് ചമ്പാരൺ, ബീഹാർ | 5 ഡിസംബർ 1974
ദേശീയത | ഇന്ത്യൻ |
കലാലയം | ഡെൽഹി സർവകലാശാല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ |
തൊഴിൽ | എൻഡിടിവി യിലെ മാധ്യമപ്രവർത്തകൻ |
തൊഴിലുടമ | NDTV |
ജീവിതപങ്കാളി(കൾ) | നയന ദാസ് ഗുപ്ത |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ |
|
വെബ്സൈറ്റ് | www |
ഇന്ത്യയിലെ ഒരു മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് രവീഷ് കുമാർ (ജനനം 5 ഡിസംബർ 1974)[1][2][3]. എൻഡിടിവി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററാണ് അദ്ദേഹം.[4] പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത് തുടങ്ങിയ പരിപാടികൾ ചാനലിൽ രവീഷ് കുമാർ നടത്തിവരുന്നു[5][6][7].
ജേണലിസ്റ്റ് ഓഫ് ദ ഇയർ എന്ന നിലക്ക് രണ്ട് തവണ രാം നാഥ് ഗോയങ്കെ അവാർഡ് ലഭിച്ച രവീഷ് കുമാറിന് 2019-ൽ റാമോൺ മഗ്സസെ അവാർഡ് ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള അഞ്ചാമത്തെ മാധ്യമ പ്രവർത്തകനാണ് രവീഷ് കുമാർ.
ജീവിതരേഖ
[തിരുത്തുക]ബീഹാറിലെ ഈസ്റ്റ് ചമ്പാരൺ ജില്ലയിലെ ജിത്വർപൂരിൽ 1974 ഡിസംബർ 5-നാണ് ബലിറാം പാണ്ഡേ ദമ്പതികളുടെ മകനായി രവീഷ് കുമാർ ജനിക്കുന്നത്[8][9][10]. പട്നയിലെ ലയോള ഹൈസ്കൂളിൽ നിന്ന് ദൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ദേശ്ബന്ധു കോളേജിലെത്തിയ അദ്ദേഹം അവിടെ നിന്ന് ബിരുദം കരസ്ഥമാക്കി. തുടർന്ന് ഹിന്ദി മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി[11].
രമൺ മാഗ്സസെ അവാർഡ് (2019) ഉൾപ്പെടെ മാധ്യമപ്രവർത്തനത്തിനുള്ള നിരവധി അവാർഡുകൾ രവീഷ് കുമാറിന് ലഭിച്ചിട്ടുണ്ട്. 2013-ലും 2017-ലും മികച്ച ഹിന്ദി മാധ്യമപ്രവർത്തകനായി രവീഷിനെ രാം നാഥ് ഗോയെങ്കെ അവാർഡ് കമ്മറ്റി തെരഞ്ഞെടുത്തിരുന്നു. ഗൗരി ലങ്കേഷ് അവാർഡ്, കുൽദീപ് നയ്യാർ അവാർഡ് (2017), ഗണേഷ് ശങ്കർ വിദ്യാർത്ഥി അവാർഡ് (രണ്ട് പ്രാവശ്യം- 2010-ലും 2014-ലും) തുടങ്ങിയവ ഉദാഹരണം. ദ ഇന്ത്യൻ എക്സ്പ്രെസ്സ് തയ്യാറാക്കിയ 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ ഇന്ത്യൻസ് (2016) എന്ന പട്ടികയിൽ രവീഷ് കുമാർ ഉൾപ്പെടുന്നുണ്ട്. മുംബൈ പ്രെസ്സ് ക്ലബ്, രവീഷ് കുമാറിനെ ജേണലിസ്റ്റ് ഓഫ് ദ ഇയർ ആയി പ്രഖ്യാപിച്ചിരുന്നു.[12][13][14][15][16][17]
ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജിൽ ചരിത്രാധ്യാപികയായ നയന ദാസ് ഗുപ്തയെയാണ് കുമാർ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്[18]. ജ്യേഷ്ടസഹോദരനായ ബ്രജേഷ് കുമാർ പാണ്ഡെ ബീഹാറിലെ കോൺഗ്രസ് നേതാവാണ്[19][20].
വധഭീഷണികളടക്കം നിരവധി ഭീഷണികൾ രവീഷ് കുമാറിന്റെ മാധ്യമ പ്രവർത്തനത്തിനിടെ ഉണ്ടായിട്ടുണ്ട്[21][22][23].
ഒന്നിലധികം ഹാസ്യ പരിപാടികളിൽ രവീഷ് കുമാറിന്റെ അവതരണ രീതിയെ അനുകരിച്ച് കൊണ്ട് വന്നിരുന്നു[24][25].
രചനകൾ
[തിരുത്തുക]- ദ ഫ്രീ വോയ്സ്: ഓൺ ഡെമോക്രസി, കൾച്ചർ ആൻഡ് ദ നേഷൻ[26][27]
- ബോൽനാ ഹി ഹെ: ലോക്തന്ത്ര, സംസ്കൃതി ഔർ രാഷ്ട്ര കെ ബാരെ മേ
- ഇഷ്ഖ് മെ ഷഹർ ഹോന [28]
- ദിഖാതെ രഹീ ഹെ
- രവീഷ്പൻതി (ഹിന്ദിയിൽ)
അവലംബം
[തിരുത്തുക]- ↑ PTI (9 September 2019). "Indian journalist Ravish Kumar receives 2019 Ramon Magsaysay Award". The Hindu (in Indian English). ISSN 0971-751X. Archived from the original on 28 December 2019. Retrieved 13 April 2021.
- ↑ "जन्मदिन विशेष: कौन हैं और क्या करती हैं रवीश कुमार की पत्नी, जानिए कैसी है लाइफस्टाइल". Jansatta (in ഹിന്ദി). 5 December 2020. Retrieved 13 April 2021.
- ↑ Puri, Anjali (2 December 2019). "Ravish Kumar: The rooted anchor". Business Standard (in ഇംഗ്ലീഷ്). Retrieved 13 April 2021.
- ↑ "NDTV - The Company". NDTV. Retrieved 28 August 2016.
- ↑ "NDTV.com". www.ndtv.com. Retrieved 28 August 2016.
- ↑ Ravish Ki Report
- ↑ "Des Ki Baat". NDTV. Retrieved 24 July 2020.
- ↑ PTI (2 August 2019). "NDTV's Ravish Kumar wins the 2019 Ramon Magsaysay Award". ThePrint (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 13 April 2021.
- ↑ PTI (2 August 2019). "Journalist Ravish Kumar wins 2019 Ramon Magsaysay Award". Deccan Herald (in ഇംഗ്ലീഷ്). Retrieved 13 April 2021.
- ↑ "Know about the elder brother of journalist Ravish Kumar". Jansatta. 16 October 2020.
- ↑ "दिल्ली में बंगाल की नयना पर दिल हार बैठे थे रवीश कुमार, तमाम मुश्किलों को पार कर रचाई शादी". Jansatta (in ഹിന്ദി). 4 August 2020. Retrieved 27 August 2020.
- ↑ "Kumar, Ravish". www.rmaward.asia. Archived from the original on 2019-08-02. Retrieved 17 March 2021.
- ↑ "Ramnath Goenka Excellence in Journalism Awards: Full list of winners". The Indian Express (in അമേരിക്കൻ ഇംഗ്ലീഷ്). 22 December 2017. Retrieved 14 May 2020.
- ↑ "First Gauri Lankesh Memorial Award given to senior TV journalist Ravish Kumar - The New Indian Express". New Indian Express. 23 September 2019. Retrieved 17 March 2021.
- ↑ "President Pranab Mukherjee honours 28 persons for contribution towards Hindi language". The Economic Times. 27 August 2014. Retrieved 14 May 2020.
- ↑ "Kuldip Nayar journalism awards: First winner Ravish Kumar says journalists 'have to rise above flattery of establishment'". The Indian Express (in ഇംഗ്ലീഷ്). 21 March 2017. Retrieved 17 March 2021.
- ↑ "#ie100: Narendra Modi to Ravish Kumar, the most powerful Indians". The Indian Express (in ഇംഗ്ലീഷ്). 14 April 2016. Retrieved 17 March 2021.
- ↑ Joshi, Namrata (12 October 2015). "The Peace Maker". Outlook. Retrieved 17 March 2021.
- ↑ "भाई बृजेश पांडे को मिली बिहार चुनाव में हार ट्रोल्स में फंसे रवीश कुमार". Jansatta (in ഹിന്ദി). 11 November 2020. Retrieved 4 December 2020.
- ↑ "Bihar Election 2020 Results : इसबार भी विधानसभा नहीं पहुंच पाए पत्रकार Ravish Kumar के भाई Brajesh Pandey ! मोतिहारी के इस सीट से हारे चुनाव..." Prabhat Khabar - Hindi News (in ഹിന്ദി). Retrieved 4 December 2020.
- ↑ "NDTV के पत्रकार रवीश कुमार को दी जा रही है जान से मारने की धमकी". NDTVIndia. 25 May 2018. Retrieved 3 February 2021.
- ↑ "NDTV's Ravish Kumar says frequency of death threats increased, calls it 'all well organised' - India News, Firstpost". Firstpost. 27 May 2018. Retrieved 3 February 2021.
- ↑ "NDTV's Ravish Kumar says death threats have increased". The Hindu. 25 May 2018. Retrieved 14 May 2020.
- ↑ "Rabish Ki Report". TVFPlay. Archived from the original on 2021-05-14. Retrieved 2021-06-12.
- ↑ "Shut Up Ya Kunal - Episode 6 : Ravish Kumar". Kunal Kamra. May 24, 2018.
- ↑ "Book review - "The Free Voice"". The Hindu. 24 May 2018. Retrieved 8 June 2018.
- ↑ Ray, Prakash (5 April 2018). "Review: Democracy and Debate in the Time of 'IT Cell'". The Wire. Retrieved 8 June 2018.
- ↑ Trivedi, Vikas (19 February 2015). "बुक रिव्यू: 'इश्क में शहर होना' सिखाती हैं टीवी वाले रवीश कुमार की फेसबुक लव कहानियां". Aaj Tak. Retrieved 24 July 2020.