രവീശ്വരപുരം ശിവക്ഷേത്രം
രവീശ്വരപുരം ശിവക്ഷേത്രം | |
---|---|
പേരുകൾ | |
ശരിയായ പേര്: | രവീശ്വരപുരം ശിവക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല, കേരളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
വാസ്തുശൈലി: | ദക്ഷിണ ഭാരതം, കേരളീയ രീതി |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | ചേരസാമ്രാജ്യം |
സൃഷ്ടാവ്: | ചേരരാജാവ് |
കേരളത്തിലെ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നഗരത്തിലാണ് രവീശ്വരപുരം ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാനമൂർത്തിയ പരമശിവനാണ്. ഇവിടെ പരശുരാമൻ ശിവലിംഗം കിഴക്കു ദർശനമായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. ഉത്സവങ്ങളും ആട്ടവിശേഷങ്ങളും ഒന്നും തന്നെ ഇപ്പോൾ പടിത്തരമായില്ല, അതു മുൻപെന്നൊ നിന്നുപോയിരിക്കുന്നു.
ചരിത്രം
[തിരുത്തുക]കൊടുങ്ങല്ലൂർ നഗരസഭാ കാര്യാലയത്തിനോടു ചേർന്നാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് [2]. മഹോദയപുരം രാജാക്കന്മാരുടെ കാലത്ത് രവിശ്വരപുരം പ്രസിദ്ധിയിലാണ്ടങ്കിലും പിന്നീടുവന്ന നാട്ടുരാജാക്കന്മാർ അത്ര പ്രാധാന്യം കൊടുത്തുകണ്ടില്ല. അതിനാൽ ചരിത്രത്താളുകളിൽ അധികം ഇടമ്പിടിക്കാൻ കൊടുങ്ങല്ലൂർ രവീശ്വരപുരം ശിവക്ഷേത്രത്തിനായിട്ടില്ല.
ക്ഷേത്ര രൂപകല്പന
[തിരുത്തുക]ശ്രീകോവിൽ അല്ലാതെ മറ്റുക്ഷേത്ര സമുച്ചയങ്ങളൊന്നും രവിശ്വരപുരത്തില്ല. രണ്ടുനിലയിൽ ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിനു അത്ര പഴക്കം തോന്നുന്നില്ല. അടുത്തകാലത്ത് പഴയക്ഷേത്രം പുതുക്കി പണിതതാവാനാണ് സാധ്യത. കിഴക്ക് ദർശനം വരും വിധമാണ് ശ്രീകോവിൽ നിർമ്മിതി. ദേശീയപാത-17 നോട് ചേർന്ന് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിനു കിഴക്കു വശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു.
പൂജകളും വിശേഷങ്ങളും
[തിരുത്തുക]ദിവസം രണ്ടു പൂജകൾ മാത്രമേ ഇവിടെ പതിവുള്ളു. അതുപോലെതന്നെ ഉത്സവങ്ങളോ മറ്റു പ്രധാന ആഘോഷങ്ങളോ ഇവിടെ പതിവില്ല.
അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
- ↑ http://www.shaivam.org/siddhanta/sp/spke_108_raveeswapuram.htm Archived 2013-10-06 at the Wayback Machine. ശൈവം - രവീശ്വരപുരം ശിവക്ഷേത്രം