യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
ദൃശ്യരൂപം
പ്രമാണം:UnitedBankofIndiaLogo.PNG | |
വ്യവസായം | Banking Financial services |
---|---|
സ്ഥാപിതം | 1950 |
ആസ്ഥാനം | Kolkata, India |
പ്രധാന വ്യക്തി | Bhaskar Sen (Chairman & MD) |
ഉടമസ്ഥൻ | Government of India |
വെബ്സൈറ്റ് | Unitedbankofindia.com |
ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ.നിലവിൽ 1558ഓളം ശാഖകൾ ഭാരതത്തിൽ പ്രവർത്തിക്കുന്നുണ്ട്.കിഴക്കേഭാരതത്തിലാണ് കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്നത്. 2009ൽ ഈ ബാങ്കിന്റെ പ്രവർത്തനങ്ങളെ ഭാരത സർക്കാർ പരിഷ്ക്കരിച്ചു.
ചരിത്രം
[തിരുത്തുക]1950ൽ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് പ്രവർത്തനമാരംഭിക്കുന്നത്. അന്ന് പ്രവർത്തിച്ചിരുന്ന കോമില്ല ബാങ്കിങ് കോർപറേഷൻ ലിമിറ്റഡ്(1914), ബംഗാൾ സെൻട്രൽ ബാങ്ക് ലിമിറ്റഡ് (1918), കോമില്ല യൂണിയൻ ബാങ്ക് ലിമിറ്റഡ് (1922),ഹൂഗ്ലി ബാങ്ക് (1932) എന്നീ ബാങ്കുകളുടെ ലയനം വഴിയാണ് ഈ ബാങ്ക് രൂപം കൊള്ളുന്നത്.
1969ൽ ഭാരത സർക്കാർ മറ്റു 13 ബാങ്കുകൾക്കൊപ്പം ഈ ബാങ്കിനേയും ദേശസാൽക്കരിച്ചു.
നാൾവഴികൾ
[തിരുത്തുക]- 1950: പ്രവർത്തനമാരംഭിച്ചു.
- 1961: കുറ്റാക്ക് ബാങ്ക് ലിമിറ്റഡും തേജ്പുർ ബാങ്ക് ലിമിറ്റഡും ലയിച്ചു.
- 1969: ദേശസാൽക്കരിക്കപ്പെട്ടു
- 1970: മൊബൈൽ ശാഖകൾ പ്രവർത്തനമാരംഭിച്ചു.
- 1973: ഹിന്ദുസ്ഥാൻ മർക്കന്റയിൽ ബാങ്ക് ലയിച്ചു.
- 1976: നരങ് ബാങ്ക് ലയിച്ചു.
- 2007: ആദ്യ സി ബി എസ് ശാഖ പ്രവർത്തനമാരംഭിച്ചു.
അവലംബം
[തിരുത്തുക]United bank Of india Archived 2010-12-01 at the Wayback Machine.