മൈക്കലാഞ്ചലോ അന്റോണിയോണി
ദൃശ്യരൂപം
Michelangelo Antonioni | |
---|---|
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1942–2004 |
ജീവിതപങ്കാളി(കൾ) | Letizia Balboni (1942–1954) Enrica Antonioni (1986–2007) |
നിയോറിയലിസത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനാണ് മൈക്കലാഞ്ചലോ അന്റോണിയോണി(സെപ്റ്റംബർ 29 1912 – ജൂലൈ 30 2007). സമകാലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവുമായിരുന്നു അന്റോണിയോണിയുടെ പ്രിയപ്പെട്ട പ്രമേയങ്ങൾ. ദൃശ്യവത്കരണത്തിലാണ് അന്റോണിയോണിയുടെ മുഖ്യ സംഭാവനകൾ. അപൂർവമായ ദൃശ്യങ്ങളും തീവ്രമായ ആധുനികഭാവുകത്വവും ആ ചിത്രങ്ങളെ ശ്രേഷ്ഠമാക്കുന്നു. 1972ൽ സാംസ്കാരിക വിപ്ലവകാലത്ത് ചൈനാ ഭരണകൂടം അന്റോണിയോണിയെ ഒരു സിനിമ നിർമ്മിക്കാനായി ക്ഷണിച്ചു. 220 മിനിട്ടുള്ള ചുങ് ക്വോ ചീന എന്ന ആ ഡോക്യൂമെന്ററി ഇറ്റാലിയൻ ടി. വി. യ്ക്കു വേണ്ടിയാണ് അദ്ദേഹം നിർമിച്ചത്. ചൈനീസ് മാധ്യമങ്ങളും ഭരണകൂടവും ചിത്രത്തെ അപലപിച്ചു. ചൈനയെ തുറന്നുകാട്ടുന്നതായിരുന്നു ചിത്രമെന്ന് ചലച്ചിത്രലോകം അഭിപ്രായപ്പെട്ടു.
മറ്റു ചിത്രങ്ങൾ
[തിരുത്തുക]- സ്റ്റോറി ഒഫ് എ ലവ് അഫയർ (1950)
- ഐ വിന്റി (1952)
- ലെ അമിഷെ (1955)
- ലാ അവഞ്ചുറ (1960)
- ലാനോട്ടെ (1961)
- ദ എക്ലിപ്സ് (1962)
- റെഡ് ഡെസർട്ട് (1964)
- ബ്ലോ അപ് (1966)
- ദ പാസഞ്ചർ (1975)
- ദ മിസ്റ്ററി ഒഫ് ഒബർ വാൾഡ് (1982)
- ബിയോൺഡ് ദ ക്ലൗഡ്സ് (1995)