മെൽവില്ലെ ദ്വീപ് (ഓസ്ട്രേലിയ)
Geography | |
---|---|
Location | Timor Sea |
Coordinates | 11°33′S 130°56′E / 11.550°S 130.933°E |
Archipelago | Tiwi Islands |
Area | 5,786 കി.m2 (2,234 ച മൈ) |
Administration | |
Australia | |
Demographics | |
Population | ca. 1030 |
ടിവി ഭാഷയിൽ യെർമാൽനെർ എന്നു വിളിക്കുന്ന ആസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തിന്റെ തീരത്ത് കിഴക്കൻ തിമോർ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ് മെൽവില്ലെ ദ്വീപ്. ആസ്ട്രേലിയയിലെ ഡാർവ്വിൻ പ്രദേശത്തിനും ആർൺഹെം ലാൻഡിൽ സ്ഥിതിചെയ്യുന്ന കോബോർഗ് ഉപദ്വീപിന്റെ പടിഞ്ഞാറ് ആണ് ഈ ദ്വീപ് കിടക്കുന്നത്. ഇവിടത്തെ കാലാവസ്ഥ ട്രോപ്പിക്കൽ ആണ്.
ഇവിടത്തെ ഏറ്റവും വലിയ സമൂഹം അല്ലെങ്കിൽ പട്ടണം മിലി��്കാപിതി ആണ്. 559 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. രണ്ടാമത്തെ ഗ്രാമം പിർലാഗിമ്പി ആകുന്നു. (പുലരുമ്പി, മുമ്പ് ഈ സ്ഥലത്തെ ഗാർഡൻ പോയിന്റ് എന്നു വിളിച്ചിരുന്നു.)ജനസംഖ്യ: 440 മാത്രം. ഈ സ്ഥലം, മിലിക്കാപിതിയിൽനിന്ന് 27 കി. മീ. പടിഞ്ഞാറ് ആണ് കിടക്കുന്നത്. മെല്വില്ലെ പടിഞ്ഞാറൻ തീരത്താണിത്. ഏതാണ്ട് 30ൽക്കൂടുതൽ ആളുകൾ അഞ്ചു കുടുംബമായി ഔട്സ്റ്റേഷനുകളിൽ താമസമുണ്ട്.
5,786 ചതുരശ്ര കി. മീ. (2,234 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്തെ 100 ദ്വീപുകളെക്കാൾ ചെറുതാണ്. ആസ്ട്രേലിയയിലുള്ള വലിയ രണ്ടാമത്തെ ദ്വീപാണിത്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ ദ്വീപ്, ടാസ്മാനിയ ആകുന്നു. (ഇവിടെ ആസ്ട്രേലിയാ പ്രധാനദ്വീപിനെ കണക്കാക്കിയിട്ടില്ല) ഇതിന്റെ തെക്കേ അറ്റം പിളർന്ന് ഒരു ചെറു ദ്വീപായിത്തീർന്നിരിക്കുന്നു. ഇർ-റിറ്റിറ്റു ദ്വീപ് എന്നാണിതിന്റെ പേര്. ഇതിന്റെ വിസ്തീർണ്ണം 1.6 ചതുരശ്ര കി. മീ. (0.62 ചതുരശ്ര മൈൽ).[1]
മെൽവില്ലെ ദ്വീപും ബാതർസ്റ്റ് ദ്വീപും ചേർന്ന് ടിവി ദ്വീപുകൾ എന്നറിയപ്പെടുന്നു.
ഈ ദ്വീപ് ആരു കണ്ടുപിടിച്ചു എന്നത് ഇപ്പോഴും തർക്കവിഷയമാണ്. 1644ൽ ആബൽ ടാസ്മാൻ കണ്ടുപിടിച്ചു എന്നത് ഇപ്പോൾ വിവാദവിഷയമാണ്.
അവലംബം
[തിരുത്തുക]- ↑ John Woinarski; Brooke Rankmore; Alaric Fisher; Kym Brennan; Damian Milne (December 1997). "The natural occurrence of northern quolls Dasyurus hallucatus on islands of the Northern Territory: assessment of refuges from the threat posed by cane toads Bufo marinus" (PDF). Australian Government and Northern Territory Government. p. 16. Retrieved 30 May 2011.