മിരി അലോനി
മിരി അലോനി מירי אלוני | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ജിവതായിം, ഇസ്രായേൽ | ഡിസംബർ 25, 1949
വിഭാഗങ്ങൾ | നാടോടി, പോപ്പ്, ഇസ്രായേലി സംഗീതം |
തൊഴിൽ(കൾ) | ഗായിക |
ഉപകരണ(ങ്ങൾ) | ഗിത്താർ |
വർഷങ്ങളായി സജീവം | 1968–present |
ഒരു ഇസ്രായേലി നാടോടി ഗായികയാണ് മിരി അലോനി (ഹീബ്രു: מירי אלוני; ജനനം, ഡിസംബർ 25, 1949).
ജീവിതരേഖ
[തിരുത്തുക]മിരി അലോനി 1968-ൽ സൈന്യത്തിൽ ചേരുകയും ഒരു അർദ്ധസൈനിക ഇസ്രായേൽ പ്രതിരോധ സേനയായ നഹലിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. നിരവധി സിനിമകളിലും ടിവി സീരീസുകളിലും പ്രധാന വേഷങ്ങൾ ചെയ്ത അവർ എഴുപതുകളിലും എൺപതുകളിലും അപ്പോക്കാലിപ്സ് ഉൾപ്പെടെ വിവിധ ബാന്റുകളിൽ പങ്കെടുത്തു. അവർ സാമുവൽ ഓമ്‌നിയെ വിവാഹം കഴിച്ചു.
1995 നവംബറിൽ നടന്ന രാഷ്ട്രീയ റാലിയിൽ പ്രധാനമന്ത്രി യിത്ഷാക് റാബിൻ കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മിരി അലോനി ഇസ്രായേൽ പോപ്പ് ഗാനമായ ഷിർ ലഷലോം (സമാധാനത്തിനുള്ള ഗാനം) ആലപിച്ചു. 1999 മുതൽ 2002 വരെ അവർ ജർമ്മനിയിൽ താമസിച്ചു. 2006 ൽ നിറ്റ്സാൻ ഗിലാഡി മിരി അലോനിയുടെ ജീവിതത്തിന്റെ ഒരു വീഡിയോ നിർമ്മിച്ചു: സിംഗിംഗ് ടു ഒബ്ലിവിയോൺ- ദി സ്റ്റോറി ഓഫ് മിരി അലോനി. പിന്നീടുള്ള വർഷങ്ങളിൽ, ടെൽ അവീവിലെ കാർമൽ മാർക്കറ്റിലെ തെരുവ് പ്രകടനത്തിലൂടെ അവർ അറിയപ്പെട്ടു.
ഫിലിമോഗ്രാഫി
[തിരുത്തുക]- സ്മാർട്ട് ഗമാലിയേൽ (1973)
- മാര്യേജ് മേഡ് ഇൻ ലണ്ടൻ (1979)
- സൈലന്റ് ലൗവ് (1982)
- അഹവ ഇലിമെത്ത് (1985)
റെക്കോർഡിംഗുകൾ
[തിരുത്തുക]- "മോണ ലിസ ഓഫ് ദി ട്വന്റിയത്ത് സെഞ്ച്വറി" (1973)
- "വുമൺ ഫ്രം ബ്രെക്റ്റ്"
- "ഡ്രോപ് ഓഫ് ലൗവ് (അഹവ പീപ്)" (1987)
- "എ ലിറ്റിൾ ബിറ്റ് ഓഫ് ലൗവ്" (2002)