Jump to content

മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണിയുടെ ഒരു ചിത്രീകരണം. ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾ പിരമിഡിന്റെ താഴത്തെ തട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന എബ്രഹാം മാസ്ലോവ് മുന്നോട്ടുവെച്ച ഒരു സിദ്ധാന്തമാണ് മാസ്ലോവിന്റെ ആവശ്യകതകളുടെ ശ്രേണി (ഇംഗ്ലീഷിൽ: Maslow's hierarchy of needs) എന്ന് അറിയപ്പെടുന്നത്. 1943-ൽ അദ്ദേഹമവതരിപ്പിച്ച എ തിയറി ഓഫ് ഹ്യൂമൻ മോട്ടിവേഷൻ(A Theory of Human Motivation) എന്ന പ്രബന്ധത്തിലാണ് ഇതെകുറിച്ച് പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളെ ഇദ്ദേഹം അഞ്ച് വിഭാഗങ്ങളിലായി വർഗ്ഗീകരിച്ചിരിക്കുന്നു. ഈ അഞ്ച് വിഭാഗങ്ങളേയും അവയുടെ അനിവാര്യതയുടേയും പ്രാധാന്യത്തിന്റെയും ക്രമമനുസരിച്ച് ശ്രേണിയാക്കി ക്രമീകരിച്ചിരിക്കുന്നു.

ശാരീരികമായ ആവശ്യങ്ങൾ(Physiological), സുരക്ഷിതത്വ ആവശ്യങ്ങൾ(Safety), സ്നേഹ സംബന്ധമായ ആവശ്യങ്ങൾ(Belongingness and Love), ആദര സംബ��്ധമായ ആവശ്യങ്ങൾ(Esteem), വ്യക്തിത്വ ആവശ്യങ്ങൾ(Self-Actualization) എന്നിവായാണ് ആ അഞ്ച് വിഭാഗങ്ങൾ.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]