മഹി വിജ്
Mahhi Vij | |
---|---|
ജനനം | [1] New Delhi, India | 1 ഏപ്രിൽ 1982
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 2004–2020 |
ജീവിതപങ്കാളി(കൾ) | [2][3] |
കുട്ടികൾ | 3 |
പ്രധാനമായും ഹിന്ദി ടെലിവിഷനിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ മോഡലും നടിയുമാണ് മഹി വിജ്(ജനനം 1 ഏപ്രിൽ 1982). ലാഗി തുജ്‌സെ ലഗാനിലെ നകുഷയായും ബാലികാ വധുവിലെ നന്ദിനിയായും അവർ അറിയപ്പെടുന്നു. വിജും ഭർത്താവ് ജയ് ഭാനുശാലിയും 2013-ൽ നാച്ച് ബലിയേ 5 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിജയിച്ചിട്ടുണ്ട്. ജലക് ദിഖ്‌ല ജാ 4 , ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 7 എന്നിവയിലും അവർ മത്സരാർത്ഥിയായിരുന്നു.
കരിയർ
[തിരുത്തുക]17-ാം വയസ്സിൽ മുംബൈയിലേക്ക് താമസം മാറിയ വിജ് മോഡലിങ്ങിൽ തൻ്റെ കരിയർ ആരംഭിച്ചു.[4] Tu Tu Hai Wahi (DJ Aqeel Mix) ഉൾപ്പെടെ നിരവധി സംഗീത വീഡിയോകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ അകേല എന്ന ടിവി പരമ്പരയിലെ നായികയായിരുന്നു അവർ. അപരിചിതൻ എന്ന മലയാളം ചലച്ചിത്രത്തിൽ മെഗസ്റ്റാർ മമ്മൂട്ടിയോടൊപ്പമായിരുന്നു അവരുടെ ആദ്യ ചലച്ചിത്ര അഭിനയം. ശുഭ് കദം എന്ന സഹാറ വൺ ഷോയിലെ പ്രത എന്ന പ്രധാന കഥാപാത്രത്തെ അവർ അവതരിപ്പിച്ച അവതരിപ്പിച്ചിട്ടുണ്ട്. കളേഴ്‌സ് ടിവിയിലെ ലാഗി തുജ്‌സെ ലഗാൻ എന്ന ടെലിവിഷൻ ഷോയിലെ നായക കഥാപാത്രമായ നകുഷയായുളള അവരുടെ അഭിനയമായിരുന്നു അവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിലെ അഭിനയത്തിന് അവർ 2011-ൽ മികച്ച നടിക്കുള്ള സുവർണ്ണ പുരസ്‌കാരം നേടി. ജലക് ദിഖ്‌ല ജായുടെ സീസൺ 4-ൽ ഒരു മത്സരാർത്ഥിയായി അവർ പങ്കെടുത്തിട്ടുണ്ട്. 2012ൽ നാച്ച് ബാലിയേ 5 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മഹി വിജും ഭർത്താവ് ജയ് ഭാനുശാലിയും പങ്കെടുത്ത��� വിജയികളായി.
സ്വകാര്യ ജീവിതം
[തിരുത്തുക]2011-ൽ ഇന്ത്യൻ ടെലിവിഷൻ ചലച്ചിത്ര നടൻ ജയ് ഭാനുശാലിയെ വിജ് വിവാഹം കഴിച്ചു. 2017-ൽ അവർക്ക് രാജ്വീർ എന്ന ആൺകുട്ടിയും ഖുഷി എന്ന പെൺകുട്ടിയും ജനിച്ചു. ദമ്പതികളുടെ ആദ്യത്തെ ജീവശാസ്ത്രപരമായ കുട്ടിയായ താര എന്ന് പേരുള്ള ഒരു മകൾ 2019-ൽ ജനിച്ചു.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Birthday girl Mahhi Vij's savage reply to hubby Jay Bhanushali's question about her age will leave you amazed; Watch". The Times of India. April 2021.
- ↑ Jay Bhanushali and Mahi Vij's exotic white wedding
- ↑ "Jay Bhanushali and Mahi Vij re - wedding to put a full stop on split rumor". Dainik Bhaskar. 23 March 2014. Retrieved 28 April 2016.
Jay and Maahi secretly got married in the year 2011 and later went public about it
- ↑ "There were times when I didn't have money to pay rent: Mahhi Vij". Hindustan Times. 11 June 2016.