മലർവാടി ആർട്സ് ക്ലബ്
മലർവാടി ആർട്സ് ക്ലബ് | |
---|---|
സംവിധാനം | വിനീത് ശ്രീനിവാസൻ |
നിർമ്മാണം | ദിലീപ് |
കഥ | വിനീത് ശ്രീനിവാസൻ |
തിരക്കഥ | വിനീത് ശ്രീനിവാസൻ |
അഭിനേതാക്കൾ | നിവിൻ പോളി, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, ശ്രാവൺ |
സംഗീതം | ഷാൻ റഹ്‌മാൻ |
ഗാനരചന | വിനീത് ശ്രീനിവാസൻ |
ഛായാഗ്രഹണം | പി സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | ഗ്രാൻഡ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | ജൂലൈ 16, 2010 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
മലയാളത്തിലെ പ്രശസ്ത സിനിമാതാരമായ വിനീത് ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2010-ൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ചിത്രത്തിന്റെ നിർമ്മാണം നടൻ ദിലീപ് ആണ്.
ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയ���ണ് ഈ ചിത്രം പറയുന്നത്. ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു[1].
കഥ
[തിരുത്തുക]പ്രകാശ്, പ്രവീൺ, കുട്ടു, പുരുഷു, സന്തോഷ് എന്നീ യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മലർവാടി പിള്ളേർ എന്നാണ് ഇവരെ അറിയപ്പെടുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
നിവിൻ പോളി | പ്രകാശൻ |
ശ്രാവൺ | സന്തോഷ് |
ഹരികൃഷ്ണൻ | പ്രവീൺ |
ഭഗത് | പുരുഷു |
അജു വർഗ്ഗീസ് | കുട്ടു |
നെടുമുടി വേണു | കുമാരൻ |
ജഗതി ശ്രീകുമാർ | രാഘവൻ |
സുരാജ് വെഞ്ഞാറമൂട് | ശേഖരൻ |
ജനാർദ്ധനൻ | നെല്ലൂർ ഗോപാലൻ |
കോട്ടയം നസീർ | പ്രേം |
ലിഷോയ് | |
മണികണ്ഠൻ പട്ടാമ്പി | |
മാളവിക വെയിൽസ് | ഗീതു |
രേവതി |
��ംഗീതം
[തിരുത്തുക]ഷാൻ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കലാസംവിധാനം | അജയൻ മങ്ങാട് |
ചമയം | പി. വി. ശങ്കർ |
വസ്ത്രാലങ്കാരം | സമീറ സനീഷ് |
നിശ്ചല ഛായാഗ്രഹണം | മഞ്ജു ആദിത്യ |
നിർമ്മാണ നിർവ്വഹണം | വിനോദ് ഷൊർണൂർ |
അവലംബം
[തിരുത്തുക]- ↑ "'Malarvadi Arts Club' starts at Kochi". Archived from the original on 2010-07-27. Retrieved 2010-07-13.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Malarvaadi Arts Club ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- https://web.archive.org/web/20101203204113/http://popcorn.oneindia.in/title/4070/malarvadi-arts-club.html
- http://www.nowrunning.com/movie/7298/malayalam/malarvady-arts-club/index.htm Archived 2018-05-20 at the Wayback Machine.
- http://movies.rediff.com/report/2010/mar/12/south-malayalam-first-look-malarvady-arts-club.htm
- http://movies.rediff.com/slide-show/2010/jun/04/slide-show-1-south-looking-at-vineeth-sreenivasans-malarvady-arts-club.htm