മലബാർ കാൻസർ സെന്റർ, തലശ്ശേരി
തരം | കാൻസർ ചികിത്സാ, ഗവേഷണ കേന്ദ്രം |
---|---|
സ്ഥാപിതം | 2001[1] |
ഡയറക്ടർ | Dr. Satheesan Balasubramanyan[2] |
സ്ഥലം | Thalassery, Kannur district, Kerala, India 11°44′58″N 75°31′26″E / 11.7494411°N 75.5238102°E |
കായിക വിളിപ്പേര് | MCC |
വെബ്‌സൈറ്റ് | https://www.mcc.kerala.gov.in/index.php |
കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള മലബാർ കാൻസർ സെന്റർ (എംസിസി), കാൻസർ ചികിത്സയ്ക്കും ഗവേഷണങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ ഒരു സ്വയംഭരണ കേന്ദ്രമാണ്. 2022 ജൂണിൽ, സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി അപ്ഗ്രേഡ് ചെയ്തു.
ചരിത്രം
[തിരുത്തുക]2000-ൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെയാണ് മലബാർ കാൻസർ സെന്റർ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുന്നത്.[3] 2001-ൽ ഇ.കെ. നായനാർ സർക്കാർ വൈദ്യുതി വകുപ്പിന് കീഴിലുള്ള സ്ഥാപനം ആയി എംസിസി ഉദ്ഘാടനം ചെയ്യുകയും പിന്നീട് 2008 ൽ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു.[3] 2017-ൽ, സംസ്ഥാനത്ത് ഒരു കാൻസർ കെയർ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനായി മലബാർ കാൻസർ സെന്ററുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരു ധാരണാപത്രം ഒപ്പുവെച്ചു.[4] മലബാർ കാൻസർ സെന്റർ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് 2018ൽ അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.[5][6] കേന്ദ്രത്തിൽ ബിരുദാനന്തര ബിരുദ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. [6] 2022 ജൂണിൽ, ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി ഉയർത്തി.
കാൻസർ ചികിത്സാ കേന്ദ്രം
[തിരുത്തുക]കേരളത്തിലെ പ്രധാനമായും മലബാർ മേഖലയിലെയും അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ മാഹി ജില്ലയിലെയും കാൻസർ രോഗികളെ ചികിത്സിക്കുന്നതിനുള്ള ഒരു പ്രധാന സർക്കാർ ചികിത്സാ കേന്ദ്രമാണ് മലബാർ കാൻസർ സെന്റർ.[4] പീഡിയാട്രിക് ഹെമറ്റോളജി, പീഡിയാട്രിക് ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി, ഇന്റർവെൻഷണൽ റേഡിയോളജി തുടങ്ങി നിരവധി വിഭാഗങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. 2008-ൽ ആകെ പുതിയ രോഗികളുടെ എണ്നം 1040 ആയിരുന്നത് 2019-ൽ 6500 ആയി ഉയർന്നു.[3] അതുപോലെ 2019 ൽ തുടർചികിത്സ തേടുന്ന രോഗികളുടെ എണ്ണം 77477 ആയി ഉയരുകയും 4600 പേരെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.[3]
പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്
[തിരുത്തുക]കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ കീഴിലുള്ള ഗവേഷണ കേന്ദ്രമായ എംസിസിയെ ബിരുദാനന്തര ബിരുദ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് (ഡിഎൻബി) ഓങ്കോളജി കോഴ്‌സ് 2017ൽ ആരംഭിച്ചത്.[7] 2022 ജൂണിൽ കേരള മന്ത്രിസഭ മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി ഉയർത്തിയതായി പ്രഖ്യാപിച്ചു.[8] ഇതിന്റെ ഭാഗമായി മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്) എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേരള ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.[8] പിജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ കീഴിലുള്ള എംഡി, എംസിഎച്ച്, ഡിഎം തുടങ്ങിയ കോഴ്‌സുകൾ സ്ഥാപനത്തിൽ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.[8] നിലവിൽ 270 ഓളം വിദ്യാർത്ഥികളും ആറ് പിഎച്ച്ഡി ഗവേഷണ വിദ്യാർത്ഥികളും ഈ സ്ഥാപനത്തിൽ പഠിക്കുന്നു.[8]
നേട്ടങ്ങൾ
[തിരുത്തുക]സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി ഒക്യുലാർ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത് ഈ സ്ഥാപനത്തിൽ ആണ്.[9] 2022 ലെ കണക്കനുസരിച്ച്, കുട്ടികളിൽ ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ നടത്തുന്ന കേരളത്തിലെ ഏക സർക്കാർ സ്ഥാപനമാണ് മലബാർ കാൻസർ സെന്റർ.[9]
കൊവിഡ്-19 വാക്‌സിനായി മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് എംസിസി.[10] ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC) ന��ർദേശിച്ച എല്ലാ സൗകര്യങ്ങളും ഉള്ളതിനാലാണ് എംസിസിക്ക് ഈ നേട്ടം കൈവരിക്കാനായത്.[10]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Correspondent, A. (31 January 2013). "A shot in the arm for Malabar Cancer Centre". The Hindu (in Indian English).
{{cite news}}
:|last1=
has generic name (help) - ↑ "'ചികിത്സിച്ചാലും മരിക്കും ഇല്ലെങ്കിലും മരിക്കും, പിന്നെന്തിനാ കാൻസർ ചികിത്സ'; മാറണം ഈ തെറ്റിദ്ധാരണ | cancer treatments | cancer treatment methods |". vanitha.in. Vanitha.
- ↑ 3.0 3.1 3.2 3.3 "വികസനക്കുതിപ്പിൽ മലബാർ കാൻസർ സെന്റർ: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും". Deshabhimani.
- ↑ 4.0 4.1 India, Press Trust of (28 August 2017). "Kerala to upgrade Malabar Cancer Centre". Business Standard India.
- ↑ "മലബാർ കാൻസർ സെന്റർ ആർസിസി നിലവാരത്തിലേക്ക്". Asianet News Network Pvt Ltd.
- ↑ 6.0 6.1 India, Press Trust of (28 August 2017). "Kerala to upgrade Malabar Cancer Centre". Business Standard India.
- ↑ P., Sudhakaran. "Malabar Cancer Centre on expansion mode | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്).
- ↑ 8.0 8.1 8.2 8.3 "മലബാർ ക്യാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയായി പ്രഖ്യാപിച്ചു". Asianet News Network Pvt Ltd.
- ↑ 9.0 9.1 Infologics, Three Seas. "കേരളത്തിലാദ്യമായി കണ്ണുകളിലെ കാൻസർ ചികിത്സയ്ക്ക് ഒക്യുലർ ഓങ്കോളജി വിഭാഗം; മലബാർ കാൻസർ സെന്ററിന് 18 കോടിയുടെ ഭരണാനുമതി". newsatfirst.com. Archived from the original on 2022-11-22. Retrieved 2022-06-16.
- ↑ 10.0 10.1 "മലബാർ കാൻസർ സെന്ററിന് വാക്സീൻ പരീക്ഷണത്തിന് അനുമതി; കേരളത്തിലെ ഏകസ്ഥാപനം". ManoramaOnline. Malayala Manorama.