മദൻ ഗോപാൽ സിങ്
ദൃശ്യരൂപം
പഞ്ചാബി തിരക്കഥാകൃത്തും ഗാനരചയിതാവും നടനുമായ മദൻ ഗോപാൽ സിങ് പഞ്ചാബിലെ അമൃത്സറിൽ ജനിച്ചു.(ജ: 1950).അനേകം ഭാഷകളിൽ പ്രാവീണ്യമുള്ള ഗോപാൽ സിങ് നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിന്റെ മുതിർന്ന ഗവേഷണാംഗവുമാണ്.പ്രസിദ്ധ പഞ്ചാബി കവി ഹർഭജൻ സിങിന്റെ പുത്രനായ മദൻ ഗോപാൽ സിങ് ചലച്ചിത്രനിരൂപകനായും ഗായകനായും പേരെടുത്തിട്ടുണ്ട്.
സംഗീതരംഗത്ത്
[തിരുത്തുക]സൂഫിവര്യന്മാരായ റൂമി, ഷാ ഹുസൈൻ, സുൽത്താൻ ബാഹു,ബുല്ലേ ഷാ എന്നിവരുടെ ഗീതങ്ങൾ ആലപിച്ചുവരുന്ന അദ്ദേഹം ലോർക, ബെർത്തോൾത് ബ്രെഷ്റ്റ്,എന്നിവരുടെ കവിതകൾ തർജ്ജമ ചെയ്തു.[1]