Jump to content

മംഗളദേവി ക്ഷേത്രം

Coordinates: 12°50′57″N 74°50′36″E / 12.8491°N 74.8432°E / 12.8491; 74.8432
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗളദേവി ക്ഷേത്രം
മംഗളാദേവി ക്ഷേത്രത്തിന്റെ കൊടിമരം
മംഗളദേവി ക്ഷേത്രം is located in Karnataka
മംഗളദേവി ക്ഷേത്രം
Location in Karnataka
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBolar, Mangalore
നിർദ്ദേശാങ്കം12°50′57″N 74°50′36″E / 12.8491°N 74.8432°E / 12.8491; 74.8432
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിMangaladevi
ആഘോഷങ്ങൾDasara
ജില്ലDakshina Kannada
സംസ്ഥാനംKarnataka
രാജ്യം India
വെബ്സൈറ്റ്http://www.mangaladevitemple.com/
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംKerala architecture
പൂർത്തിയാക്കിയ വർഷം9th Century AD
Mangaladevi Temple Inside view

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിലെ മംഗലാപുരം ബൊലാരയിലെ ഒരു ഹൈന്ദവ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. നഗര കേന്ദ്രത്തിന് മൂന്ന് കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മംഗലാപുരം നഗരത്തിലെ പ്രധാന ക്ഷേത്രമാണിത്. മംഗളദേവിയുടെ രൂപത്തിൽ മാതൃദൈവമായ പരാശക്തിയ്ക്കായി ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. മംഗലാപുരം നഗരത്തിന്റെ പേര് ഉണ്ടായത് മംഗളാദേവിയുടെ പേരിൽ നിന്നാണ്. ഒൻപതാം നൂറ്റാണ്ടിൽ അലുപ രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന കുണ്ഡവർമ്മൻ ഒമ്പതാം നൂറ്റാണ്ടിൽ മത്‌സേന്ദ്രനാഥിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നു കരുതപ്പെടുന്നു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ പരശുരാമനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പിന്നീട് കുണ്ഡവർമ്മൻ ഇത് വികസിപ്പിച്ചതായും വിശ്വസിക്കപ്പെടുന്നു.

അലൂപരാജവംശത്തിന്റെ ഔദ്യോഗിക മുദ്ര

കേരള ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെയും പശ്ചിമഘട്ടത്തിലെയും എല്ലാ ക്ഷേത്രങ്ങളിലും ഈ ശൈലി പിന്തുടരുന്നു. ഈ ക്ഷേത്രത്തിന്റെ ഭൂരിഭാഗവും മര ഉരുപ്പടികൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിൽ മംഗളദേവി ഇരിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിനു ചുറ്റും മറ്റ് ദേവതകൾക്കായി ആരാധനാലയങ്ങളുണ്ട്. ആധുനിക കാലത്ത്, ക്ഷേത്രം പരിപാലിക്കുന്നത് ട്രസ്റ്റികളാണ്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8:30 വരെയും ക്ഷേത്രം തുറന്നിരിക്കും.

പദോൽപ്പത്തി

[തിരുത്തുക]

ക്ഷേത്രത്തിലെ പ്രധാന ദേവതയായ മംഗളദേവിയുടെ പേരിലാണ് മംഗലാപുരം അറിയപ്പെടുന്നത്.[1] പ്രാദേശിക ഐതിഹ്യമനുസരിച്ച് മലബാറിൽ നിന്നുള്ള ഒരു രാജകുമാരി പരിമള അല്ലെങ്കിൽ പ്രമീളദേവി തന്റെ രാജ്യം ഉപേക്ഷിച്ച് നാഥ് പാരമ്പര്യത്തിന്റെ സ്ഥാപകനായ മത്‌സേന്ദ്രനാഥിന്റെ ശിഷ്യയായി. മാത്സ്യേന്ദ്രനാഥ് പ്രമീളദേവിയെ നാഥ് വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ട് മംഗളദേവി എന്ന് പുനർനാമകരണം ചെയ്തു. മാത്സ്യേന്ദ്രനാഥിനൊപ്പം അവർ പ്രദേശത്തെത്തിയെങ്കിലും വഴിയിൽ അസുഖം ബാധിച്ചതിനാൽ മംഗലാപുരത്തെ ബോളാറിനടുത്ത് അവർക്ക് താമസിക്കേണ്ടി വന്നു. അവിടെ വച്ച് അവൾ മരിക്കുകയും അവളുടെ ബഹുമാനാർത്ഥം ബോളറിലെ പ്രദേശവാസികൾ മംഗളദേവി ക്ഷേത്രം അവൾക്കുവേണ്ടി സമർപ്പിച്ചു.[2] ക്ഷേത്രത്തിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്.[3]

ഐതിഹ്യം

[തിരുത്തുക]
Image of Gomukai, the water spout from the sanctum

ആലുപ രാജവംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായിരുന്ന കുന്ദവർമാൻ തുളുനാട് ഭരിച്ചിരുന്ന ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഈ കാലയളവിൽ, നേപ്പാളിൽ നിന്ന് വന്ന മച്ചിന്ദ്രനാഥ്, ഗോരഖ്‌നാഥ് തുടങ്ങിയ നാഥ് ആരാധനയുടെ രണ്ട് വിശുദ്ധ സന്യാസിമാരുണ്ടായിരുന്നു. നേത്രാവതി നദി മുറിച്ചുകടന്ന് അവർ മംഗലാപുരത്തെത്തിയത്. അവർ നദി മുറിച്ചുകടന്ന സ്ഥലം ഗോരക്ദണ്ടി എന്നറിയപ്പെട്ടു. ഒരുകാലത്ത് കപില മുനിയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന നേത്രാവതിയുടെ തീരത്ത് അവർ ഒരു സ്ഥലം തിരഞ്ഞെടുത്തു. രണ്ടു വിശുദ്ധന്മാരും ഭരണാധികാരിയെ മുഖം കാണിക്കുകയും രാജാവിന്റെ വിനയവും സദ്‌ഗുണങ്ങളും കണ്ട് അവർ രാജ്യത്തെ മംഗലദേവി ക്ഷേത്രത്തിൽ ശുദ്ധീകരണം നടത്തേണ്ടതുണ്ടെന്ന് അറിയിച്ചു. വിഹാസിനിയുടെയും അന്ധാസുരന്റെയും, പരശുരാമന്റെയും അവർ നിർമ്മിച്ച ക്ഷേത്രത്തിന്റെയും കഥ അമ്മയിൽ നിന്ന് അവർ കേട്ടിരുന്നു. ഈ ചരിത്രസംഭവങ്ങളെല്ലാം നടന്ന സ്ഥലങ്ങളിലേക്ക് രണ്ട് വിശുദ്ധരും രാജാവിനെ കൂട്ടി കൊണ്ടുപോയി. രാജാവിനോട് സ്ഥലം കുഴിക്കാൻ ആവശ്യപ്പെടുകയും മംഗലദേവിയെ പ്രതീകപ്പെടുത്തുന്ന ലിംഗത്തെയും ധാരപത്രയെ ഒഴിവാക്കാനും സംരക്ഷണം നൽകുന്നതിനായി നാഗരാജനോടൊപ്പം ഒരു ശ്രീകോവിലിൽ സ്ഥാപിക്കാനും അവർ രാജാവിനോട് ആവശ്യപ്പെട്ടു. കുണ്ഡവർമ്മൻ മംഗളദേവിക്ക് ക്ഷേത്രം നിർമ്മിച്ചത് ഋഷികളുടെ മാർഗനിർദ്ദേശത്തോടെ വിശുദ്ധ സ്ഥലത്തായിരുന്നു. ഇന്നും മംഗലാപുരത്തെ മംഗലദേവി കദ്രി എന്നീ രണ്ട് ക്ഷേത്രങ്ങൾ തമ്മിൽ ബന്ധം നിലനിർത്തിയിരിക്കുന്നു. കദ്രി ക്ഷേത്രോത്സവത്തിന്റെ ആദ്യ ദിവസങ്ങളിൽ കദ്രി യോഗിരാജ്മത്തിന്റെ സന്യാസിമാർ മംഗളദേവി ക്ഷേത്രം സന്ദർശിക്കുകയും പൂജകളും പട്ടു വസ്ത്രങ്ങളും അർപ്പിക്കുകയും ചെയ്യുന്നു.[4]

മറ്റൊരു ഐതിഹ്യമനുസരിച്ച്, ഹിന്ദുദേവനായ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നായ പരശുരാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കാലക്രമേണ, ക്ഷേത്രം സസ്യജാലങ്ങളാൽ മൂടപ്പെട്ടിരുന്നു. ഒൻപതാം നൂറ്റാണ്ടിൽ ആലുപ രാജവംശത്തിലെ കുന്ദവർമ്മ ക്ഷേത്രത്തെ പുനഃസ്ഥാപിച്ചു. [4]മലബാർ രാജകുമാരിയുടെ സ്മരണയ്ക്കായി അട്ടാവറിലെ ബല്ലാൽ കുടുംബമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നും അഭിപ്രായമുണ്ട്.[5]

ക്ഷേത്രം

[തിരുത്തുക]

കേരള ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെയും പശ്ചിമഘട്ടത്തിലെയും എല്ലാ ക്ഷേത്രങ്ങളും ഈ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് രണ്ട് നിലകളുള്ള ഗോപുരം അല്ലെങ്കിൽ ഒരു ഗോപുരവാതിലും മുകളിലത്തെ നിലയിൽ കൊട്ടുപുരയെ (ഉത്സവ വേളകളിൽ ഡ്രം അടിക്കുന്ന ഒരു ഹാൾ) മൂടുന്ന തടി പാതകളും കാണപ്പെടുന്നു. ക്ഷേത്രത്തിനുചുറ്റും ചതുരാകൃതിയിലുള്ള ഒരു മതിൽ, ക്ഷത്ര-മഡില്ലുക എന്നറിയപ്പെടുന്നു. കവാടങ്ങൾ മുതൽ ക്ഷേത്രത്തിലെ എല്ലാ ആരാധനാഭാഗങ്ങളും ഇതിനകത്ത് ഉൾക്കൊള്ളുന്നു. പ്രധാന ശ്രീകോവിലിലേക്ക് നയിക്കുന്ന ക്ഷേത്ര ഗോപുരത്തിന്റെ അച്ചുതണ്ടിലാണ് ലോഹം പൂശിയ കൊടിമരം അല്ലെങ്കിൽ ദ്വജസ്തംഭം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിൽ എന്നറിയപ്പെടുന്ന പ്രധാന മന്ദിരത്തിൽ പ്രധാന പ്രതിമ സ്ഥിതിചെയ്യുന്നു. അഞ്ച് പടികളുള്ള ഒരു പടിക്കെട്ട്‌ വഴി കയറുന്ന ഒരൊറ്റ വാതിലുള്ള ഉയർന്ന സ്ഥലം ആണിത്. വാതിലുകളുടെ ഇരുവശത്തും ദ്വാരപാലകർ എന്ന സംരക്ഷകദേവന്മാരുടെ പ്രതിമകളും കാണപ്പെടുന്നു[6].

വൃത്താകൃതിയിലുള്ള പ്രധാന ഘടനയിൽ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച അടിത്തറ, ലാറ്ററൈറ്റ് കൊണ്ട് നിർമ്മിച്ച തറയ്‌ക്കുമേലെയുള്ള മുകൾഭാഗം, ടെറോകോട്ട ടൈൽ കൊണ്ട് നിർമ്മിച്ച കോണാകൃതിയിലുള്ള മേൽക്കൂരയും അതിനെ മരകൊണ്ടുള്ള ഒരു ഘടനയും അകത്ത് നിന്ന് പിന്തുണയ്ക്കുന്നു. മധ്യ ശ്രീകോവിൽ താഴ്ന്ന ഉയരത്തിൽ നാഗദൈവങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇരിക്കുന്ന ഭാവത്തിൽ മംഗലദേവിയെ ധാരപത്രയായി ചിത്രീകരിച്ചിരിക്കുന്നു. പ്രതിമയുടെ ഇടതുവശത്ത് ഒരു ചെറിയ ലിംഗവും സ്ഥിതിചെയ്യുന്നു. [7][8] ആധുനിക കാലത്ത്, പാരമ്പര്യ ട്രസ്റ്റിമാരാണ് ക്ഷേത്രം പരിപാലിക്കുകയും ചെയ്യുന്നത്. ദിവസവും രാവിലെ 6 മുതൽ 10 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും ക്ഷേത്രം തുറന്നിരിക്കുന്നു.

ഉത്സവങ്ങൾ

[തിരുത്തുക]
പ്രമാണം:Chariot of mangaladevi temple.jpg
Chariot of Mangaladevi
വഹ്നി

ഒമ്പത് ദിവസങ്ങളി���ും നടത്തുന്ന പ്രത്യേക പൂജകൾക്കുള്ള സമയമാണ് നവരാത്രി (ദസറ). ഏഴാം ദിവസം മംഗളദേവി ദേവിയെ ചണ്ഡിക (അല്ലെങ്കിൽ മരിക്കാമബ) ആയും എട്ടാം ദിവസം മഹാ സരസ്വതിയായും ആരാധിക്കുന്നു. ഒൻപതാം ദിവസം മഹാനവമി എന്നും അറിയപ്പെടുന്നു. ആ ദിവസം ദേവിയെ വാഗ്‌ദേവിയായി ആരാധിക്കുകയും ആയുധ പൂജ നടത്തുകയും ചെയ്യുന്നു. എല്ലാ ആയുധങ്ങളും ഉപകരണങ്ങളും ആരാധിക്കപ്പെടുന്നു. കാരണം ദുർഗാദേവി ക്രൂര പിശാചുക്കളെ കൊന്ന ദിവസമായി ഇതിനെ അടയാളപ്പെടുത്തുന്നു. ചണ്ഡിക യാഗവും ഈ ദിവസം നടത്തുന്നു. ദസറയായി ആഘോഷിക്കുന്ന പത്താം ദിവസം രഥോത്സവയിൽ ധാരാളം ഭക്തർ പങ്കെടുക്കുന്നു. അലങ്കരിച്ച ദേവിയെ രഥത്തിൽ കയറ്റി കട്ടിയുള്ള കയറുകളാൽ മർനാമിക്കട്ടയിലേക്ക് കടന്നു പോകുന്ന ഘോഷയാത്രയിൽ വലിച്ചിഴച്ചുകൊണ്ട് പോകുന്നു. അവിടെ ദേവിയും ഷാമി വൃക്ഷവും (Prosopis cineraria) ആരാധിക്കപ്പെടുന്നു.[9]

അവലംബം

[തിരുത്തുക]
  1. Kameshwar, G. (2004). Tulu tales: a soota chronicle. Rupa & Co. p. 8. ISBN 978-81-291-0427-4.
  2. Venkataraya Narayan Kudva (1972). History of the Dakshinatya Saraswats. Samyukta Gowda Saraswata Sabha. p. 260.
  3. Temple India. Vivekananda Prakashan Kendra. 1981. p. 160.
  4. 4.0 4.1 Atmashraddhananda, Swami (2015). A Pilgrimage to Western Ghats Temples - Karnataka. Lulu Press, Inc. pp. 87–88. ISBN 9781312918191.[പ്രവർത്തിക്കാത്ത കണ്ണി]
  5. Sewell, Robert (1882). Lists of the Antiquarian Remains in the Presidency of Madras, Volume 1. E. Keys. p. 234.
  6. Cultural Heritage of Kerala. Kerala, India: DC Books. 2008. p. 139. ISBN 9788126419036.
  7. R., Krishnamurthy (21 May 2015). "In the lap of the Western Ghats". The Hindu. Retrieved 23 August 2015.
  8. Subodh Kapoor, ed. (2002). The Indian Encyclopaedia: Kamli-Kyouk Phyu. Vol. 13. Genesis Publishing Pvt Ltd. p. 3963. ISBN 9788177552577.
  9. "Rathotsava at Mangaladevi draws large crowd". Mangalorean. 21 March 2009. Archived from the original on 2016-02-27. Retrieved 23 August 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മംഗളദേവി_ക്ഷേത്രം&oldid=3962368" എന്ന താളിൽനിന്ന് ശേഖരിച്ചത്