Jump to content

ഭർട്ടി ഖേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bharti Kher
ജനനം1969 (വയസ്സ് 55–56)
London, England
വിദ്യാഭ്യാസംNewcastle Polytechnic
ജീവിതപങ്കാളി(കൾ)Subodh Gupta
വെബ്സൈറ്റ്bhartikher.com
The Skin Speaks a language not its own(2006)

ഒരു ഇന്ത്യൻ സമകാലീനമായ കലാകാരിയാണ് ഭർട്ടി ഖേർ (ജനനം:1969). ശില്പി, ചിത്രകാരി എന്നീ നിലകളിലവർ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലെ സ്ത്രീകൾ അലങ്കാരത്തിനായി നെറ്റിയിൽ അണിയുന്ന ബിന്തിയിലും (പൊട്ട്) അവർക്ക് അറിയപ്പെടുന്ന സംഭാവനകളുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1969-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ജനിച്ച ഭർട്ടി ഖേർ [1] 1991-ൽ ന്യൂകാസ്റ്റിൽ പോളിടെക്നികിൽ നിന്നാണ് ചിത്രരചനയിൽ ബിരുദം നേടിയത്. 23 വയസ്സുള്ളപ്പോൾ അവർ ഇന്ത്യയിലെ ന്യൂഡൽഹിയിലെത്തുകയും ഇവിടെ സ്ഥിരതാമസമാകുകയും തുടർന്ന് കലാപ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്തുവരുന്നു. [2] [3]ഇന്ത്യൻ സമകാലീന കലാകാരനായ സുബോധ് ഗുപ്തയെയാണ് ഭർട്ടി വിവാഹം ചെയ്തത്. പരമ്പരാഗത കലയായ ബിന്തി നിർമ്മാണത്തിൽ ഖേർ ഒരു പുതിയ കാഴ്ചപ്പാട് നല്കുകയും മൃഗങ്ങളുടെയും മറ്റും ശില്പങ്ങൾ, ചുമർച്ചിത്രങ്ങൾ എന്നിവ കൂടുതൽ ആകർഷകമുള്ളതാക്കുകയും ചെയ്തു.[4]

പുരസ്കാരങ്ങൾ

[തിരുത്തുക]
വർഷം പുരസ്കാരം
2015 Chevalier dans l'Ordre et des Lettres (Knight of the Order of Arts and Letters)
2010 ARKEN ആർട്ട് പ്രൈസ്
2007 YFLO വുമൺ അച്ചീവർ ഓഫ് ദ ഈയർ
2003 ദ സൻസ്കൃതി അവാർഡ്

അവലംബം

[തിരുത്തുക]
  1. Gallery, Saatchi. "Bharti Kher - Artist's Profile - The Saatchi Gallery". www.saatchigallery.com. Retrieved 2018-03-03.
  2. Bharti Kher, ARKEN Museum of Modern Art Archived 28 June 2014 at the Wayback Machine.
  3. Rastogi & Karode, Akansha & Roobina (2013). Seven Contemporaries. New Delhi: Kiran Nadar Museum of Art. pp. 76–95. ISBN 978-81-928037-2-2.
  4. Asia Pacific Triennial online
"https://ml.wikipedia.org/w/index.php?title=ഭർട്ടി_ഖേർ&oldid=4100436" എന്ന താളിൽനിന്ന് ശേഖരിച്ചത്