Jump to content

ഭീഷ്മപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീഷ്മപർവ്വം

കുരുക്ഷേത്രയുദ്ധം ആദ്യദിനം അർജ്ജുനനു ഭഗവാൻ കൃഷ്ണൻ ���ീതോപദേശം ചെയ്യുന്നു-ചിത്രം
പർവ്വം ആറാമത്തേത്
അദ്ധ്യായങ്ങൾ 118
പദ്യങ്ങൾ 7884
പേരിനു പിന്നിൽ കുരുക്ഷേത്രയുദ്ധത്തിലെ ആദ്യപത്തുനാൾ കൗരവ സർവ്വസൈന്യാധിപൻ ഭീഷ്മപിതാമഹനായിരുന്നു. ഈ പർവ്വത്തിൽ ആദ്യ പത്തുനാൾ വിവരിക്കുന്നു.
പ്രധാന അദ്ധ്യായങ്ങൾ ഗീതോപദേശം
കുരുക്ഷേത്രയുദ്ധം (ഒന്നു മുതൽ പത്തു ദിനം)
ശരശയ്യ

മഹാഭാരതത്തിലെ 18 പർവ്വങ്ങളിൽ ആറാമത് വരുന്നതാണ് ഭീഷ്മപർവ്വം. ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം വർണ്ണിക്കുന്നത് ഭീഷ്മപർവ്വത്തിലാണ്. കൗരവസേനയുടെ സർവ്വസേനാധിപനായി ഭീഷ്മരായിരുന്നു ഈ ദിവസങ്ങളിൽ പടനയിച്ചത്, അതിനാൽ ഭീഷ്മപർവ്വം എന്നു ഗ്രന്ഥകർത്താവ് പേരു കൊടുത്തു.[1] ഭീഷ്മപർവ്വത്തിൽ 118 അദ്ധ്യായങ്ങളും 7884 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനന് നൽകുന്ന ഉപദേശങ്ങളുടെ ഒരു സമാഹാരമായ ഭഗവദ്ഗീത ഈ പർവ്വത്തിലാണ്.

അവലംബം

[തിരുത്തുക]
  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ഭീഷ്മപർവ്വം&oldid=3523766" എന്ന താളിൽനിന്ന് ശേഖരിച്ചത്