Jump to content

ഭഗവതി ചരൺ വോഹ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bhagwati Charan Vohra
ജനനം(1904-07-04)4 ജൂലൈ 1904
മരണം28 മേയ് 1930(1930-05-28) (പ്രായം 25)
സംഘടന(കൾ)Hindustan Socialist Republican Association, Naujawan Bharat Sabha
പ്രസ്ഥാനംIndian independence movement
ജീവിതപങ്കാളി(കൾ)Durgawati Devi
കുട്ടികൾSachindra Vohra

ഒരു പ്രത്യയശാസ്ത്രജ്ഞൻ, സംഘാടകൻ, പ്രഭാഷകൻ, പ്രചാരകൻ എന്നിവയായിരുന്ന ഭഗവതി ചരൺ വോഹ്റ (1904 ജൂലൈ 4 - 28 മേയ് 1930) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു.

വിപ്ലവ ജീവിതം

[തിരുത്തുക]

1921 -ൽ സത്യാഗ്രഹ പ്രസ്ഥാനത്തിൽ ചേരാൻ വോഹ്റ കോളേജുപേക്ഷിച്ചു. പ്രക്ഷോഭം അവസാനിച്ചതിനുശേഷം അദ്ദേഹം ലാഹോറിലെ നാഷണൽ കോളേജിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ അദ്ദേഹം വിപ്ലവപ്രസ്ഥാനത്തിലേക്ക് തിരിയുകയായിരുന്നു. ഭഗത് സിംഗ് , സുഖ് ദേവ് എന്നിവരോടൊപ്പം റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മാതൃകയിൽ ഒരു പഠനയാത്ര ആരംഭിച്ചു.

വോഹ്റ നല്ല വായനക്കാരനായിരുന്നു. അദ്ദേഹം പ്രവർത്തിച്ച സംഘടനകളുടെ പ്രവർത്തനവേഗതയിൽ ബൗദ്ധിക പ്രത്യയശാസ്ത്രത്തെ സ്വാധീനിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു. ജാതി മുൻധാരണകളാൽ സ്വാധീനിക്കപ്പെടുകയും ഹിന്ദു-മുസ്ലീം ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് തത്ത്വങ്ങൾ ഉപയോഗിച്ചു ദരിദ്രരുടെ ഉന്നമനത്തിനും അദ്ദേഹം ശ്രമിച്ചു.

1926- ൽ നൗജവാൻ ഭാരത് സഭാ വിപ്ലവ സംഘടന രൂപീകരിച്ചപ്പോൾ അദ്ദേഹം സംഘടനയുടെ പ്രചാരണ സെക്രട്ടറിയായി നിയമിതനായി. [1] 1928 ഏപ്രിൽ 6 ന്, വോഹ്റയും ഭഗത്സിങ്ങും നൗജവാൻ ഭാരത് സഭയുടെ മാനിഫെസ്റ്റോ തയ്യാറാക്കി. സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഏകമാർഗ്ഗമെന്ന നിലയിൽ, "സേവനം, കഷ്ടപ്പാടുകളും, ത്യാഗവും" എന്ന മുദ്രാവാക്യമായി യുവ ഇൻഡ്യക്കാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

1928 സെപ്തംബറിൽ നിരവധി വിപ്ലവകാരികൾ ദില്ലിയിലെ ഫിറോസ്ഷ കോട്ല ഗ്രൗണ്ടിൽ കണ്ടുമുട്ടി. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്.എസ്.ആർ.എ.) ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പുന: സംഘടിപ്പിച്ചു. വോഹ്റയെ പ്രോപഗണ്ട സെക്രട്ടറിയായി നിയമിക്കുകയും HSRA മാനിഫെസ്റ്റോ തയ്യാറാക്കുകയും ചെയ്തു. അത് കോൺഗ്രസിന്റെ ലാഹോർ സെഷന്റെ സമയത്ത് വിതരണം ചെയ്യപ്പെട്ടു. [2] ജെ.പി. സോണ്ടേഴ്സ് കൊല്ലപ്പെടുകയും, സിംഗ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ അസംബ്ളി ഹാളിൽ ബോംബുകൾ എറിയുകയും ചെയ്തു.

ബോംബിൻറെ തത്ത്വചിന്ത 1929 -ൽ അദ്ദേഹം ലാഹോറിലെ നമ്പർ 69, കാശ്മീർ ബിൽഡിംഗ് മുറി വാടകക്കെടുത്ത് ഒരു ബോംബ് ഫാക്ടറിയായി ഉപയോഗിച്ചു. 1929 ഡിസംബർ 23 നു വൈസ്രോയി ലോർഡ് ഇർവിൻ സഞ്ചരിച്ചിരുന്ന ഡൽഹി-ആഗ്ര റെയിൽവേ ലൈനിൽ ട്രെയിൻ സ്ഫോടനം നടത്തുകയും ചെയ്തു. വൈസ്രോയി അപകടത്തിൽ നിന്നും രക്ഷപെട്ടു. മഹാത്മാ ഗാന്ധി 'ദ കൾട്ട് ഓഫ് ബോംബ്' എന്ന ഗ്രന്ഥത്തിലൂടെ വിപ്ലവപ്രവർത്തനത്തെ അപലപിക്കാൻ ശ്രമിച്ചു.

ഗാന്ധിയുടെ ലേഖനത്തിനു മറുപടിയായി വോറ ആസാദുമായി കൂടിയാലോചിച്ച് ദ ഫിലോസഫി ഓഫ് ബോംബ് എന്ന ഒരു ലേഖനം എഴുതി. അതിൽ മുന്നോട്ട് വരാൻ യുവാക്കളെ അദ്ദേഹം ക്ഷണിച്ചു.

1930 മേയ് 28 ന് രവി നദീതടത്ത് ഒരു ബോംബ് പരീക്ഷിക്കുന്നതിനിടെ ലാഹോറിൽ വച്ച് വോഹ്റ മരിച്ചു. [3]ലാഹോർ ഗൂഢാലോചനാ കേസിൽ വിചാരണയ്ക്കിടെ സിംഗിനെയും മറ്റുള്ളവരെയും രക്ഷിക്കുന്നതിന് ഉപകരണം ആവശ്യമായിരുന്നുവെങ്കിലും ടെസ്റ്റിന്റെ സമയത്ത് അത് പൊട്ടിത്തെറിക്കുകയായിരുന്നു. അദ്ദേഹത്തിന് മാരകമായ മുറിവേൽക്കുകയും ചെയ്തു.

വോഹ്റയുടെ ഭാര്യയും മകൻ സച്ചീന്ദ്ര വോറയും അതിജീവിച്ചു.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mittal, S.K.; Habib, Irfan (September 1979). "Towards Independence and Socialist Republic: Naujawan Bharat Sabha: Part One". Social Scientist. 8 (2): 18–29. doi:10.2307/3516698. JSTOR 3516698.
  2. Tapinder Pal Singh Aujla. "Shaheed Bhagat Singh". Shahidbhagatsingh.org. Retrieved 2 January 2013.
  3. Firth, Colin; Arnove, Anthony (2012-09-13). The People Speak: Democracy is not a Spectator Sport. Canongate Books. ISBN 9780857864475.
"https://ml.wikipedia.org/w/index.php?title=ഭഗവതി_ചരൺ_വോഹ്റ&oldid=2865348" എന്ന താളിൽനിന്ന് ശേഖരിച്ചത്