Jump to content

ബർഖദ് ആബ്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർഖദ് ആബ്ദി
ബർഖദ് ആബ്ദി, 2013
ജനനം (1985-04-10) ഏപ്രിൽ 10, 1985  (39 വയസ്സ്)
ദേശീയതയു.എസ്.
കലാലയംമിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടൻ, സംവിധായകൻ, നിർമ്മാതാവ്
സജീവ കാലം2011–തുടരുന്നു

ഒരു സൊമാലി-അമേരിക്കൻ നടനാണ് ബർഖദ് ആബ്ദി(ജനനം: 10 ഏപ്രിൽ 1985). ആദ്യമായി അഭിനയിച്ച ക്യാപ്റ്റൻ ഫിലിപ്സ് എന്ന ചിത്രത്തിലൂടെ നിരൂപകശ്രദ്ധയും അന്താരാഷ്ട്രപ്രശസ്തിയും നേടി[1]. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അക്കാഡമി അവാർഡ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ്, ഗോൾഡൻ ഗ്ലോബ് എന്നിവക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച സഹനടനുള്ള ബാഫ്റ്റ പുരസ്ക്കാരം നേടുകയും ചെയ്തു[2].

ആദ്യകാലജീവിതം

[തിരുത്തുക]

1985-ൽ സൊമാലിയയിലെ മൊഗാദിഷുവിൽ ജനിച്ച ആബ്ദിയുടെ കുട്ടിക്കാലം യെമനിൽ ആയിരുന്നു[3]. 1999-ൽ, തന്റെ 14-ആം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിങ്ങ് പഠിച്ചു. ചലച്ചിത്രമേഖലയിൽ എത്തുന്നതിന് മുൻപ് ലിമോസിൻ ഡ്രൈവറായും ഗുമസ്തനായും ഡിസ്ക് ജോക്കിയായും ജോലി നോക്കിയിരുന്നു[4][5].

അഭിനയജീവിതം

[തിരുത്തുക]

2013-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ ഫിലിപ്സ് ആണ് ആദ്യചിത്രം. ഇതിൽ സൊമാലി കടൽകൊള്ളക്കാരനായ അബ്ദുവാലി മുസെ ആയി വേഷമിട്ടു. ഈ ചിത്രത്തിന് നിരവധി പുരസ്ക്കാരങ്ങളും നാമനിർദ്ദേശങ്ങളും നേടിയതോടെ ആബ്ദി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. നിരവധി സംഗീത ആൽബങ്ങളുടെ ദൃശ്യസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇയാൽക്ക ഹാഫദ (Cayaalka Xaafada)എന്ന ചിത്രം സംവിധാനം ചെയ്യുന്നു.

പുരസ്ക്കാരങ്ങൾ

[തിരുത്തുക]

ക്യാപ്റ്റൻ ഫിലിപ്സ് എന്ന ചിത്രത്തിന് മാത്രമായി താഴെ പറയുന്ന പുരസ്ക്കാരങ്ങളും ഒട്ടനവധി നാമനിർദ്ദേശങ്ങളും ബർഖദ് ആബ്ദിക്ക് ലഭിക്കുകയുണ്ടായി.

  • മികച്ച സഹനടനുള്ള ബാഫ്റ്റ പുരസ്ക്കാരം
  • മികച്ച സഹനടനുള്ള ബ്ലാക്ക് റീൽ പുരസ്ക്കാരം
  • ബ്ലാക്ക് റീൽ ബ്രേക്ക് ത്രൂ പെർഫോമൻസ് പുരസ്ക്കാരം
  • കാപ്രി ബ്രേക്ക് ഔട്ട് ആക്റ്റർ അവാർഡ്
  • മികച്ച സഹനടനുള്ള ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (രണ്ടാം സ്ഥാനം)
  • മികച്ച സഹനടനുള്ള ഡാലസ്-ഫോർട്ട് വർത്ത് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (മൂന്നാം സ്ഥാനം)
  • മികച്ച സഹനടനുള്ള ഇൻഡ്യാനാ ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം
  • മികച്ച സഹനടനുള്ള ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ പുരസ്ക്കാരം
  • മികച്ച സഹനടനുള്ള നാഷണൽ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം (മൂന്നാം സ്ഥാനം)

അവലംബം

[തിരുത്തുക]
  1. "ബർഖദ് ആബ്ദി ഓൺ ഹിസ് ന്യൂ ഫൗണ്ട് ഫെയിം". ബി.ബി.സി. ഫെബ്രുവരി 10, 2014. Retrieved ഫെബ്രുവരി 23, 2014.
  2. "ബാഫ്റ്റ 2014". ദി ഗാർഡിയൻ. ഓഗസ്റ്റ് 9, 2013. Retrieved ഓഗസ്റ്റ് 9, 2013.
  3. "Production Notes". The Walt Disney Company Nordic. Retrieved 19 October 2013.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-17. Retrieved 2014-02-23.
  5. NATL golden globes retrieved 11 January 2013

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബർഖദ്_ആബ്ദി&oldid=3972330" എന്ന താളിൽനിന്ന് ശേഖരിച്ചത്