ബോംബെ ജിംഖാന സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | South Mumbai, Maharashtra, India |
സ്ഥാപിതം | 1890 |
ഇരിപ്പിടങ്ങളുടെ എണ്ണം | 15,000 (but has held up to 50,000) |
ഉടമ | Bombay Municipal Corporation |
ശില്പി | Claude Batley |
പ്രവർത്തിപ്പിക്കുന്നത് | Bombay Gymkhana |
പാട്ടക്കാർ | Indian Rugby Team Local Clubs |
End names | |
n/a | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ഏക ടെസ്റ്റ് | December 15, 1933: India v England |
As of August 12 2015 Source: Bombay Gymkhana Ground, Cricinfo |
ബോംബെ ജിംഖാന 1875-ഇലാണ് സ്ഥാപിക്കപ്പെട്ടത്. ബോംബെ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജിംഖാനകളിൽ ഒന്നാണ് ഇത്.ഇത് ദക്ഷിണ മുംബൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് ബ്രിട്ടീഷ്‌കാർക്ക് മാത്രമായിട്ടാണ് തുടങ്ങിയത്. ഇംഗ്ലീഷ് ആർക്കിടെക്റ്റ് ആയ ക്ലോഡ് ബാറ്റ്ലി ആണ് രൂപകൽപന ചെയ്തത്.ആസാദ് മൈദാനത്തിന്റെ തെക്കേ അറ്റത്താണ് ജിംഖാന സ്ഥിതി ചെയ്യുനത്. മൈദാനം തന്നെ പാട്ടത്തിനെടുത്ത സ്ഥലത്താണ്. ത്രികോണ ആകൃതിയിൽ ആണ് ഈ സ്ഥലം. ഇതിന്റെ തെക്കേ അറ്റം വി.എസ.എൻ.എൽ. കെട്ടിടത്തെ അഭിമുഖീകരിച്ച് ഇരിക്കുന്നു. തെക്കേ അറ്റത്തു നിന്നും ഇരു വശങ്ങളിലേയ്ക്ക് തുടങ്ങുന്ന റോഡുകൾ എം.ജി. റോഡും എച്. സോമൽ റോഡും ആകുന്നു. ചർച്ച്ഗേറ്റും വിക്ടോറിയ റെർമിനസും തമ്മിൽ ബന്ധിപ്പിക്കുന്ന കുറുക്കുവഴി അതിർത്തിയായിട്ടുണ്ട്.
കായിക വിനോദങ്ങൾ
[തിരുത്തുക]രണ്ടു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് നീളമുള്ള ഒരു കെട്ടിടം ആണ്. ഇതിൽ ലോബി, ടേബിൾ ടെന്നീസ് കോർട്ട്, ബാട്മിന്റ്ടൻ കോർട്ട്, ഭോജനശാല, വിശ്രമസ്ഥലം എന്നിവ ഉണ്ട്. ഈ കെട്ടിടത്തിനും റോഡിനും ഇടയിൽ വിശാലമായ ഒരു മൈദാനം ആണ്. ഈ പ്രത്യേക ക്ലബ്ബിൽ അംഗത്വം ലഭിക്കുക വളരെ ദുഷ്കരം ആണ്.
ഇവിടെ തണുപ്പുകാലത്ത് ക്രിക്കറ്റും മഴക്കാലത്ത് രഗ്ബിയും ഫുട്ബോളും കളിക്കുന്നു. പഴയകാലത്തെ ബോംബെ പെന്റാന്ഗുലർ ക്രിക്കറ്റ് കളികളുടെ പ്രധാന കേന്ദ്രം ഇത് ആയിരുന്നു. 1933 ഡിസംബർ 15-ന് ഇന്ത്യയുടെ പ്രഥമ ടെസ്റ്റ് ക്രിക്കറ്റ് കളി ഇവിടെയാണ് നടന്നത്. സി.കെ. നായുഡു ആയിരുന്നു കാപ്റ്റൻ. സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയിലാണ് ടിക്കറ്റുകൾ വിറ്റത്. അമ്പതിനായിരം ആൾക്കാരെ ഇരുത്താൻ വേണ്ടി താൽക്കാലിക ഇരിപ്പിടങ്ങൾ ഉണ്ടാക്കി. ലാലാ അമർനാഥിൻറെ സെഞ്ച്വറി വളരെ പ്രസിദ്ധമാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നല്ല ഇന്നിങ്ങ്സുകളിൽ ഒന്നായിരുന്നു ഇത്. 1937-ൽ ബോര്ബോൺ സ്റ്റേഡിയം നിലവിൽ വന്നതോടെ പ്രധാനപ്പെട്ട കളികളൊന്നും ഇവിടെ നടക്കാതായി.1996-ലെ ലോകകപ്പിൽ ഇന്ത്യയോട് മത്സരിക്കുന്നത്തിനു മുന്പ് ഓസ്ട്രേലിയൻ ടീം ഇവിടെയാണ് തയ്യാറെടുത്തത്. 2004-ൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വനിതാ ടീമുകൾ ഇവിടെയാണ് അന്തർദേശീയ ഏകദിനം കളിച്ചത്. 2010-ൽ ഐ.പി.എൽ. മത്സരത്തിനു മുമ്പ് മുംബൈ ഇന്ത്യൻസ് ഇവിടെ പരിശീലന മത്സരം കളിച്ചു. പിന്നീട് ലോകകപ്പിന്കാ തയ്യാറെടുക്കാൻ കാനഡ ടീം ബോംബെ ജിംഖാന ടീമുമായി ഇവിടെ ഒരു മത്സരം കളിച്ചിരുന്നു.ദേശീയ റഗ്ബി മത്സരം ഇവിടെ നടത്തുന്നു. അടുത്തെടെ ശ്രീലങ്കയും മറ്റ് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളുമായും ഇവിടെ കളികൾ നടന്നിരുന്നു. ദേശീയ അന്തർദേശീയ സ്ക്വാഷ് ടൂർണമെന്റുകളും ഇവിടെ നടത്തിയിട്ടുണ്ട്.തെക്കേ ഭാഗത്ത് നീന്തൽ കുളവും അനുബന്ധ സൗര്യങ്ങളും ഇവിടെ ലഭ്യമാണ്.കുറച്ച് വർഷങ്ങൾ മുമ്പ് വരെ പുരുഷന്മാർക്ക് മാത്രമേ ഇവിടെ അംഗത്വം കൊടുത്തിരുന്നുള്ളൂ. 2000-ആം വർഷത്തോടെ സ്ത്രീകൾക്കും ഇവിടെ ചേരാം എന്നായി.
Test cricket
[തിരുത്തുക]Team (A) | Team (B) | Winner | Margin | Year |
---|---|---|---|---|
ഇന്ത്യഇന്ത്യ | ഇംഗ്ലണ്ട്ഇംഗ്ലണ്ട് | ഇംഗ്ലണ്ട്ഇംഗ്ലണ്ട് | ഒൻപത് വിക്കറ്റിന് | 1933 |