ബെൽജിയൻ മെലിനോയ്‌സ്
ബെൽജിയൻ മെലിനോയ്‌സ് | |||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Other names | (Chien de Berger Belge) Mechelaar Mechelse Herder Mechelse Scheper Pastor Belga Malinois | ||||||||||||||||||||||||
Origin | ബെൽജിയം | ||||||||||||||||||||||||
| |||||||||||||||||||||||||
| |||||||||||||||||||||||||
Dog (domestic dog) |
ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഒരു ശ്വാനവർഗമാണ് ബെൽജിയൻ മെലിനോയ്‌സ്. ലോകരാജ്യങ്ങളിലെ പ്രധാന കമാൻഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ് ഇവ.
പ്രത്യേകത
[തിരുത്തുക]വലിയ മൂക്കും തലയുമാണ് ബെൽജിയൻ മെലിനോയ്‌സിന്റെ പ്രത്യേകത. 66 സെ മീ വരെ ഉയരവും 32 കിലോയോളം ഭാരവുമുണ്ടാകും. ഘ്രാണശേഷിയിൽ മുമ്പന്മാരായ ഇവ ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനും സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും വിദഗ്ദ്ധരാണ്. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങൾക്ക് വിവരം നൽകുക.
ലോകരാജ്യങ്ങളിലെ കമാൻഡോ സംഘങ്ങളിൽ
[തിരുത്തുക]ഏതു കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയിലും മികവുകാട്ടാനുള്ള കഴിവുള്ള ഇവ ലോകരാജ്യങ്ങളിലെ പ്രധാന കമാൻഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ്. വൈറ്റ് ഹൗസ് കാമ്പസിന്റെ സുരക്ഷയ്ക്കായി യു.എസ് സീക്രട്ട് സർവീസ് ഈ ശ്വാനസംഘത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.[1]
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയുടെ ദേശീയ സുരക്ഷാസേന (എൻ.എസ്.ജി) യുടെ ശ്വാനപ്പടയിലും ഇവയെ ഉപയോഗപ്പെടുത്തുന്നു.[2]'കെ-9' എന്ന പേരിലാണ് പന്ത്രണ്ടംഗ ശ്വാനപ്പട എൻ.എസ്.ജി ഭീകരവിരുദ്ധദൗത്യങ്ങൾക്കായി ഉപയോഗപ്പടുത്തുന്നത്.[3] 2020ലെ പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബെൽജിയൻ മെലിനോയ്‌സ് ഇനത്തിൽപ്പെട്ട ലില്ലിയെന്ന പോലിസ് നായയെ പ്രയോജനപ്പെടുത്തിയിരുന്നു. പത്ത് മാസം പ്രായമുളള ലില്ലിയെന്ന പോലിസ് നായയാണ് മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.[4]
പ്രശസ്തി
[തിരുത്തുക]2011-ൽ പാകിസ്താനിലെ ആബട്ടാബാദിൽ ഉസാമ ബിൻലാദന്റെ ഒളിത്താവളം കണ്ടെത്തുന്നതിൽ യു.എസ് നേവി സീൽസിനെ സഹായിച്ചതോടെയാണ് ബെൽജിയൻ മെലിനോയ്‌സ് വിഭാഗം അന്താരാഷ്ട്രതലത്തിൽ പ്രശസ്തമാകുന്നത്.
അവലംബം
[തിരുത്തുക]- ↑ "ഉസാമയുടെ ഒളിത്താവളം കണ്ടെത്തിയ ശ്വാനസംഘം ഇനി എൻ.എസ്.ജിക്കൊപ്പവും". www.mathrubhumi.com. Archived from the original on 2014-10-27. Retrieved 27 ഒക്ടോബർ 2014.
- ↑ "NSG inducts dog breed that sniffed out Osama Bin Laden's hideout in Pakistan". October 26, 2014.
- ↑
Schmidt, Michael S. (September 21, 2014). "White House May Check Tourists Blocks Away". nytimes.com. The New York Times. Retrieved October 27,, 2014.
At all times, there are several muzzled Belgian Malinois on the White House grounds, officials said.
{{cite web}}
: Check date values in:|accessdate=
(help); Italic or bold markup not allowed in:|publisher=
(help) - ↑ "രാജമലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ". തേജസ്സ്. Aug 9, 2020. Archived from the original on 2020-08-10. Retrieved Aug 11, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)
അധിക വായനയ്ക്ക്
[തിരുത്തുക]- Belgian Malinois (Comprehensive Owner's Guide) (Comprehensive Owner's Guide Kennel Club), written by Robert Pollet, published by Kennel Club Books; Limited edition (November 30, 2005), 160 pages, ISBN 1-59378-650-6
- The Malinois (Paperback), written by Jan Kaldenbach, published by Detselig Enterprises; 1st edition (June 15, 1997) 94 pages, ISBN 1-55059-151-7
- Belgian Malinois Champions, 1996–2002, written by Jan Linzy, published by Camino E E & Book Co. (October 2003), 121 pages, ISBN 1-55893-126-0
- Hartnagle-Taylor, Jeanne Joy; Taylor, Ty (2010). Stockdog Savvy. Alpine Publications. ISBN 978-1-57779-106-5.