ഫ്രാൻസിസ് ടി. മാവേലിക്കര
പ്രശസ്ത മലയാള നാടകകൃത്താണ് ഫ്രാൻസിസ് ടി. മാവേലിക്കര (ജനനം 1960 - ). കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങിയ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ കേരള സർക്കാരിന്റെ, നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാനാനും, കേരള സംഗീത നാടക അക്കാദമി എക്സിക്കുട്ടീവ് അംഗവുമാണ് ഫ്രാൻസിസ് ടി.മാവേലിക്കര
കഴിഞ്ഞ കാലത്തെ സമരങ്ങളെയും, അടിമത്തത്തിൽ നിന്നുമുള്ള മോചനത്തെയും, സ്വാതന്ത്ര്യബോധത്തിലേക്ക് തൊഴിലാളിയെ എത്തിച്ച പ്രസ്ഥാനങ്ങളെയും, മനുഷ്യരെയും, ചരിത്രത്തെയും, ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പ്രസിദ്ധമായ ദ്രാവിഡവൃത്തം എന്ന നാടകം രചിച്ചതെന്ന് ഇദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1960-ൽ മാവേലിക്കരയിലാണ് ഇദ്ദേഹം ജനിച്ചത്.[2]
1982-ൽ കെ.പി.എ.സി. സുലോചനയുടെ സംഘത്തിനുവേണ്ടി നാടകമെഴുതിക്കൊണ്ടാണ് ഇദ്ദേഹം നാടകരചനാരംഗത്ത് പ്രവേശിച്ചത്. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം തുടങ്ങിയ സംഘങ്ങൾക്ക് ഇദ്ദേഹം നാടകമെഴുതുന്നുണ്ട്.[2]
കൃതികൾ
[തിരുത്തുക]- നാടകങ്ങൾ
- ദ്രാവിഡവൃത്തം[1]
- ഭാഗപത്രം (ഇത് വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി[3] എന്ന പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്).[4]
- ഉണ്ണിയാർച്ച[5]
- കടൽക്കിഴവൻ[5]
- സ്വപ്നമാളിക[5]
- രാഷ്ട്രപിതാവ്[6]
- ചലച്ചിത്രങ്ങൾ
പുരസ്കാരങ്ങൾ
[തിരുത്തുക]- അബ്രഹാം, ഒറ്റമരത്തണൽ എന്നീ നാടകങ്ങളുടെ രചനയ്ക്ക് സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം - 2014
- കേരള സാഹിത്യ അക്കാദമി പുരസ്കാരം[2]
- സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച നാടകരചനയ്ക്കുള്ള അവാർഡ് (1997ൽ സമാവർത്തനം, 1999ൽ അയൽക്കൂട്ടം, 2000ൽ അദ്ധ്യാപിക എന്നീ നാടകങ്ങൾക്ക് ലഭിച്ചു)[2]
- 2001-ൽ അബുദാബി ശക്തി അവാർഡ്[2]
- കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ് മികച്ച നാടകത്തിനു നൽകുന്ന അവാർഡ്[2]
- ഇ.എം.എസ് സാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ അവാർഡ്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ദ്രാവിഡവൃത്തം (നാടകം)". പുഴ.കോം. Archived from the original on 2019-12-20. Retrieved 30 മാർച്ച് 2013.
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 "ഫ്രാൻസിസ് ടി. മാവേലിക്കര". പുഴ.കോം. Archived from the original on 2012-10-08. Retrieved 30 മാർച്ച് 2013.
- ↑ 3.0 3.1 3.2 "ഫ്രാൻസിസ് ടി മാവേലിക്കര രചിച്ച മലയാളം സിനിമകളുടെ പട്ടിക". Retrieved 30 മാർച്ച് 2013.
- ↑ "പകരം വയ്ക്കാൻ ആളില്ലാത്ത മഹാനടൻ: ഫ്രാൻസിസ് ടി. മാവേലിക്കര". മംഗളം. 25 സെപ്റ്റംബർ 2012. Retrieved 30 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 5.0 5.1 5.2 "പ്രകാശ പൂർണമായ നാടകവർഷം". മെട്രോവാർത്ത. 1 ജനുവരി 2012. Retrieved 30 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഫ്രാൻസിസ് ടി മാവേലിക്കരയുടെ മഹാത്മാഗാന്ധി". മലയാളം. 17 ഒക്റ്റോബർ 2011. Archived from the original on 2013-09-21. Retrieved 30 മാർച്ച് 2013.
{{cite news}}
: Check date values in:|date=
(help) - ↑ "ഫ്രാൻസിസ് ടി മാവേലിക്കര". എം.3.ഡി.ബി. Retrieved 30 മാർച്ച് 2013.
- ↑ "ഫ്രാൻസിസ് ടി. മാവേലിക്കര". മലയാളസംഗീതം. Retrieved 30 മാർച്ച് 2013.