ഫലകം:2011/ഓഗസ്റ്റ്
ദൃശ്യരൂപം
|
- മുല്ലപ്പെരിയാറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ പദ്ധതി രേഖ ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കേരളത്തിന് സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിർദ്ദേശം[1].
- രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വധശിക്ഷ വിധിച്ച പ്രതികളുടെ ശിഷ നടപ്പാക്കൽ എട്ട് ആഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു[2].
- കാമലീറ്റ ജെറ്റർ ലോകത്തിലെ ഏറ്റവും വേഗംകൂടിയ വനിത[3].
- രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള അധികാരം തനിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത[4].
- കായിക രംഗത്തെ മികവിനുള്ള അർജുന അവാർഡ് പ്രീജ ശ്രീധരന് രാഷ്ട്രപതി പ്രതിഭ പാട്ടീൽ സമ്മാനിച്ചു[5].
- ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം അഴിച്ചു പണിയണമെന്ന് അണ്ണാ ഹസാരെ[6].
- ഐറിൻ ചുഴലിക്കൊടുങ്കാറ്റിൽ നാലു മരണം[7].
- ജനലോക്പാൽ ആവശ്യപ്പെട്ട് അണ്ണാ ഹസാരെ പന്ത്രണ്ട് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു[8].
- മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷാറഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്[9].
- ലോക്പാൽ ബില്ലിനു വേണ്ടിയുള്ള പോരാട്ടം പകുതി ജയിച്ചെന്ന് അണ്ണാ ഹസാരെ[10].
- കേരളത്തിൽ ഒരു രൂപ അരി പദ്ധതിക്ക് തുടക്കം[11].
- അഫ്ഗാനൻ അതിർത്തിയിലുണ്ടായ താലിബാൻ ആക്രമണത്തിൽ 25 പാക് സൈനികർ കൊല്ലപ്പെട്ടു[12].
- ഐറിൻ ചുഴലിക്കൊടുങ്കാറ്റ് ശക്തിപ്രാപിച്ചതോടെ ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു[13].
- ലോക്പാൽ ബില്ലിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖർജി[14].
- ലോക്പാൽ ബിൽ ചർച്ച ശനിയാഴ്ച പാർലമെന്റിൽ[15].
- ജപ്പാൻ പ്രധാനമന്ത്രി നാവോട്ടോ കാൻ രാജിവെച്ചു[16].
- രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ സെപ്തംബർ ഒൻപതിന്[17].
- അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഐറിൻ ചുഴലിക്കൊടുങ്കാറ്റ് വീശി[18].
- സ്വാശ്രയ മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി[19].
- ആപ്പിൾ കമ്പനിയുടെ സി.ഇ.ഒ. ആയിരുന്ന സ്റ്റീവ് ജോബ്സ് (ചിത്രത്തിൽ) രാജിവെച്ചു[20]. ടിം കുക്കിനെ പുതിയ സി.ഇ.ഒ. ആയി നിയമിച്ചു
- മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ (ചിത്രത്തിൽ) അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു[21].
- 80 രാജ്യങ്ങളിൽ നിന്നുള്ള 2700 ശസ്ത്രജ്ഞരുടെ 10 വർഷം നീണ്ട പഠന ഫലമായി ഭൂമിയിൽ 87 ലക്ഷം ജീവിവർഗ്ഗങ്ങളുണ്ടെന്നു കണ്ടെത്തൽ.
- അന്നാ ഹസാരെ സംഘം തയ്യാറാക്കിയ ലോക്പാൽ ബില്ലിന്റെ പുതിയ കരട് കേന്ദ്രസർക്കാരിന് കൈമാറി[22].
- 2ജി സ്പെക്ട്രം ലൈസൻസുകൾ ലേലം ചെയ്യാതെ അനുവദിച്ചതിൽ സർക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ പ്രധാനമന്ത്രി മൻമോഹൻസിങിനെ സാക്ഷിയായി വിസ്തരിക്കണമെന്ന് മുൻമന്ത്രി എ. രാജ[23].
- അമേരിക്കയുടെ കിഴക്കൻതീരത്ത് റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനം[24].
- ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കുന്നതിനുള്ള വിമത പോരാളികളുടെ പോരാട്ടത്തിൽ 400 ഓളം മരണം സംഭവിച്ചെന്ന് ദേശീയ ടെലിവിഷൻ ചാനലായ അൽഅറബിയ.
- ലിബിയയിൽ കേണൽ മുഅമ്മർ അൽ ഖദ്ദാഫിയുടെ നാല് പതിറ്റാണ്ട് നീണ്ട ഭരണത്തിന് അവസാനം കുറിച്ചതായും ഭരണകേന്ദ്രമായ ട്രിപ്പോളി നഗരം പിടിച്ചെടുത്തതായും വിമതസൈന്യം[25].
- അനധികൃത ഇരുമ്പയിരു ഖനന ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ കുടുംബത്തിനെതിരെ ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തു[26].
- കേരളത്തിലെ എൻജിനിയറിങ് കോളജുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ തുടരാൻ കേരള ഹൈക്കോടതി അനുമതി നൽകി[27].
- ആന്ധ്ര നിയമസഭയിലെ 26 കോൺഗ്രസ് എം. എൽ. എ. മാർ രാജിവെച്ചു[28].
- ലോക്പാൽ ബില്ലുകൊണ്ടു മാത്രം രാജ്യത്തെ അഴിമതി പൂർണമായി തടയാനാകില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്[29].
- തൃശ്ശൂർ ജില്ലയിലെ വിയ്യൂർ,കോലഴി, ചെമ്പൂത്തറ, പട്ടിക്കാട് പ്രദേശങ്ങളിൾ റിക്ടർ സ്കെയിലിൽ 2.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭപ്പെട്ടു[30].
- ലോക്പാൽ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്[31].
- 21 ഇന്ത്യക്കാരുമായി ഒമാൻ തീരത്ത് നിന്നും യാത്ര തിരിച്ച എണ്ണക്കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി[32].
- ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപ സുരക്ഷിതത്വം ഉറപ്പാക്കുവാൻ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി കെ.എം. മാണി[33].
- പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റി[34].
- ജന ലോക്പാൽ ബിൽ നടപ്പിലാക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും ഇന്ത്യയുടെ പുരോഗതിയ്ക്കായുള്ള പ്രക്ഷോഭമാണ് താൻ നയിക്കുന്നതെന്നും അന്നാ ഹസാരെ [35].
- തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ അനുവദിക്കരുതെന്ന ആവശ്യവുമായി തിരുവിതാംകൂർ രാജകുടുംബം സുപ്രീംകോടതിയിൽ[36].
- പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ മുസ്ലീം ആരാധനാലയത്തിലുണ്ടായ സ്ഫോടനത്തിൽ 30 മരണം[37].
- മലയാള ചലച്ചിത്ര സംഗീതസംവിധായകനായിരുന്ന ജോൺസൺ (ചിത്രത്തിൽ) അന്തരിച്ചു[38].
- കൊൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സെന്നിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം രാജ്യസഭ പാസാക്കി[39].
- ദേശീയഗാനത്തിലെ സിന്ധ് പ്രയോഗത്തിനെതിരെ പൊതുതാൽപര്യ ഹർജി സ്വീകരിച്ച ബോംബെ ഹൈക്കോടതി കേന്ദ്രസർക്കാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു [40].
- സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി റദ്ദാക്കി.
- അന്നാ ഹസാരെയുടെ അറസ്റ്റ് രാജ്യത്ത് സമാധാനം നിലനിർത്താനെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്[41].
- കുരിയാർകുറ്റി - കാരപ്പാറ അഴിമതിക്കേസിൽ നിന്ന് മന്ത്രി ടി.എം ജേക്കബിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കി[42].
- നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ അന്നാ ഹസാരെയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു[43].
- നേപ്പാൾ പ്രധാനമന്ത്രി രാജിവെച്ചു[44].
- ഇറാഖിലെ വിവിധ നഗരങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 66 മരണം[45].
- അഴിമതിക്കെതിരായുള്ള അന്നാ ഹസാരെയുടെ ഉപവാസ സമരത്തിന് ഡെൽഹി പൊലീസ് അനുമതി നിഷേധിച്ചു[46].
- സർക്കാർ ഓഫിസുകളിലെ കാര്യനിർവഹണ കാലതാമസം ഒഴിവാക്കുന്നതിനായി സേവനാവകാശം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി[47].
- ഇന്ത്യൻ റെയിൽവേ ഡീസലിന് പകരം എൽ.എൻ.ജി. ഇന്ധനമാക്കാൻ ഒരുങ്ങുന്നു[48].
- ഇന്ത്യയിലെ എല്ലാ സ്പോർട്സ് ഫെഡറേഷനുകളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ കായിക ബില്ലിന് കേന്ദസർക്കാർ രൂപം നൽകും[49].
- പുല്ലുമേട് ദുരന്ത അന്വേഷണക്കമ്മീഷന്റെ കരട് റിപ്പോർട്ട് തയാറായി[50].
- അമ്പത്തിയൊമ്പതാമത് നെഹ്രുട്രോഫി ജലോത്സവത്തിൽ ദേവാസ് ചുണ്ടൻ ജേതാക്കളായി[51].
- ജനിതകസാരമായ ഡി.എൻ.എ. യിൽ കൃത്രിമപദാർഥമുള്ള ലോകത്തെ ആദ്യ ജീവിയെ സൃഷ്ടിച്ചതായി കേംബ്രിജ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ[52].
- വൈറസ് രോഗമായ എയിഡ്സ് ഭേദമാക്കാനുള്ള മരുന്ന് കണ്ടെത്തിയതായി അമേരിക്കയിലെ മസാച്യുസെറ്റ്സ് സർവകലാശാലയിലെ ഗവേഷകർ[53].
- കോഴിക്കോട് സ്ഫോടനക്കേസിലെ പ്രതികളായ തടിയന്റവിട നസീറിനും ഷഫാസിനും പ്രത്യേക എൻ.ഐ.എ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു[54].
- കേരളത്തിൽ ഭൂമിക്ക് നിശ്ചയിച്ച ന്യായവിലയിൽ 40 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ ആലോചന[55].
- അനധികൃതസ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലൻസ് അന്വേഷണം[56].
- ലണ്ടൻ കലാപത്തിൽ ഇതു വരെ നാലു മരണം[57].
- പുതിയ ലോക്പാൽ ബിൽ വേണമെന്ന് അന്നാ ഹസാരെ[58].
- കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി[59].
- ചെങ്കോട്ട ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു[60].
- മൂന്നു ദിവസമായി ഉത്തര ലണ്ടൻ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ട കലാപം സമീപ നഗരങ്ങളിലേക്കും പടരുന്നു[61].
- ആദർശ് ഫ്ലാറ്റ്സമുച്ചയം പൊളിക്കേണ്ടതില്ലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) ശുപാർശചെയ്തു[62].
- മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു[63].
- വ്യാജ ഏറ്റുമുട്ടൽ നടത്തുന്ന പോലിസുകാരെ തൂക്കിക്കൊല്ലണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു[64].
- പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിചേർക്കേണ്ടതില്ലെന്ന വിജിലൻസിന്റെ തുടരന്വേഷണ റിപ്പോർട്ട് പ്രത്യേക കോടതി തള്ളി[65].
- ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ ഏകീകരിക്കുവാൻ ആസൂത്രണക്കമ്മീഷൻ സമിതി രൂപീകരിച്ചു[66].
- സമീപ കാലത്ത് നിരവധി അപകടങ്ങൾക്കു കാരണമായ മിഗ് 21 യുദ്ധ വിമാനങ്ങൾ 2017 മുതൽ പൂർണ്ണമായും ഒഴിവാക്കുമെന്ന് ഇന്ത്യൻ വ്യോമസേന[67].
- ചൊവ്വ ഗ്രഹത്തിലെ നീർച്ചാലുകളുടെ ചിത്രം നാസ പുറത്തു വിട്ടു[68].
- കേരളത്തിൽ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നു[69]. കേന്ദ്ര സർക്കാർ മുൻ വർഷം നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അനുബന്ധ ചട്ടങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തിയാണ് പുതുക്കിയ നിയമം നടപ്പാക്കുന്നത്.
- നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം രാത്രി 12.52 മുതൽ 2.32 വരെ ദൃശ്യമായി[70].
- കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദഗൗഡ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു[71].
- ഭൂമിക്ക് 400 കോടി വർഷം മുൻപ് രണ്ടു ചന്ദ്രന്മാർ ഉപഗ്രഹങ്ങളായി ഉണ്ടായിരുന്നതായി കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ[72].
- ലോക്പാൽ ബിൽ:ലോക്സഭയിൽ അവതരിപ്പിച്ചു; അന്നാ ഹസാരെ ബില്ലിന്റെ പകർപ്പ് കത്തിച്ചു.[73].
- എൻഡോസൾഫാൻ രാജ്യവ്യാപകമായി നിരോധിക്കേണ്ടെതില്ലെന്നും കേരളത്തിലും കർണാടകയിലും മാത്രം നിരോധനം മതിയെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്[74].
- കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സദാനന്ദ ഗൗഡ എം.പി.യെ ബി.ജെ.പി. നിയമസഭാകക്ഷിയോഗം തിരഞ്ഞെടുത്തു[75].
- ഇരുമ്പയിരു ഖനന അഴിമതിക്കേസിൽ കർണ്ണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി[76].
- കേരളത്തിൽ സേവനാവകാശ നിയമം പ്രബാല്യത്തിൽ വരുത്തുവാനുള്ള പ്രാഥമിക ചർച്ചകൾ ഇന്ന് മന്ത്രിസഭയിൽ[77].
- കേരളത്തിലെ ജില്ലകൾ തിരിച്ചുള്ള പ്രഥമ പരിസ്ഥിതി ഉച്ചകോടിയ്ക്ക് ഇന്നു തുടക്കം[78].
- മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും[79].
- ഭൂമിക്കുപുറത്ത് ആദ്യമായി ഓക്സിജന്റെ സ്വതന്ത്ര തന്മാത്രകൾ ശാസ്ത്രജ്ഞർ കണ്ടെത്തി[80].
- ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്റെ വിചാരണ നാളെ മുതൽ കൈറോയിലെ പോലീസ് അക്കാദമിയിൽ.
- അമേരിക്കൻ ഗവൺമെന്റിന്റെ വായ്പാ പരിധി വർദ്ധിപ്പിക്കുവാൻ അനുവാദം നൽകുന്ന ചരിത്ര ബിൽ യു.എസ് ഹൗസ് പാസാക്കി[81].
- കാസർകോട്ടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം എൻഡോസൾഫാനല്ലെന്നും എൻഡോസൾഫാന്റെ നിരോധനം ആവശ്യമില്ലെന്നും കേന്ദ്ര കൃഷി മന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി[82].
- കേരളത്തിലെ സ്കൂളുകളിൽ ഓണപ്പരീക്ഷ പുനഃസ്ഥാപിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാരം മെച്ചപ്പെടുത്തൽ മോണിറ്ററിങ് സമിതി തീരുമാനിച്ചു[83].
- അന്യസംസ്ഥാന ലോട്ടറിക്കേസുകൾ അന്വേഷിക്കുന്ന സി.ബി.ഐ.ക്ക് ഇതുസംബന്ധിച്ച ഫയലുകൾ കേരളാ ലോട്ടറി വകുപ്പ് കൈമാറി[84].
- മെഡിക്കൽ, എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലവരിപ്പണം വാങ്ങി വിദ്യാർഥി പ്രവേശനം നടത്തിയാൽ ഒരു കോടി രൂപ വരെ പിഴ ചുമത്തണമെന്ന റിപ്പോർട്ട് പാർലമെൻററി സമിതി രാജ്യസഭയിൽ സമർപ്പിച്ചു[85].
- കേരളത്തിനു മാത്രമായി ദേശീയ പാതയിൽ ഈടാക്കുന്ന ടോൾ നിരക്കിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പി.സി.ജോഷി[86].
അവലംബം
[തിരുത്തുക]- ↑ "മാധ്യമം ഓൺലൈൻ". Retrieved 31 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 30 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 28 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "ടെക്ക്രഞ്ച് വെബ്സൈറ്റ്". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 26 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 24 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 24 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 21 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 20 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 19 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 ഓഗസ്റ്റ് 2011.
- ↑ "ദേശാഭിമാനി ഓൺലൈൻ". Retrieved 18 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 16 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 16 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 16 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 16 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 15 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 14 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 14 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 14 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 13 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 10 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 9 ഓഗസ്റ്റ് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 9 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 8 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 7 ഓഗസ്റ്റ് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 7 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 6 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 5 ഓഗസ്റ്റ് 2011.
- ↑ "മനോരമ ന്യൂസ്". Retrieved 5 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 5 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 5 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 4 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മാനോരമ ന്യൂസ്". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മാനോരമ ന്യൂസ്". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 3 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 2 ഓഗസ്റ്റ് 2011.
- ↑ "മാധ്യമം ഓൺലൈൻ". Retrieved 2 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2 ഓഗസ്റ്റ് 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 1 ഓഗസ്റ്റ് 2011.