Jump to content

പ്ലാസ്റ്റിക് ബാങ്ക് നോട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്ലാസിറ്റിക് ബാങ്ക് നോട്ട് , പോളിമർ കറൻസി (polymer currency, plastic bank note )എന്നും അറിയപ്പെടുന്നു. കടലാസ്സിനു പകരം പോളിമറുകൾ , വിശിഷ്യ biaxially oriented polypropylene ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന കറൻസികളാണ് പ്ലാസിക് നോട്ടുകൾ.പരമ്പരാഗത കടലാസ്സുകളിൽ സാധ്യമാകാത്ത അനവധി സുരക്ഷാ ക്രമീകരണങ്ങൾ അടങ്ങിയിരിക്കുന്നതും ധാരാളം കാലം ഈട് നിൽക്കുന്നതുമാണ് പോളിമർ കറൻസികൾ. മെറ്റാമെറിക് ഇങ്ക് (metameric inks) എന്ന മഷി സംവിധാനമാണ് സുരക്ഷ നൽകുന്നത്. ധാരാളം കാലം ഈട് നിൽക്കുന്നതിനാൽ പാരിസ്ഥിതിക അഘാതവും, ഉല്പാദന/വിതരണ ചെലവും ഗണ്യമായി കുറയുന്നു എന്നതും പോളിമർ കർൻസിയുടെ ശ്രേഷ്ഠതയാണ്.

A R$10.00 (ten reais) polymer Brazilian banknote released in April 2000 as a special edition commemorating the country's 500th anniversary.

ഉപയോഗം

[തിരുത്തുക]

ആസ്ട്രേലിയ ആണ് ആദ്യമായി പോളിമർ കറൻസി പരീക്ഷിച്ച രാജ്യം. 1988ൽ രാജ്യത്തിന്റെ ഇരുനൂറാം വാർഷിക ആഘോഷ വേളയിലാണ് ലോകത്തിൽ ആദ്യമായി ഒരു പ്ലാസിറ്റിക് ബാങ്ക് നോട്ട് ഇറങ്ങുന്നത്. 1996ൽ ആസ്ട്രേലിയ പൂർണ്ണമായും പോളിമറിലേക്ക് മാറി.

സമ്പൂർണ്ണ പ്ലാസിക് നോട്ടൂകൾ അച്ചടിക്കുന്ന രാജ്യങ്ങൾ

[തിരുത്തുക]
  1. ആസ്ട്രേലിയ
  2. ബ്രൂണയ്
  3. കാനഡ
  4. ന്യൂസിലാണ്ട്
  5. പൊപ്പ ന്യൂ ഗിനിയ
  6. റൊമാനിയ
  7. സിംഗപ്പൂർ
  8. കുവൈറ്റ്
  9. വിയ്റ്റനാം

പോളിമർ കറൻസി നിലവിലുള്ള മറ്റ് രാജ്യങ്ങൾ

[തിരുത്തുക]
  1. യു.കെ
  2. കേപ്പ് വെർദെ
  3. ചിലി
  4. ഗാംബിയ
  5. നിക്കരാഗ്വ
  6. ട്രിനിഡാഡ് ആൻഡ് ടൊബാഗൊ
  7. മാൽഡീവ്സ്
  8. നേപ്പാൾ