പ്രേമലത അഗർവാൾ
പ്രേമലത അഗർവാൾ | |
---|---|
ജനനം | 1963 |
ദേശീയത | ഇന്ത്യ |
തൊഴിൽ | പർവ്വതാരോഹക |
അറിയപ്പെടുന്നത് | സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ,എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത |
ജീവിതപങ്കാളി(കൾ) | വിമൽ അഗർവാൾ |
കുട്ടികൾ | രണ്ട് പെൺമക്കൾ |
മാതാപിതാക്ക(ൾ) | രാമവതർ ഗാർഗ് , |
പുരസ്കാരങ്ങൾ | പത്മശ്രീ,ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡ് |
ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് പ്രേമലത അഗർവാൾ (ജനനം: 1963)[1] ,[2] പർവതാരോഹണ മേഖലയിലെ ഈ നേട്ടങ്ങൾക്ക് 2013 ൽ ഇന്ത്യാ ഗവൺമെന്റ് അവർക്ക് പത്മശ്രീയും 2017 ൽ ടെൻസിങ് നോർഗേ ദേശീയ സാഹസിക അവാർഡും നൽകി [3],[4]. 2011 മെയ് 20 ന്, 48 വയസ് പ്രായമുള്ളപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുകയും ഇത് കീഴടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന് അർഹയാകുകയും ചെയ്തു [5] ,[6]. പിന്നീട് ജമ്മു കശ്മീർ സ്വദേശിയായ സംഗീത സിന്ധി ബഹൽ 2018 ൽ 53 ആം വയസ്സിൽ എവറസ്റ്റ് കീഴടക്കി ഈ റെക്കോർഡ് മറികടന്നു[7] .ഝാർഖണ്ഡ് സംസ്ഥാനത്ത് നിന്ന് എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന നേട്ടവും പ്രേമലത അഗർവാൾ കരസ്ഥമാക്കി
നമ്പർ | ചിത്രം | കൊടുമുടി | ഉയരം | ഭൂഖണ്ഡം | കീഴടക്കിയ വർഷം |
---|---|---|---|---|---|
1 | എവറസ്റ്റ് | 8,848 മീ (29,029 അടി) | ഏഷ്യ | മെയ് 20 , 2011 | |
2 | അകൊൻകാഗ്വ | 6,961 മീ (22,838 അടി) | തെക്കേ അമേരിക്ക | ഫെബ്രുവരി 10, 2012 | |
3 | ഡെനാലി | 6,194 മീ (20,322 അടി) | വടക്കേ അമേരിക്ക | മെയ് 23 , 2013 | |
4 | കിളിമഞ്ചാരോ | 5,895 മീ (19,341 അടി) | ആഫ്രിക്ക | ജൂൺ 6 , 2008 | |
5 | എൽബ്രസ് | 5,642 മീ (18,510 അടി) | യൂറോപ്പ് | ഓഗസ്റ്റ് 12 , 2012 | |
6 | വിൻസൺ മാസിഫ് | 4,892 മീ (16,050 അടി) | അന്റാർട്ടിക്ക | ജനുവരി 5 , 2013 | |
7 | പുങ്കക് ജയാ | 4,884 മീ (16,024 അടി) | ഓസ്ട്രേലിയ | ഒക്ടോബർ 22 , 2013 |
സ്വകാര്യജീവിതം
[തിരുത്തുക]പടിഞ്ഞാറൻ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ ബിസിനസുകാരനായ രാമവതർ ഗാർഗ് ആണ് പിതാവ് .മുതിർന്ന പത്രപ്രവർത്തകയായ വിമൽ അഗർവാളിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺ മക്കൾ ആണ് . പ്രേമലത ഇപ്പോൾ ടാറ്റാ സ്റ്റീലിനൊപ്പം ജോലിചെയ്യുന്നു. ജംഷദ്‌പൂരിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ ജുഗ്‌സലായി പട്ടണത്തിലാണ് ഇപ്പോൾ താമസിക്കുന്നത്.
കൂടുതൽ കാണുക
[തിരുത്തുക]എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഇന്ത്യക്കാർ
അവലംബം
[തിരുത്തുക]- ↑ "Premlata scales seven summits -". www.timesofindia.indiatimes.com.
- ↑ "Premlata scales seven summits -". wwww.thehindu.com.
- ↑ "Padma Shree for Premlata Agarwal -". www.dashboard-padmaawards.gov.in. Archived from the original on 2022-05-16. Retrieved 2019-09-19.
- ↑ "Tenzing Norgay National Adventure Award in 2017 for Premlata Agarwal -". www.pib.gov.in.
- ↑ "48-year-old Premlata Agarwal becomes oldest Indian woman to scale Mt Everest -". indianexpress.com.
- ↑ "48-year-old Premlata Agarwal- Mother of two becomes oldest Indian woman to climb Mount Everest-". indianexpress.com.
- ↑ "53-year-old Sangeeta Sindhi Bahl, a former Miss India finalist in 1985, became the oldest Indian woman to scale world's highest peak Mt Everest -". indianexpress.com.
- ↑ "Premlata Agarwal- seven-summits climbing details -". www.indianexpress.com.