പ്രാചീന ഈജിപ്ഷ്യൻ മൂർത്തികൾ
ദൃശ്യരൂപം
പ്രാചീന മൂർത്തികൾ അഥവാ പുരാതന ഈജിപ്റ്റിലെ ദൈവങ്ങളെ ചുറ്റിപ്പറ്റിയാണ് അവിടുത്തെ ചരിത്രാതീതകാലമതങ്ങളുടെ അന്തഃസത്ത പരുവപ്പെട്ടത്. ദൈവങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെയോ പ്രതിഭാസങ്ങളെയോ പ്രതിനിധാനം ചെയ്തിരുന്നു. ഈ ദേവതകളെ സന്തുഷ്ടരാക്കാൻ ആചാരങ്ങൾ പിന്തുടരുന്നതിലൂടെയും , കാഴ്ചനൈവേദ്യങ്ങൾ സമർപ്പിക്കുന്നതിലൂടെയും പ്രകൃതിശക്തികൾ തങ്ങളെ ഉപദ്രവിക്കുകയില്ലെന്ന് അവർ കരുതിപ്പോന്നു. ഈജിപ്തിന്റെ രൂപീകരണത്തിനു ശേഷം, ഫറവോകളാണ് ഈ ദൈവങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ ആചാരാനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്നത്.