Jump to content

പ്രശാന്ത് പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശാന്ത് പിള്ള
ജനനം (1981-09-08) 8 സെപ്റ്റംബർ 1981  (43 വയസ്സ്)
ഉത്ഭവംപൂനെ, മഹാരാഷ്ട്ര
തൊഴിൽ(കൾ)സംഗീതസംവിധാനം, ംമ്യൂസിക്ക് പ്രോഗ്രാമർ, ബാന്റ് ലീഡർ, ഗാനരചയിതാവ്
ഉപകരണ(ങ്ങൾ)പെർക്കുഷിയൻസ്, പിയാനോ
വർഷങ്ങളായി സജീവം2000 – മുതൽ

പ്രശാന്ത് പിള്ള (ജനനം: 8 സെപ്തംബർ 1981) ഒരു ഇന്ത്യൻ സംഗീത സംവിധായകൻ ആണ്.

ആദ്യകാല ജീവിതം

[തിരുത്തുക]

ചെന്നൈയിൽ നിന��നും സൗണ്ട് എഞ്ചിനീയറിംഗിൽ ബിരുധം നേടിയ ശേഷം എ ആർ റഹ്മാന്റെ ശിക്ഷണത്തിൽ പരിശീലനം നേടി. അതിന് ശേഷം പൂനയിലേക്ക് താമസം മാറി, പിന്നീട് പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സംഗീത സംവിധാനം നിർവഹിച്ചു. 2004ൽ ടെലിവിഷനു വേണ്ടിയും റേഡിയോയ്ക്ക് വേണ്ടിയും ജിംഗിൾസ് കമ്പോസ് ചെയ്യാനുള്ള അവസരം ലഭിക്കുകയും അത് ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു. 2007ൽ ബെജോയ് നമ്പ്യാർ സംവിധാനം ചെയ്ത് റാഹു എന്ന ഹ്രസ്വചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചു.

സിനിമയും സംഗീതസംവിധാനവും

[തിരുത്തുക]

ലിജോ ജോസ് പെല്ലിശേരിയുടെ നായകൻ' എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. ഇന്ദ്രജിത്ത് സുകുമാരൻ, തിലകൻ, സിദ്ധിക്ക്, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പ്രശസ്ത സംഗീതസംവിധായകൻ എ ആർ റഹ്മാൻ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്.[1][2]

A.R.Rahman releasing Prashant Pillai's music – Nayakan OST

ചലച്ചിത്രം

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
നമ്പർ വർഷം സിനിമ ഭാഷ കുറിപ്പുകൾ
1 2010 നായകൻ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
2 2011 സിറ്റി ഓഫ് ഗോഡ് മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
3 2011 ശെയ്ത്താൻ ഹിന്ദി 7 പാട്ടുകൾ
4 2011 ബോംബെ മാർച്ച് 12 മലയാളം പശ്ചാത്തലസംഗീതം
5 2012 നിദ്ര മലയാളം പശ്ചാത്തലസംഗീതം
6 2012 നീ കൊ ഞാ ചാ മലയാളം പാട്ടുകൾ
7 2013 ഡേവിഡ് (തമിഴ്) / ഡേവിഡ് (ഹിന്ദി) ഹിന്ദി / തമിഴ് 3 പാട്ടുകൾ
8 2013 ആമേൻ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
9 2013 5 സുന്ദരികൾ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും ഇഷ എന്ന ഹ്രസ്വചിത്രത്തിന്
10 2013 സിക്സ്റ്റീൻ ഹിന്ദി 3 പാട്ടുകളും പശ്ചാത്തലസംഗീതവും
11 2013 ഇസ്സാക്ക് ഹിന്ദി പശ്ചാത്തലസംഗീതം
12 2013 സക്കറിയായുടെ ഗർഭിണികൾ മലയാളം പശ്ചാത്തലസംഗീതം
13 2013 എഴ് സുന്ദര രാത്രികൾ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
14 2014 മോസയിലെ കുതിരമീനുകൾ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
15 2014 മണിരത്നം മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
16 2014 മമച്യ ഗവല ജാവോ യാ മറാത്തി പാട്ടുകളും പശ്ചാത്തലസംഗീതവും
17 2015 ചന്ദ്രേട്ടൻ എവിടെയാ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
18 2015 ഡബിൽ ബാരൽ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
19 2015 റോക്ക്സ്റ്റാർ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
20 2016 വാസിർ ഹിന്ദി 1 പാട്ട്
21 2016 അനുരാഗ കരിക്കിൻ വെള്ളം മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
22 2017 അംഗമാലി ഡയറീസ് മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
23 2017 സഖാവ് മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
24 2017 കേശവ തെലുങ്ക് പശ്ചാത്തലസംഗീതം
25 2017 വാർണ്യത്തിൽ ആശങ്ക മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
26 2017 സോളോ മലയാളം / തമിഴ് 1 പാട്ടും പശ്ചാത്തലസംഗീതവും ( ബ്ലൈന്റ് എന്ന ഹ്രസ്വചിത്രത്തിന് )
27 2018 മുക്കബാസ് ഹിന്ദി പശ്ചാത്തലസംഗീതം
28 2018 ഈ. മ. യൗ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
29 2018 അന്ധ്ര മെസ് തമിഴ് പാട്ടുകളും പശ്ചാത്തലസംഗീതവും
30 2018 പടയോട്ടം മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
31 2018 ഫ്രഞ്ച് വിപ്ലവം മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
32 2019 ജെല്ലിക്കെട്ട് മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
33 2019 ഉണ്ട മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
34 2019 മറിയം വന്ന് വിളക്കൂതി മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
35 2019 സായാന്ന വാർത്തകൾ മലയാളം പാട്ടുകളും പശ്ചാത്തലസംഗീതവും
36 2019 മർജവാൻ ഹിന്ദി 1 പാട്ടും പശ്ചാത്തലസംഗീതവും
നമ്പർ വർഷം ചിത്രം ഭാഷ കുറിപ്പുകൾ
1 2007 റഹു മലയാളം
2 2012 കോൻ കമലേശ്വർ ഹിന്ദി പാട്ടുകളും പശ്ചാത്തലസംഗീതവും
3 2017 LAFS പശ്ചാത്തലസംഗീതം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2013 - ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2014 - മികച്ച സംഗീത സംവിധായകൻ – ആമേൻ[3]
  • 2013 – പ്രെസ്റ്റിജ് വനിതാ ഫിലിം അവാർഡ് - മികച്ച സംഗീത സംവിധായകൻ – ആമേൻ[4]

അവലംബം

[തിരുത്തുക]
  1. enotes: Sify reviews Malayalam film Nayakan
  2. enotes: Rediff reviews Malayalam film Nayakan
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-04. Retrieved 2019-03-01.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-07. Retrieved 2019-03-01.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_പിള്ള&oldid=3806360" എന്ന താളിൽനിന്ന് ശേഖരിച്ചത്