Jump to content

പോർട്രെയിറ്റ് ഓഫ് മരിയ അന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Portrait of María Anna
കലാകാരൻDiego Velázquez
വർഷം1630
MediumOil on canvas
അളവുകൾ58 cm × 44 cm (23 ഇഞ്ച് × 17 ഇഞ്ച്)
സ്ഥാനംMuseo del Prado, Madrid

1630-ൽ ഡീഗോ വെലാസ്ക്വസ് ചിത്രീകരിച്ച സ്പെയിനിലെ മരിയ അന്നയുടെ എണ്ണച്ചായ ഛായാചിത്രമാണ് പോർട്രെയിറ്റ് ഓഫ് മരിയ അന്ന. നേപ്പിൾസിൽ നിന്ന് സ്പെയിനിലേക്ക് മടങ്ങിയെത്തിയ വെലാസ്ക്വസ് നേപ്പിൾസിൽ മൂന്നുമാസം താമസിച്ച സമയത്താണ് ഈ ചിത്രം വരച്ചത്. ഓസ്ട്രിയയിലെ ഫെർഡിനാന്റ് മൂന്നാമനുമായുള്ള വിവാഹത്തിന് മുമ്പായി ഇത് അവരുടെ സഹോദരൻ സ്പെയിനിലെ ഫിലിപ്പ് നാലാമൻ അവരുടെ അഭാവത്തിൽ ഓർമ്മപ്പെടുത്തലായി സ്പെയിനിലേക്ക് കൊണ്ടുപോയിരുന്നു (Charles V, സ്പെയിനിലെ ചാൾസ് ഒന്നാമന്റെ കാലം മുതൽ സ്പാനിഷ് രാജാക്കന്മാരും അവരുടെ ബന്ധുക്കളും അവരുടെ വ്യക്തിത്വം മറ്റുള്ളവരെ കാണിക്കുന്നതും വിവാഹ ചർച്ചകളിൽ അവരുടെ രൂപം കാണിക്കുന്നതും അല്ലെങ്കിൽ അവരുടെ രൂപഭാവം പരസ്പരം ഓർമ്മിപ്പിക്കുന്നതും പതിവായിരുന്നു) മുൻ ഛായാചിത്രങ്ങളിലെന്നപോലെ, വെലസ്ക്വസ് തന്റെ വിഷയം ഇരുണ്ട പശ്ചാത്തലത്തിൽ ചിത്രം ആകർഷകമാക്കുന്നവിധത്തിൽ പച്ച സ്യൂട്ട്, ഗ്രേ റൂഫ്, മുടി എന്നിവയെല്ലാം സൂക്ഷ്‌മമായി വരച്ചുകാട്ടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Velázquez , exhibition catalog from The Metropolitan Museum of Art (fully available online as PDF), which contains material on this portrait (see index)