പൈക
പൈക | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | പാലാ |
ലോകസഭാ മണ്ഡലം | കോട്ടയം |
സമയമേഖല | IST (UTC+5:30) |
9°39′0″N 76°43′0″E / 9.65000°N 76.71667°E കോട്ടയം ജില്ലയിലെ പാലായ്ക്കും പൊൻകുന്നത്തിനും ഇടയിൽ പി.പി. റോഡിനു സമീപത്തുള്ള ഒരു ചെറിയ പ്രദേശമാണ് പൈക. ഈ പ്രദേശത്തെ മലഞ്ചരക്കു വ്യാപാരകേന്ദ്രം കൂടിയാണിത്. ദേശീയ തീർഥാടന കേന്ദ്രമായ ഭരണങ്ങാനത്തുനിന്നും 6 കി.മി ദൂരത്താണ് ഈ പ്രദേശം. ഞണ്ടുപാറ, കൊച്ചുകൊട്ടാരം, വല്ല്യകൊട്ടാരം, ഉരുളികുന്നം, വിളക്കുമാടം, ഇടമറ്റം എന്നിവയാണ് സമീപ പ്രദേശങ്ങൾ.
എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളുടെ സംഗമ ഭാഗത്തുള്ള ഈ പ്രദേശം പണ്ട് മുതൽക്കേ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. കൊട്ടച്ചേരി എന്നായിരുന്നു പൈകയുടെ പഴയ പേര്[അവലംബം ആവശ്യമാണ്]. പൂഞ്ഞാർ രാജാക്കന്മാരുടെ സമന്തരായ മീനച്ചിൽ കർത്താക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. പഴയ കാലത്തെ ആലപ്പുഴ -മധുര വ്യാപാരപാതയുടെ ഭാഗമായിരുന്നു ഇവിടം. റോമൻ ഭരണകാലത്തെ നാണയങ്ങൾ പൈകയുടെ പലഭാഗങ്ങളിലും നിന്ന് ലഭിച്ചത്[അവലംബം ആവശ്യമാണ്] ആ വ്യാപരപാതയുടെ പഴമയെക്കുറിക്കുന്നു. പണ്ട് അതിർത്തി കുറിച്ചിരുന്ന ഒരു ഇടവഴി നശിക്കപ്പെടാതെ ഇവിടെ നിലനില്പുണ്ട്. ചേരി പ്രദേശമായിരുന്ന ഈ പ്രദേശം പിൽക്കാലത്ത് ചന്തയും സൈനിക കേന്ദ്രവും മറ്റുമായിരുന്നു.കാലക്രമേണ സാമാന്യം ചെറിയ ഒരു ടൌൺ ആയി ഇവിടം മാറി.
പ്രധാന ആരാധനാലങ്ങൾ
[തിരുത്തുക]- ശ്രി ചാമുണ്ഡേശ്വരി ക്ഷേത്രം
- സെന്റ് ജോസഫ് ചർച്ച് പൈക
ഐശ്വര്യ ഗന്ധർവ്വ സ്വാമി ക്ഷേത്രം ഉരുളികുന്നം. കേരളത്തിലെ അപൂർവ്വമായ ഗന്ധർവ്വ പ്രതിഷ്ഠയുള്ള ക്ഷേത്രം പൈകയിൽ നിന്നും 3 കി.മീ. പടിഞ്ഞാറ് മാറി.ഉരുളികുന്നം ഗ്രാമത്തിലാണ്.
പൈക സെന്റ് ജോസഫ് പള്ളിയിലെ ഡിസംബറിൽ ആഘോഷിക്കുന്ന ജൂബിലി തിരുനാൾ ഇവിടുത്തെ ഒരു പ്രധാന ആഘോഷമാണ്.