പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ
പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ Government Model Higher Secondary School, Perinthalmanna | |
---|---|
വിലാസം | |
, 679322 | |
വിവരങ്ങൾ | |
മറ്റുള്ള പേരുകൾs | ബോയ്സ് സ്കൂൾ പെരിന്തൽമണ്ണ സർക്കാർ ഹൈസ്കൂൾ |
സ്കൂൾ തരം | സർക്കാർ |
ആപ്‌തവാക്യം | Education is wealth |
ആരംഭം | 1825 |
സ്കൂൾ ബോർഡ് | കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ ബോർഡ് |
സ്കൂൾ ജില്ല | മലപ്പുറം |
പ്രാദേശിക അധികാരി | പെരിന്തൽമണ്ണ നഗരസഭ |
അധികാരി | പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ |
സ്കൂൾ നമ്പർ | 04933 228 010 |
സ്കൂൾ കോഡ് |
|
പ്രിൻസിപ്പൽ | സുഹറ പി പി |
ഹെഡ്മാസ്റ്റർ | പ്രമനന്ദൻ |
ഗ്രേഡുകൾ | 5-12 |
ലിംഗം | സഹ വിദ്യാഭ്യാസം |
ഭാഷാ മീഡിയം | English, മലയാളം |
പൂർവ്വ വിദ്യാർത്ഥികൾ | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ അഥവാ ജിഎച്ച്എസ്എസ് പെരിന്തൽമണ്ണ (GMHSS PERINTHALMANNA) പെരിന്തൽമണ്ണയിലെ ഒരു സർക്കാർ സ്കൂളാണ്. പെരിന്തൽമണ്ണ നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി (യുപി) തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസം ഈ സ്കൂളിൽ ഉണ്ട്. കേരളത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാട് പഠിച്ച സ്കൂൾ എന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.
ചരിത്രം
[തിരുത്തുക]പെരിന്തൽമണ്ണയുടെ ചരിത്രത്തോളം തന്നെ പഴക്കവുമായി തലയുയർത്തി നിൽക്കുന്ന നിരവധി മഹാരഥന്മാർക്ക് അക്ഷരം പകർന്ന മഹത്തായ പാരമ്പര്യമുള്ള ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം 2015 സെപ്റ്റംബർ 5ന് ആഘോഷിച്ചു.
1865-ൽ റെയ്റ്റ് സ്കൂളായിട്ടാണ് ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചത് അന്ന് അങ്ങാടിപ്പുറം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെരിന്തൽമണ്ണ സ്ഥാനം പിടിച്ചത്. താലൂക്ക് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ആരംഭിച്ചത് ഇപ്പോഴത്തെ പെരിന്തൽമണ്ണ ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് പടിഞ്ഞാറുള്ള അല്ലി പട്ടാണിയുടെ വാടക കെട്ടിടത്തിലായിരുന്നു. പിന്നീട് താലൂക്ക് ആശുപത്രി ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോൾ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ മാർക്കറ്റിന്റെ മുൻഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. പിന്നീടിത് സെൻട്രൽ സ്കൂളായി മാറിയ സമയത്താണ് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്. 1917ൽ ലോവർ സെക്കന്ററി സ്കൂളായും 1918ൽ ഹൈസ്കൂളായും ഉയർത്തി.1921 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഹൈസ്കൂളായതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.
ഡിസ്ട്രിക്ട് ബോർഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ 1957ഒക്ടോബർ 1 മുതൽ ഇത്
പെരിന്തൽമണ്ണ ഗവ: ഹൈസ്കൂളായി മാറി. 1915ൽ സുവർണ്ണ ജൂബിലിയും 1940ൽ വജ്ര ജൂബിലിയും ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 7വർഷം വൈകി 1972ലാണ് നടത്തിയത്.
സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം വിവിധ ഘട്ടങ്ങളിൽ സർക്കാര് സഹായം,രക്ഷിതാക്കളുടെ സംഭാവന,പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന എന്നിവയിലൂടെ പൂർത്തീകരിച്ചതായിരുന്നു. 1991ൽ സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കന്ററി ലഭിച്ചു. 1997ൽ ഹയർ സെക്കന്ററി കൂടി ലഭിച്ചതോടെ സ്കൂൾ ഗവ: വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി മാറി.1998ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങളിൽ ഒരു ഭാഗം ഗേൾസ് ഹയർ സെക്കന്ററിക്കായി വിട്ടുകൊടുത്തു.1997ൽ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നിയന്ത്രണം പെരിന്തൽമണ്ണ നഗരസഭയിൽ നിക്ഷിപ്തമായി. ഇതോടെ ഭൗതിക സൗകര്യങ്ങളിലും, കെട്ടിടത്തിലും മികച്ച നേട്ടം കൈവരിക്കാനുമായി.
കഴിഞ്ഞ 150 വർഷത്തെ മഹത്തായ സേവനകാലയളവിൽ ഈ അക്ഷരമുറ്റത്തു നിന്ന് വിദ്യ നുകർന്നു പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്തികളുടെ വലിയൊരു സമ്പത്ത് സ്കൂളിനുണ്ട്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് ,ഇ.എം.എസ്. നമ്പൂതിരിപ്പാട് വി.ടി. ഭട്ടതിരിപ്പാട് , സി.ശങ്കരൻ നായർ, ചെറുകാട്, മങ്കട രവിവർമ്മ , കെ.കെ മുഹമ്മദ് ഷാഫി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹാന്മാർ ഇവിടെ നിന്നും വിദ്യ നേടി.