Jump to content

പൃഥ്വിരാജ് ചവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിഥിരാജ് ചവാൻ
മഹാരാഷ്ട്ര മുഖ്യമന്ത്രി
ഓഫീസിൽ
2010-2014
മുൻഗാമിഅശോക് ചവാൻ
പിൻഗാമിദേവേന്ദ്ര ഫഡ്നാവിസ്
മണ്ഡലംനിയമസഭ കൗൺസിൽ അംഗം
നിയമസഭാംഗം
ഓഫീസിൽ
2019-തുടരുന്നു, 2014-2019
മണ്ഡലംകരാഡ് സൗത്ത്
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-03-17) 17 മാർച്ച് 1946  (78 വയസ്സ്)
ഇൻഡോർ, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിസത്യശീല
��ുട്ടികൾ1 son & 1 daughter
As of 6 ജൂലൈ, 2022
ഉറവിടം: ഇന്ത്യകണ്ടൻറ് ബ്ലോഗ്

2010 മുതൽ 2014 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് പ്രിഥിരാജ് ചവാൻ. (ജനനം : 17 മാർച്ച് 1946) മൂന്ന് തവണ ലോക്സഭാംഗമായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവർത്തിച്ച പ്രിഥിരാജ് ചവാൻ നിലവിൽ 2014 മുതൽ നിയമസഭയിൽ കരാഡിനെ പ്രതിനിധീകരിക്കുന്നു.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

മുൻ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായിരുന്ന ദാജിസാഹീബിൻ്റെയും പ്രേമലയുടേയും മകനായി 1946 മാർച്ച് 17ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. മഹാരാഷ്ട്രയിലെ കരാഡിലുള്ള മുനിസിപ്പൽ മറാത്തി വെൽഫെയർ സ്കൂൾ, ഡൽഹിയിലുള്ള ന്യൂട്ടൺ മറാത്തി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രിഥിരാജ് ചവാൻ ബിർള ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിൽ നിന്ന് മെക്കാനിക്കൽ എൻജിനീറിംഗ് ബിരുദം നേടി. കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി ബിരുദം നേടിയ ശേഷം കുറച്ച് നാൾ അമേരിക്കയിൽ ഡിസൈൻ എൻജിനീയറായും ഡിഫൻസ് ഇലക്ട്രോണിക്സ് വകുപ്പിലും ജോലി നോക്കി.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ കരാഡിൽ നിന്ന് ജയിച്ചാണ് പൊതുരംഗപ്രവേശനം. പിന്നീട് തുടർച്ചയായി രണ്ട് തവണ ജയിച്ചെങ്കിലും 1999-ൽ പരാജയപ്പെട്ടു. രാജ്യസഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തിയ പ്രിഥിരാജ് ചവാൻ 2010 മുതൽ 2014 വരെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിരുന്നു.

പ്രധാന പദവികളിൽ

  • 1991 : ലോക്സഭാംഗം, കരാഡ് (1)
  • 1996 : ലോക്സഭാംഗം, കരാഡ് (2)
  • 1998 : ലോക്സഭാംഗം, കരാഡ് (3)
  • 2002-2004 : രാജ്യസഭാംഗം, (1)
  • 2004-2010 : രാജ്യസഭാംഗം, (2)
  • 2004-2010 : കേന്ദ്രമന്ത്രി, കാബിനറ്റ് വകുപ്പ്
  • 2010-2014 : മഹാരാഷ്ട്ര മുഖ്യമന്ത്രി
  • 2011-2014 : നിയമസഭ കൗൺസിൽ അംഗം
  • 2014 : നിയമസഭാംഗം, കരാഡ് സൗത്ത്(1)
  • 2019-തുടരുന്നു : നിയമസഭാംഗം, കരാഡ് സൗത്ത് (2)[5]

മഹാരാഷ്ട്ര മുഖ്യമന്ത്രി

[തിരുത്തുക]

2008 മുതൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന അശോക് ചവാൻ 2010-ൽ ആദർശ് ഫ്ലാറ്റ് അഴിമതിക്കേസിൽ ആരോപിതനായതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് പ്രിഥിരാജ് ചവാൻ ആദ്യമായി മുഖ്യമന്ത്രിയായത്.

2010 മുതൽ 2014 വരെ മുഖ്യമന്ത്രിയായിരുന്ന പ്രിഥിരാജ് 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വീതംവെപ്പിലുണ്ടായ കോൺഗ്രസ്-എൻ.സി.പി തർക്കത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[6]

അവലംബം

[തിരുത്തുക]
  1. "Former Maharashtra Chief ministers Ashok Chavan and Prithviraj Chavan win from Bhokar, Karad south - Mumbai Mirror" https://mumbaimirror.indiatimes.com/maharashtra-assembly-elections/news/former-maharashtra-chief-ministers-ashok-chavan-and-prithviraj-chavan-win-from-bhokar-karad-south/amp_articleshow/71741992.cms
  2. "Prithviraj Chavan wins South Karad seat in Maharashtra | Political Pulse News,The Indian Express" https://indianexpress.com/article/political-pulse/prithviraj-chavan-wins-south-karad-seat-in-maharashtra/lite/
  3. "Karad South Election Results 2019: Congress’ Prithviraj Chavan defeats BJP candidate by 9,130 votes | The Financial Express" https://www.financialexpress.com/india-news/karad-south-election-results-2019-live-updates-can-prithviraj-chavan-retain-congress-citadel-against-bjp-onslaught/1743777/lite/
  4. "Biographical Sketch of Member of 12th Lok Sabha" http://loksabhaph.nic.in/writereaddata/biodata_1_12/3482.htm
  5. "Prithviraj Chavan is the new Maharashtra CM - Rediff.com" https://m.rediff.com/amp/news/report/prithviraj-chavan-is-the-new-maharashtra-cm/20101110.htm
  6. "പൃഥ്വിരാജ് ചവാൻ രാജിവെച്ചു". www.mathrubhumi.com. Archived from the original on 2014-09-26. Retrieved 29 സെപ്റ്റംബർ 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചവാൻ&oldid=4084698" എന്ന താളിൽനിന്ന് ശേഖരിച്ചത്