ഉള്ളടക്കത്തിലേക്ക് പോവുക

പി. ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. ചാക്കോ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിജി. പത്മനാഭൻ തമ്പി
പിൻഗാമിഇ. ജോൺ ജേക്കബ്
മണ്ഡലംതിരുവല്ല
വ്യക്തിഗത വിവരങ്ങൾ
ജനനം(1914-02-00)ഫെബ്രുവരി , 1914
മരണംമാർച്ച് 5, 1978(1978-03-05) (പ്രായം 64)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾ4 മക്കൾ
As of ഫെബ്രുവരി 18, 2022
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും രണ്ടാം നിയമസഭയിൽ തിരുവല്ല മണ്ഡലത്തിൽ നിന്നുമുള്ള അംഗവുമായിരുന്നു പി. ചാക്കോ.[1][2][3]

ആദ്യകാലജീവിതം

[തിരുത്തുക]

കുമ്പനാട് ജനിച്ച ഇദ്ദേഹം തിരുവല്ലയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പ��ലോസ് ഉപദേശിയായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. തിരുവിതാംകൂർ സർവ്വകലാശാലയിൽ നിന്ന് ഇദ്ദേഹം ബി.എ., എൽ.ടി. (ഇന്നത്തെ ബി.എഡ്. ബിരുദത്തിന് തുല്യം) ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഇദ്ദേഹം തിരുവല്ലയിലെ സിറിയൻ ക്രിസ്ത്യൻ സെമിനാരി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

തിരഞ്ഞെടുപ്പ്

[തിരുത്തുക]

ഇദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. 1960-‌ൽ ഇദ്ദേഹം തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ലാണ് ഇദ്ദേഹം അന്തരിച്ചത്.

തിരഞ്ഞെടുപ്പ് ചരിത്രം

[തിരുത്തുക]
ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1[4] 1960 തിരുവല്ല നിയമസഭാമണ്ഡലം പി. ചാക്കോ കോൺഗ്രസ് 36,092 16,066 ജി. പത്മനാഭൻ തമ്പി സി.പി.ഐ. 20,026

അവലംബം

[തിരുത്തുക]
  1. http://eci.nic.in/eci_main/SR_KeyHighLights/SE_1960/StatRep_Kerala_1960.pdf
  2. http://eci.nic.in/eci_main/statisticalreports/SE_1960/StatRep_Kerala_1960.pdf
  3. http://www.niyamasabha.org/codes/mem_1_2.htm
  4. "Kerala Assembly Election Results in 1960". Retrieved 2022-02-18.


"https://ml.wikipedia.org/w/index.php?title=പി._ചാക്കോ&oldid=3716000" എന്ന താളിൽനിന്ന് ശേഖരിച്ചത്