പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം
പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം | |
---|---|
മറ്റ് പേരുകൾ | Pigmentary glaucoma |
The iris(cells) plays a role in this condition | |
സ്പെഷ്യാലിറ്റി | Ophthalmology |
കണ്ണിനെ ബാധിക്കുന്ന ഒരു തകരാറാണ് പിഗ്മെന്റ് ഡിസ്പേഴ്സൻ സിൻഡ്രോം (പിഡിഎസ്). ഇത്, പിഗ്മെന്ററി ഗ്ലോക്കോമ എന്നറിയപ്പെടുന്ന ഗ്ലോക്കോമയ്ക്ക് കാരണമാകാം. ഐറിസിന്റെ പിന്നിൽ നിന്നും പിഗ്മന്റ് കോശങ്ങൾ വേർപെട്ട് അക്വസ് ഹ്യൂമറിൽ ഒഴുകി നടക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിിക്കുന്നത്. കാലക്രമേണ, ഈ പിഗ്മെന്റ് കോശങ്ങൾ മുൻ അറയിൽ അടിഞ്ഞുകൂടുന്നു. അത് ട്രാബെക്കുലർ മെഷ് വർക്ക് തടസ്സപ്പെടുത്താൻ തുടങ്ങുന്നു, ഇത് അക്വസ് ഹ്യൂമറിന്റെ ഒഴുക്ക് തടയുകയും അതിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. [1] ഇൻട്രാക്യുലർ മർദ്ദം ചില സമയങ്ങളിൽ വർദ്ധിക്കുകയും പ��ന്നീട് സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യും. മർദ്ദം വലുതാകുമ്പോൾ ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരാം. ഇതിനെ പിഗ്മെന്ററി ഗ്ലോക്കോമ എന്ന് വിളിക്കുന്നു. എല്ലാത്തരം ഗ്ലോക്കോമയിലെയും പോലെ, ഒപ്റ്റിക് നാഡി നാരുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, സംഭവിക്കുന്ന കാഴ്ച നഷ്ടം മാറ്റാനാവാത്തതാണ്.
അപകടസാധ്യത ഘടകങ്ങൾ
[തിരുത്തുക]ഈ അവസ്ഥ വളരെ അപൂർവമാണ്, പക്ഷേ മിക്കപ്പോഴും ഇത് സംഭവിക്കുന്നത് പുരുഷന്മാരിലാണ്. ക്രിസ്റ്റലിൻ ലെൻസ്, പ്രായത്തിനനുസരിച്ച്, ഐറിസിൽ നിന്ന് അകന്നുപോകുകയും സിൻഡ്രോം കുറയുകയും ചെയ്യുന്നു. ഇങ്ങനെഹൃസ്വദൃഷ്ടി അനുഭവപ്പെടാം. [1] ഗ്ലോക്കോമ അവസ്ഥയിലേക്കുള്ള പരിവർത്തനത്തിലും ജനിതക ഘടകങ്ങൾ ഒരു പങ്കുവഹിച്ചേക്കാം. [2]
രോഗനിർണയം
[തിരുത്തുക]സ്വഭാവ സവിശേഷതകളുള്ള ലിറ്റ് ലാമ്പും ഗോണിയോസ്കോപ്പിയും ഉപയോഗിച്ചാണ് പിഗ്മെന്റ് ഡിസ്പ്രെഷൻ സിൻഡ്രോം നിർണയിക്കുന്നത്. [3]
മാനേജ്മെന്റ്
[തിരുത്തുക]പിഗ്മെന്ററി ഗ്ലോക്കോമ ലളിതമായ ശസ്ത്രക്രിയകളിലൂടെ ചികിത്സിക്കാം. നേരത്തേ കണ്ടെത്തുകയാണെങ്കിൽ ഗ്ലോക്കോമയുടെ സാധ്യത വളരെ കുറയുന്നു. കണ്ണുകളിൽ ഇൻട്രാക്യുലർ മർദ്ദം കുറയ്ക്കുന്നതിന് ലേസർ ഇറിഡോടോമി കൂടുതൽ ഫലപ്രദമാകുമെന്നതിന് തെളിവുകളുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Pigment-dispersion syndrome". National Institutes of Health. Retrieved October 7, 2018.
- ↑ "The genetics of pigment dispersion syndrome and pigmentary glaucoma". Surv Ophthalmol. 58 (2): 164–75. 2013. doi:10.1016/j.survophthal.2012.08.002. PMID 23218808.
- ↑ "Pigment Dispersion Syndrome Diagnosis". American Academy of Ophthalmology. 28 April 2018. Retrieved 18 November 2018.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Classification |
---|