പാളങ്ങൾ
ദൃശ്യരൂപം
ഭരതൻ സംവിധാനം ചെയ്ത് 1981 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാളങ്ങൾ. ജോൺപോൾ ആണ് തിരക്കഥ . ഗോപി, സറീന വഹാബ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ മിക്കവാറും ഭാഗങ്ങൾ ഷൊർണ്ണൂരും പരിസരങ്ങളിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്. എൻ ജിൻ ഡ്രൈവർമാരായ വാസുവും രാമൻ കുട്ടിയുമീ അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനു കാരണക്കാരാകുന്ന സ്ത്രീവിഷയവും ആണ് കഥാതന്തു. പൂവച്ചൽ ഖാദർ എഴുതിയ ഈ ചലച്ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകർന്നത് ജോൺസനാണ്[1]
അഭിനേതാവ് | കഥാപാത്രം |
---|---|
നെടുമുടി വേണു | രാമൻകുട്ടി |
സറീനാ വഹാബ് | ഉഷ |
ഭരത് ഗോപി | വാസുമേനോൻ |
ശങ്കർ | രവി |
ബഹദൂർ | വർക്കി |
അടൂർ ഭവാനി | രാമൻകുട്ടിയുടെ അമ്മ |
കെ.പി.എ.സി. ലളിത | ഗീത |
- വരികൾ- പൂവച്ചൽ ഖാദർ
- ഈണം- ജോൺസൺ.
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ഏതോ ജന്മ കല്പനയിൽ | ഉണ്ണിമേനോൻ, വാണി ജയറാം | ഹംസധ്വനി |
2 | പൂകൊണ്ടുപൂമൂടി | കെ.ജെ. യേശുദാസ് വാണി ജയറാം |
അവലംബം
[തിരുത്തുക]- ↑ http://malayalasangeetham.info/m.php?3381
- ↑ "പാളങ്ങൾ". www.m3db.com. Retrieved 2017-02-28.
- ↑ "പാളങ്ങൾ". www.malayalachalachithram.com. Retrieved 2017-02-28.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]