Jump to content

പള്ളിവാണ പെരുമാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മഹോദയപുരം (ഇന്നത്തെ കൊടുംങ്ങല്ലൂർ) ആസ്ഥാനമാക്കി ഭരിച്ച ചേരവംശത്തിലെ പ്രസിദ്ധനായ രാജാവാണ് പള്ളി വാണപ്പെരുമാൾ അഥവാ പള്ളിബാണപ്പെരുമാൾ (ഇംഗ്ലീഷ്: Pallibana Perumal). 15-16 ശതകങ്ങളിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് ഗവേഷകർ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ബുദ്ധമതത്തിന്റെ അവ���നത്തെ പ്രചാരകനായിരുന്ന രാജാവായിരുന്നു എന്നു ചിലർ അഭിപ്രായപ്പെടുന്നു എന്നാലും ഇദ്ദേഹം ഹിമാലയത്തിൽ പോയി എന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്. [1] അദ്ദേഹതിന്റെ ��ദ്യത്തെ ക്ഷേത്രം കൊടുങ്ങല്ലൂരിനടുത്തുള്ള പള്ളി ഭഗവതിക്ഷേത്രമാണ്. നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു പള്ളി ബാണപ്പെരുമാൾ എന്ന് ചരിത്രഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. നീലമ്പേരുരിലും കിളിരൂരിലും പടയണിയിലും [2]അദ്ദേഹത്തിന്റെ സ്വാധിനം ദർശിക്കാൻ സാധിക്കും

ചരിത്രം

[തിരുത്തുക]

ഇദ്ദേഹത്തിന്റെ കാലഘട്ടം15-16 ശതകങ്ങളിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് ഗവേഷകർ സ്ഥാപിച്ചിട്ടുണ്ട്., ക്രി.വ. 800-844 ആയിരിക്കാമെന്ന്‌ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. [3]. ഇദ്ദേഹത്തിന്റെ ശരിക്കുള്ള പേരു ചരിത്രത്തിലെങ്ങും എഴുതി കണ്ടിട്ടില്ല. ബുദ്ധമതാനുയായികളുടെ ഉപദേശത്താൽ ബുദ്ധമതം സ്വീകരിച്ച ഇദ്ദേഹം കേരളത്തിൽ പല ഹിന്ദു ക്ഷേത്രങ്ങൾ മാറ്റി ബുദ്ധക്ഷേത്രങ്ങൾ പണിതീർത്തു.[4] അതുകൂടാതെ ചില ഹിന്ദ്ത്ങ്ളും ബുദ്ധക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. കൊടുങ്ങല്ലൂർ മുതൽ കൊട്ടയത്തിനു തെക്കുള്ള കിളിരൂർ വരെയായിരുന്നു രജ്യത്തിന്റെ വിസ്തൃതി.

ഇദ്ദേഹം ഹിന്ദുമതമുപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചതിനാൽ മലയാള ബ്രാഹ്മണർക്ക് അദ്ദേഹത്തോട് ഒട്ടും രസമില്ലായിരുന്നു.[5] പല ബുദ്ധക്ഷേത്രങ്ങളും കൂടുതൽ വിശ്വാസമാർ‍ജ്ജിക്കാനായി ബ്രാഹ്മണരെ തന്നെ പൂജക്കായും നീയമിച്ചിരുന്നു എന്നുള്ളത് രസകരമായ വസ്തുതയാണ്. ഇതിനായി ബ്രാഹ്മണരെ അവിടെ കൊണ്ടുവന്നു താമസിപ്പിച്ച് അവർക്കു വേണ്ടുന്ന വസ്തുവകകൾ ദാനമായി കൊടുത്ത് വളരെ നിർബന്ധിപ്പിച്ചാണ് ചെയ്യിപ്പിച്ചിരുന്നത്.[6]. കൊച്ചി രാജാവ് ബുദ്ധമതം വിട്ട് വൈഷ്ണവമതം സ്വീകരിച്ചിരുന്നു. നിർബന്ധങ്ങൾക്കും വിമർശനങ്ങൾക്കും വഴങ്ങാത്ത പള്ളിബാണപ്പെരുമാളിനെതിരായി ബ്രാഹ്മണർ വിപ്ലവത്തിനു ശ്രമിച്ചു എന്നും പള്ളിബാണപ്പെരുമാൾ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് കൊട്ടാരത്തിൽ നിന്നിറങ്ങി എന്ന് പറയപ്പെടുന്നു. ഇതിനെ യാതൊരു ചരിത്ര പിൻബലം ഇല്ല. കൊച്ചി രാജാവ് ചേര സാമ്രാജ്യ സമയത്ത് ഉണ്ടായിട്ടില്ല മാത്രം അല്ല അങ്ങനെ ബുദ്ധ മതം സ്വികരിച്ചു രാജാവ് ഉണ്ടായിട്ടില്ല. ബ്രാഹ്മണ യാതൊരു പ്രശ്നം ഉണ്ടായിരുന്നു പറയാൻ കഴിയില്ല.[7]

കുറച്ചുകാലങ്ങൾക്കുശേഷം ചില മുഹമ്മദീയരുടെ സഹവാസത്താൽ പള്ളിവാണ പെരുമാൾ മുസ്ലീം മതം സ്വീകരിക്കുകയും ചെയ്തു[8] എന്ന് അഭിപ്രായങ്ങളുണ്ട്. എന്നാൽ പെരുമാളുടെ മതംമാറ്റം വസ്തുതാപരമായി ശരിയല്ല എന്ന അഭിപ്രായമാണ് പ്രൊഫ. എം. ജി. എസ് നാരായണൻ തുടങ്ങീയ പല ചരിത്രകാരന്മാർക്കും [അവലംബം ആവശ്യമാണ്][9] പള്ളിബാണപ്പെരുമാളിന്റെ മുൻഗാമി ചേരമാൻ പെരുമാളും ഇസ്ലാം മതം സ്വീകരിച്ചു എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന നാലാം നൂറ്റാണ്ടിൽ ഇസ്ലാം മതം രൂപം കൊണ്ടിട്ടില്ല എന്നത് കൊണ്ട് വിശ്വാസം തെറ്റാണെന്നും വരുന്നു.

കിളിരൂർ ദേശം

[തിരുത്തുക]

കോട്ടയത്തിനടുത്തുള്ള ഗ്രാമം. പള്ളിവാണപെരുമാൾ കിളിരൂരിൽ വിഹാരാകൃതിയിൽ ഒരു ദേവാലയം പണികഴിപ്പിച്ച് അതിൽ ബുദ്ധദേവനെ പ്രതിഷ്ഠിക്കുകയും ചെയ്തു. ആ ദേവവിഗ്രഹം ബുദ്ധമുനി ബ്രഹ്മധ്യാനം ചെയ്തുകൊണ്ട് യോഗമുദ്രയോടുകൂടി അശ്വത്ഥമൂലത്തിങ്കൽ സ്ഥിതിചെയ്യുന്ന വിധത്തിലുള്ളതാണ്. മടിവരെ നീണ്ട താടിമീശയോടുകൂടിയ ആ ബിംബം കണ്ടാൽ അത് ഒരു മുനിയുടെതാണന്നെ തോന്നുകയുള്ളു. പള്ളിവാണപെരുമാൾ ഭക്തിപൂർവ്വം അവിടെ തങ്ങുകയും ബുദ്ധമത പ്രചരണത്തിനായി വളരെ പരിശ്രമിക്കുകയും ചെയ്തുകൊണ്ട് കുറച്ചുകാലം ഉണ്ടായിരുന്നു. ഈ ബുദ്ധക്ഷേത്രത്തിലെ ശാന്തിക്കായി ബ്രാഹ്മണരെ താമസിപ്പിച്ചിരുന്നെകിലും അവർ ശാന്തി കഴിഞ്ഞാൽ കുളിച്ചിട്ടേ വീട്ടിൽകയറി ഭക്ഷണം കഴിച്ചിരുന്നുള്ളു. തന്നെയല്ല കിളിരൂർ ദേശത്തുവെച്ച് വെള്ളം കുടിക്കുകപോലും ചെയ്യുകയില്ലെന്നായിരുന്നു മലയാള ബ്രാഹ്മണരുടെ നിശ്ചയം.[10]

നീലം പേരൂർ

[തിരുത്തുക]

പെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പ് തന്നെ അവിടെ ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നു. പത്തില്ലത്തിൽ പോറ്റിമാരുടെ കുടുംബ ക്ഷേത്രമായിരുന്നു  അത് . ശിവന്റെ മറ്റൊരു പേരായ നീലകണ്ടന്റെ  ഊര് എന്നർത്ഥത്തിൽ ആ സ്ഥലത്തിന് നീലമ്പേരൂർ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു.

പെരുമാളുടെ വരവ് ഇഷ്ടപ്പെടാത്ത പോറ്റിമാർ ശിവചൈതന്യം ആവാഹിച്ചു ചങ്ങനാശ്ശേരിക്കു അടുത്തുള്ള വാഴപ്പള്ളിയിൽ സ്ഥാപിക്കുകയും നീലംപേരൂരിൽ നിന്നും താമസം മാറുകയും ചെയ്തു.  പെരുമാൾ   തന്റെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത്‌ പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന്‌ വടക്കുവശം വടക്കു   ദർശനമായി ക്ഷേത്രം നിമ്മിച്ചു ‌ പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ചതിനാൽ  ക്ഷേത്രത്തിന്‌ "പള്ളിഭഗവതി" ക്ഷേത്രമെന്ന്‌ പേരിട്ടു.

നീലം പേരൂർ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള പെരുമാളിന്റെ പ്രതിമയിൽ രണ്ടു കയ്യിലും അംശവടിയ്ഉള്ള തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മതപരമായതും രാജഭരണപരമായതുമായ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ സ്വസ്തിക ചിഹ്നങ്ഗ്നളും കൈകൾ രണ്ടും പിരിച്ച് പിടിച്ചിരിക്കുന്ന അവസ്ഥയും കണ്ട് ചില ക്രിസ്ത്യൻ എഴുത്തുകാർ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതാവാം എന്നു ധരിച്ചിട്ടുണ്ട്.

ഇതും കാണുക

[തിരുത്തുക]

റഫറൻസുകൾ

[തിരുത്തുക]
  1. ശേഖർ, അജയ്. "Pally Vana Perumal and Pally Temples in Kerala". Retrieved 2011 മാർച്ച് 13. {{cite web}}: Check date values in: |access-date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-10. Retrieved 2017-03-29.
  3. ഇളംകുളം കുഞ്ഞൻപിള്ള - ചില കേരളചരിത്ര പ്രശ്നങ്ങൾ
  4. നാടോടി ചരിത്ര കഥകൾ - ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ
  5. ഐതിഹ്യമാല :കിളിരൂർ കുന്നിന്മേൽ ഭഗവതി - കൊട്ടാരത്തിൽ ശങ്കുണ്ണി
  6. ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി
  7. Heston, M. E. (2003), "Travancore", Oxford Art Online, Oxford University Press, ISBN 978-1-884446-05-4, retrieved 2024-08-11
  8. കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 282. Retrieved 18 ഓഗസ്റ്റ് 2019.
  9. "തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എം.ജി.എസ്‌". ജന്മഭൂമി. Archived from the original on 2019-08-20. Retrieved ജനുവരി 7, 2012.
  10. ഐതിഹ്യമാല :കിളിരൂർ കുന്നിന്മേൽ ഭഗവതി - കൊട്ടാരത്തിൽ ശങ്കുണ്ണി, ISBN : 978-81-8265-407-7, Publisher : Mathrubhumi
"https://ml.wikipedia.org/w/index.php?title=പള്ളിവാണ_പെരുമാൾ&oldid=4106712" എന്ന താളിൽനിന്ന് ശേഖരിച്ചത്