Jump to content

നോബൽ സമ്മാനം 2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2006 ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

വൈദ്യശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ശാസ്ത്രജ്ഞരായ ക്രെയിഗ് സി മെല്ലോയും ആന്ഡ്രൂ ഇസഡ് ഫയറും പങ്കിട്ടു. 'ആർ എൻ എ ഇടപെടൽ' എന്ന ഇവരുടെ കണ്ടുപിടിത്തം വൈറസ് ബാധക്കെതിരായ പ്രതിരോധത്തിലും ജീനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്.

ഭൗതികശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ശാസ്ത്രജ്ഞരായ ജോർജ് സ്മൂട്ടും ജോൺ മാതറും പങ്കിട്ടു. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തത്തെ ബലപ്പെടുത്തുന്ന കണ്ടുപിടിത്തത്തിനാണ് സമ്മാനം.

രസതന്ത്രം

[തിരുത്തുക]

ജീനുകൾ പ്രോട്ടീൻ നിർമ്മിക്കുന്നതെങ്ങനെ എന്ന കണ്ടുപിടിത്തത്തിന് റോജർ ഡി കോൺബർഗ് നേടി. അദ്ദേഹത്തിന്റെ പിതാവായ ആർതർ കോൺബർഗ് 1959 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനാർഹനായിരുന്നു .

സാമ്പത്തിക ശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ പ്രഫ. എഡ്മുണ്ട് എസ് ഫെൽപ്സ് കരസ്ഥമാക്കി. സാമ്പത്തികനയങ്��ളിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വ്യാപാര - വാണിജ്യ ഇടപാടുകളിൽ തിരുത്തലുകൾ വരുത്തി ഭാവിതലമുറയുടെ ക്ഷേമത്തിനായി ഇടപാടുകൾ മാറ്റുന്നതിനെപ്പറ്റി എഡ്മുണ്ടിന്റെ പഠനങ്ങൾ വിശദമാക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു.

സാഹിത്യം

[തിരുത്തുക]

പ്രശസ്ത തുർക്കി എഴുത്തുകാരൻ ഓർഹാൻ പാമുക്കിനു ലഭിച്ചു. സാംസ്കാരിക വൈവിധ്യങ്ങളുടെ ഏറ്റുമുട്ടലിന്റെ ആത്മാംശങ്ങൾ നിറഞ്ഞ പാമുക്കിന്റെ നോവലുകൾ സാഹിത്യലോകത്തെ ഏറെ ആകർഷിച്ചതായി സ്വീഡിഷ് അക്കാദമി പത്രക്കുറിപ്പിൽ പറഞ്ഞു.സ്നോ, മൈ നെയിം ഈസ് റെഡ്, ദ വൈറ്റ് കാസിൽ, ദ ബ്ളാക്ക്ബോക്സ് തുടങ്ങിയവയാണ് പാമുക്കിന്റെ പ്രധാന കൃതികൾ.

സമാധാനം

[തിരുത്തുക]

സാമൂഹികവും സാമ്പത്തികവുമായ വികസന സൃഷ്ടിക്കായി താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾക്കായി ബംഗ്ലാദേശിലെ ഗ്രാമീണ ബാങ്കും അതിന്റെ സ്ഥാപകനായ മുഹമ്മദ് യൂസഫും പങ്കിട്ടു.

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2006&oldid=3660831" എന്ന താളിൽനിന്ന് ശേഖരിച്ചത്