നൃസിംഗപ്രസാദ് ഭാദുരി
നൃസിംഗപ്രസാദ് ഭാദുരി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബംഗാളി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | മഹാഭാരതേർ അഷ്ടാദശി (ഉപന്യാസം) |
2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബംഗാളി എഴുത്തുകാരനാണ്നൃസിംഗപ്രസാദ് ഭാദുരി(নৃসিংহপ্রসাদ ভাদুড়ী.) മഹാഭാരതേർ അഷ്ടാദശി എന്ന ബംഗാളി ലേഖന സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
ജനനം, വിദ്യാഭ്യാസം,ഉദ്യോഗം
[തിരുത്തുക]23 നവമ്പർ 1950-ൽ ബംഗ്ലാദേശിലെ പാബ്നായിൽ ജനനം. ബാല്യം മുതൽ കൊൽക്കത്തയിൽ വാസം.കൽക്കത്ത യൂണിവഴ്സിറ്റിയിൽ നിന്ന് സംസ്കൃതസാഹിത്യത്തിൽ എം.എ ബിരുദം നേടി. നവദ്വീപിലെ വിദ്യാസാഗർ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് 1981 മുതൽ 2010 വരെ കൊൽക്കത്തയിലെ ഗുരുദാസ് കോളേജിൽ അധ്യാപകനായിരുന്നു. 1987-ൽ സംസ്കൃകത്തിൽ പി.എച്.ഡി നേടി. ആനന്ദബസാർ, ദേശ് തുടങ്ങിയ പത്രങ്ങളിലും വാരികകളിലും നിരന്തരം എഴുതാറുണ്ട്. ഇപ്പോൾ ബംഗാളി സാഹിത്യസംസദിനു വേണ്ടി വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ എന്നിവക്കായുള്ള എൻസൈക്ലോപീഡിയ തയ്യാറാക്കുന്നതിൽ വ്യാപൃതനാണ്. രാമായണ മഹാഭാരതങ്ങൾ ഏതാണ്ട് ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട കാവ്യങ്ങളാണ്, ചരിത്രസത്യങ്ങളല്ല എന്ന അഭിപ്രായക്കാരനാണ് ഭാദുരി.[2]
രചനകൾ
[തിരുത്തുക]ശീർഷകം | വർഷം | പബ്ലിഷർ | ISBN |
---|---|---|---|
ബാൽമീകിർ രാം ഓ രാമായൺ | 1989 | ആനന്ദ | ISBN 978-81-7066-226-6 |
മഹാഭാരതേർ ഭാരതയുദ്ധോ ഒ കൃഷ്ണ | 1990 | ആനന്ദ | ISBN 978-81-7215-028-0 |
മഹാഭാരത് (ഛോട്ടോദേർ ജന്യോ)' | 1993 | ശിസു സാഹിത്യ സംസദ് | |
അർജുൻ ഒ ദ്രൗപദി | 1993 | സാഹിത്യ സംസദ് | |
ശ്യമാ മായേർ ചരിത് കൊഥാ, ശ്യാമ മായേർ ഗാൻ | 1993 | അന്തരംഗ | |
ദേബതാർ മൊൻബയാൻ ശാസ്ത്രെ, സാഹിത്യേ ഏബം കൗതുകേ | 1995 | ആനന്ദ | ISBN 978-81-7215-156-0 |
കൃഷ്ണ, കുന്തി, ഏവം കൗന്തേയൊ | 1998 | ആനന്ദ | ISBN 978-81-72153-85-4 |
ദണ്ഡനീതി | 1998 | സാഹിത്യ സംസദ് | Product Code : SSD006892 |
സുഖസപ്തതി ആലേചന, സംസ്കൃതമൂല ഏവം ബംഗാനുവാദ ദ്വാദശ ത്രയോദശ ശതകേർ സംസ്കൃത ഗൽപോ സംങ്കലന | 2001 | ആനന്ദ | ISBN 978-81-7756-100-5 |
മഹാഭാരതേർ ഛൊയ് പ്രവീൺ | 2002 | ആനന്ദ | ISBN 978-81-7756-228-6 |
മഹാഭാരതേർ പ്രതിനായക് | 2009 | ആനന്ദ | ISBN 978-8-17756-820-2 |
മഹാഭാരതേർ ലഘു-ഗുരു | 2012 | പത്രലേഖ | Product Code : PLK009495 |
ഭീതർ-ബാഹിർ | 2012 | ദിപ് പ്രകാശൻ | |
കലിയുഗ് | 2007 and 2013 | ഗാങ്ചിൽ, ദീപ് | |
ചൈതന്യദേബ് | 2011 and 2013 | ദീപ് , പത്രലേഖ | |
രമണി | 2013 | കാരിഗർ | |
മഹാഭാരതേർ അഷ്ടാദശി | 2013 | ആനന്ദ | |
ആചാർ, വിചാർ, സംസ്കാർ | 2013 | അഭിയാൻ | |
Mystery Plays in Sanskrit(English)) | 2013 | Progressive Publishers | |
കൊഥാ അമൃതോസമാൻ | 2014 | Deys | ISBN 978-81-295-1915-3 |
മഹാഭാരതേർ നീതി, അനീതി, ദുർനീതി | 2014 | പത്രലേഖ | |
നാനാ ചർച്ച | 2014 | അഭിയാൻ | |
അഷാദുക്തി ഹലാഹൽ | 2014 | The See Book Agency |
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
[തിരുത്തുക]- ↑ "സാഹിത്യ അകാദമി അവാർഡ് 2016" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
- ↑ Epic-pedia on a Grand Scale